Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കള്ളികളോടു പെരുമാറുന്നതുപോലെ തന്നോട് പെരുമാറരുതെന്ന് ശശികല, ഞാന്‍ പോലീസ് ജീപ്പില്‍ കയറില്ല, വേണമെങ്കില്‍ നടന്നുപോകാം

17 FEBRUARY 2017 07:19 PM IST
മലയാളി വാര്‍ത്ത

അനധികൃത സ്വത്തുകേസില്‍ മുന്‍ മുഖ്യമന്ത്രി ജയലളിതയ്‌ക്കൊപ്പം പരപ്പനയിലെ ജയിലില്‍ കഴിഞ്ഞപ്പോള്‍ വി ഐ പി സൗകര്യത്തിലാണ് ജയയ്‌ക്കൊപ്പം ശശികലയും കഴിഞ്ഞത്. എന്നാല്‍ ഇന്ന് ആവശ്യപ്പെട്ട സൗകര്യങ്ങളൊന്നും ലഭിച്ചില്ലെങ്കിലും താന്‍ ഒരു സാദാ തടവുകാരിയല്ലെന്ന മട്ടിലാണ് ജയിലിലെ ശശികലയുടെ പെരുമാറ്റം. ഇക്കാര്യം വ്യക്തമാക്കി ജയില്‍ വളപ്പിലെ യാത്രയ്ക്ക് പോലീസ് ജീപ്പില്‍ കയറാന്‍ പോലും ശശികല തയാറാകുന്നില്ല. ഒരു സാദാ തടവുകാരിയെ പോലെ പോലീസ് ജീപ്പില്‍ കയറി സഞ്ചരിക്കാന്‍ തയാറല്ലെന്ന് അവര്‍ ജയില്‍ ഉദ്യോഗസ്ഥരോട് പറഞ്ഞതായി ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജീപ്പില്‍ കയറുന്നതിനുപകരം താന്‍ എത്രദൂരം വേണമെങ്കിലും നടക്കാമെന്ന നിലപാടും ശശികല പ്രകടിപ്പിച്ചത്രേ. ഞാന്‍ സെല്ലില്‍ ഇരുന്നുകൊള്ളാം, അല്ലാതെ ഒരു ക്രിമിനലിനെപ്പോലെ ജയിലിലെ തുറന്ന വാഹനത്തില്‍ യാത്ര ചെയ്യാനാവില്ലെന്നാണ് ശശകലയുടെ നിലപാടെന്നും റിപ്പോര്‍ട്ടുകളുണ്ട്. മാത്രമല്ല ജയിലില്‍ അവര്‍ വളരെ അസ്വസ്ഥയും നിരാശയും പ്രകടമാക്കുന്നുവെന്നും ജയില്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.

അതേസമയം, തന്നെ കാണാനെത്തുന്ന തമിഴ് നാട്ടില്‍ നിന്നുള്ള നേതാക്കളോടും പ്രവര്‍ത്തകരോടും സംസാരിക്കാനോ കാണാനോ ശശികല അനുമതി നല്‍കുന്നില്ല. ജയിലിലുള്ള മറ്റ് അന്തേവാസികളോടും മിണ്ടാന്‍ തയ്യാറാകുന്നില്ല. ആകെ സംസാരിക്കുന്നത് സെല്ലില്‍ ഒപ്പമുള്ള സഹോദര ഭാര്യയായ ഇളവരശിയോട് മാത്രമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (5 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (5 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (5 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (5 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (6 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (6 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (6 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (6 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (7 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (9 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (9 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (9 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (9 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (10 hours ago)

Malayali Vartha Recommends