വിശ്വാസ ജെല്ലിക്കെട്ടില്‍ പളനി സ്വാമിയും പനീര്‍ശെല്‍വവും

അവസാന നിമിഷങ്ങള്‍ വരെ നാടകീയം. പിന്തുണയ്ക്കുന്നവരുടെ എണ്ണം മാറി മറിയുന്നു. തമിഴ്‌നാട് നിയമസഭയില്‍ നാടകീയ രംഗങ്ങള്‍.
124 എംഎല്‍ എമാരുടെ പിന്തുണ ഉറപ്പിച്ചിരുന്നു എടപ്പാടി പളനിസ്വാമി ഒടുവില്‍ വിശ്വാസ വോട്ടെടുപ്പിനു മുമ്പ് 122 പേരുടെ പിന്തുണയേ തനിക്കുള്ളൂവെന്ന് തിരുത്തിപ്പറയുന്നു. ഒ.പിഎസ് ക്യാമ്പാകട്ടെ നാല്പതുപേരുടെ ഉറച്ച പിന്തുണയുണ്ടെന്ന കരുത്തിലും.
ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന് രഹസ്യബാലറ്റ് എന്ന ആവശ്യമുയര്‍ത്തി പനീര്‍ പക്ഷം കൊടുത്ത നിവേദനം ഗവര്‍ണര്‍ വോട്ടെടുപ്പിനു മുമ്പ് നിയമസഭാ സ്പീക്കര്‍ക്ക് കൈമാറുന്നു.
ഡിഎംകെയും കോണ്‍ഗ്രസും വിശ്വാസ വോട്ടെടുപ്പിനെ എതിര്‍ക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചു.
ശശികലയുടെ ജയില്‍രാജ് തമിഴ്‌നാട്ടില്‍ നടപ്പിലാകുമോ എങ്ങും ആകാംക്ഷ നിറഞ്ഞ നിമിഷങ്ങള്‍.
എംഎല്‍എമാര്‍ തടവുപുള്ളികളോ എന്നു മുദ്രാവാക്യമുയര്‍ത്തി ഡിഎംകെ സഭയെ വിറപ്പിച്ചു. കൂവത്തൂര്‍ റിസോര്‍ട്ടില്‍ നിന്ന് പോലീസ് എസ്‌കോര്‍ട്ടോടെ സഭയിലെത്തിച്ച എഐഡിഎംകെ എംഎല്‍എമാരെ കൂക്കുവിളികളോടെയാണ് ഡിഎംകെ നേരിട്ടത്.
https://www.facebook.com/Malayalivartha


























