എന്റെ സ്വപ്‌നം ക്രൂരമായി തട്ടിയെടുത്തു; വികാരാധീനനായി നര്‍സിംഗ് യാദവ്

ഗോദയില്‍നിന്ന് നാലുവര്‍ഷത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയ നടപടിയോട് വികാരാധീനനായി പ്രതികരിച്ച് ഗുസ്തി താരം നര്‍സിംഗ് യാദവ്. റിയോയില്‍ ഇന്ത്യയ്ക്കു വേണ്ടി മെഡല്‍ നേടുകയെന്ന എന്റെ സ്വപ്നം ഗോദയിലിറങ്ങുന്നതിനു 12 മണിക്കൂര്‍ മുമ്പ് ക്രൂരമായി തട്ടിപ്പറിച്ചെടുത്തെന്ന് നര്‍സിംഗ് പ്രതികരിച്ചു. നിരപരാധിത്വം തെളിയിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യാന്തര കോടതിയുടെ ഉത്തരവ് എന്നെ തകര്‍ത്തു കളഞ്ഞെന്നും രാജ്യത്തിനു വേണ്ടി വിജയിക്കുക എന്ന ആഗ്രഹം മാത്രം ബാക്കിയായെന്നും നര്‍സിംഗ് യാദവ് മാധ്യമങ്ങളോടു പറഞ്ഞു.
ഉത്തേജക മരുന്ന് വിവാദത്തില്‍ നര്‍സിംഗിനെ കുറ്റവിമുക്തനാക്കിയതിനെതിരെ ലോക ഉത്തേജക മരുന്ന് വിരുദ്ധ ഏജന്‍സി (വാഡ) നല്‍കിയ അപ്പീല്‍ അംഗീകരിച്ചാണ് രാജ്യാന്തര കോടതി താരത്തിന് നാലു വര്‍ഷത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. തന്നെ കുടുക്കാന്‍ ഗൂഡാലോചന നടന്നെന്ന നര്‍സിംഗിന്റെ വാദം കോടതി തള്ളുകയായിരുന്നു.
വിലക്ക് അടിയന്തര പ്രാബല്യത്തോടെ നിലവില്‍വന്നതായും രാജ്യാന്തര കോടതി അറിയിച്ചു. ഇതോടെ റിയോയില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ നര്‍സിംഗിന് ഇറങ്ങാന്‍ സാധിക്കില്ല. പുലര്‍ച്ചെ നാലോടെയാണ് നര്‍സിംഗിനെ വിലക്കിയ ഉത്തരവ് പുറത്തിറക്കിയത്.
https://www.facebook.com/Malayalivartha























