Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..


കടയ്ക്കലിൽ സിപിഎം നേതാക്കളും എസ്എച്ച്ഒയും തമ്മിൽ കയ്യാങ്കളിയും വാക്പോരും..പറയാനുള്ളത് പറഞ്ഞിട്ടേ പോകുകയുള്ളു എന്ന് എസ് ഐ..സഖാക്കളുടെ പുറംപൊളിച്ചു..

വിശ്വാസവോട്ടെടുപ്പ്; നിയമ സഭയില്‍ നാടകീയ രംഗങ്ങള്‍

18 FEBRUARY 2017 12:31 PM IST
മലയാളി വാര്‍ത്ത

തമിഴകത്തിന്റെ രാഷ്ട്രീയ ഭാവി നിര്‍ണയിക്കുന്ന വിശ്വാസവോട്ടെടുപ്പിനിടെ സഭയില്‍ നാടീകയ രംഗങ്ങള്‍. പളനിസ്വാമി നിയമസഭയില്‍ വിശ്വാസ പ്രമേയം അവതരിപ്പിച്ചതിനെ തുടര്‍ന്നാണ് നാടീകയ രംഗങ്ങള്‍ അരങ്ങേറിയത്. 

തമിഴകത്തിന്റെ രാഷ്ട്രീയ ഭാവി നിര്‍ണയിക്കുന്ന വിശ്വാസവോട്ടെടുപ്പിനിടെ സഭയില്‍ നാടീകയ രംഗങ്ങള്‍. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി നിയമസഭയില്‍ വിശ്വാസ പ്രമേയം അവതരിപ്പിച്ചതിനെ തുടര്‍ന്നാണ് നാടീകയ രംഗങ്ങള്‍ അരങ്ങേറിയത്. രാവിലെ 11 മണിയോടെ നിയമ സഭ ചേര്‍ന്നു. 234 അംഗങ്ങളുള്ള നിയമസഭയില്‍ 117 അംഗങ്ങളുടെ പിന്തുണയാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. 123 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് മുഖ്യമന്ത്രി പളനിസ്വാമി അവകാശപ്പെടുമ്പോള്‍ 11 പേര്‍ പനീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. പനീര്‍ സെല്‍വത്തിന് ഡിഎം.കെയും പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. 

പളനിസ്വാമി വിശ്വാസ പ്രമേയം അവതരിപ്പിച്ചു കഴിഞ്ഞ ഉടനെ പ്രതിപക്ഷ അംഗങ്ങള്‍ ബഹളം തുടങ്ങി. രഹസ്യ ബാലറ്റ് വേണമെന്ന് പനീര്‍ സെല്‍വവും ഡിഎംകെയും ആവശ്യപ്പെട്ടുവെങ്കിലും അംഗീകരിക്കപ്പെട്ടില്ല. തുടര്‍ന്ന്, ഡിഎംെക നേതാവ് സ്റ്റാലിന്‍ എഴുന്നേറ്റ് പനീര്‍ സെല്‍വത്തെ സംസാരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, ഇത് അംഗീകരിക്കപ്പെട്ടില്ല. തുടര്‍ന്ന് പ്രതിപക്ഷം എഴുന്നേറ്റു നിന്ന് ബഹളം വെച്ചു. ഇതിനുശേഷം, സഭാംഗങ്ങള്‍ക്ക് വേണ്ട സുരക്ഷ ഉറപ്പാക്കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു. ഇതിനുശേഷമാണ് വോട്ടെടുപ്പ് തുടങ്ങിയത്. ഇതിനു തൊട്ടുമുമ്പായി സഭയുടെ വാതിലുകള്‍ അടച്ചു. നാടകീയ രംഗങ്ങളാണ് ഇവിടെ അരങ്ങേറുന്നത്.


നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിനും ഒ.പനീര്‍സെല്‍വവും രംഗത്തെത്തിയിരിക്കുകയാണ്. ബഹളം ശക്തമായതോടെ സഭയില്‍ സംസാരിക്കാന്‍ സ്പീക്കര്‍, പനീര്‍സെല്‍വത്തിന് അനുമതി നല്‍കി. എംഎല്‍എമാര്‍ അവരുടെ മണ്ഡലങ്ങളില്‍ചെന്ന് ജനങ്ങളുമായി സംസാരിക്കണമെന്നും അതിനുശേഷം മാത്രമേ വോട്ടെടുപ്പു നടത്താവൂ എന്നും പനീര്‍സെല്‍വം ആവശ്യപ്പെട്ടു. ജനങ്ങളുടെ നിലപാട് മനസിലാക്കാന്‍ എംഎല്‍എമാര്‍ക്ക് അവസരം നല്‍കണം. അതിനുശേഷമേ വോട്ടെടുപ്പു നടത്താവൂ എന്നും പനീര്‍സെല്‍വം നിര്‍ദേശിച്ചു.

വോട്ടെടുപ്പു തീര്‍ക്കാന്‍ എന്താണിത്ര തിടുക്കമെന്നായിരുന്നു സ്റ്റാലിന്റെ ചോദ്യം. ജനാധിപത്യം സംരക്ഷിക്കപ്പെട്ടേ തീരൂ. ഭൂരിപക്ഷം തെളിയിക്കാന്‍ പളനിസാമി സര്‍ക്കാരിന് ഗവര്‍ണര്‍ 15 ദിവസത്തെ സമയം അനുവദിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍, വോട്ടെടുപ്പ് നീട്ടിവയ്ക്കണമെന്ന ഇരുവരുടെയും ആവശ്യം സ്പീക്കര്‍ തള്ളി. ഇതോടെ സഭ വീണ്ടും ബഹളത്തില്‍ മുങ്ങി. അതേസമയം, വോട്ടെടുപ്പ് ആരംഭിച്ചതായുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നാണ് ഏറ്റവും പുതിയ വിവരം. മാധ്യമങ്ങളെ നിയമസഭയില്‍ പ്രവേശിക്കാന്‍ അനുവദിക്കാത്തതിനാല്‍ ആധികാരികമായ വിവരങ്ങള്‍ ലഭ്യമല്ല. മീഡിയ റൂമും അടച്ചുപൂട്ടിയിട്ടുണ്ട്.

അതേസമയം, സമ്മേളനം ആരംഭിച്ചതുമുതല്‍ പളനിസാമിക്കെതിരെ പനീര്‍സെല്‍വം വിഭാഗവും ഡിഎംകെയും കൈകോര്‍ത്തു നീങ്ങുന്നതായാണ് വിവരം. ഡിഎംകെ എം!എല്‍എമാര്‍ സഭയ്ക്കുള്ളില്‍ ഒ.പനീര്‍സെല്‍വത്തിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചു. പനീര്‍സെല്‍വം വിഭാഗത്തിന്റെ ചീഫ് വിപ്പ് സെമ്മലൈയെ സംസാരിക്കാന്‍ അനുവദിക്കാത്ത സ്പീക്കറുടെ നിലപാടിനെതിരെയും സഭയില്‍ ബഹളമുണ്ടായി. സെമ്മലൈയ്ക്ക് മൈക്ക് കൈമാറണമെന്ന് ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിനും ആവശ്യപ്പെട്ടു. എംഎല്‍എമാരെ തടവിലാക്കിയെന്ന ആരോപണമുയര്‍ത്തിയും ഡിഎംകെ അംഗങ്ങള്‍ ബഹളംവച്ചു. 

നിയമസഭയിലേക്കെത്തിയ പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിന്റെ വാഹനം പ്രവേശനകവാടത്തിനു സമീപം പരിശോധിക്കാനുള്ള നീക്കം ചെറിയ സംഘര്‍ഷത്തിനും കാരണമായി. പ്രതിപക്ഷ പാര്‍ട്ടികളായ ഡിഎംകെ, കോണ്‍ഗ്രസ്, മുസ്!ലിം ലീഗ് എന്നിവര്‍ സര്‍ക്കാരിനെതിരെ വോട്ടു ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ആരോഗ്യകാരണങ്ങളാല്‍ ഡിഎംകെ അധ്യക്ഷന്‍ എം.കരുണാനിധി സഭയില്‍ എത്തിയില്ല.

അതേസമയം, വിശ്വാസവോട്ട് അടുക്കുന്തോറും കൊഴിഞ്ഞുപോകുന്ന എംഎല്‍എമാരുടെ എണ്ണം കൂടുന്നതിന്റെ വേവലാതിയിലാണ് മുഖ്യമന്ത്രി പളനിസാമിയും സംഘവും. ഇന്നുമാത്രം രണ്ട് എംഎല്‍എമാര്‍ കൂടി പളനിസാമി ക്യാംപ് വിട്ടു. കോയമ്പത്തൂര്‍ നോര്‍ത്ത് എംഎല്‍എ പി.ആര്‍.ജി. അരുണ്‍കുമാര്‍, കാങ്കയം എംഎല്‍എ തനിയരശ് എന്നിവരാണു പളനിസാമിക്കുള്ള പിന്തുണ പിന്‍വലിച്ചത്. 234 അംഗ സഭയില്‍ നിലവില്‍ പളനിസാമിക്ക് 121 പേരുടെ പിന്തുണയുണ്ടെന്നാണു സൂചന.

ഗവര്‍ണര്‍ 15 ദിവസത്തെ സാവകാശം അനുവദിച്ചിട്ടും, റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിട്ടുള്ള എംഎല്‍എമാര്‍ മറുപക്ഷത്തേക്കു പോകാനുള്ള സാധ്യത കണക്കിലെടുത്താണു പെട്ടെന്നു വിശ്വാസ വോട്ട് തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വിശ്വാസപ്രമേയത്തെ അനുകൂലിച്ചു വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് അണ്ണാ ഡിഎംകെയും അംഗങ്ങള്‍ക്കു വിപ്പ് കൊടുത്തിട്ടുണ്ട്. പാര്‍ട്ടിയില്‍നിന്നു പുറത്താണെങ്കിലും അണ്ണാ ഡിഎംകെ സ്ഥാനാര്‍ഥിയായാണു ജയിച്ചതെന്നതിനാല്‍ പനീര്‍സെല്‍വത്തിനും ഇതു ബാധകമാണ്. ലംഘിക്കുന്നവര്‍ അയോഗ്യത നേരിടേണ്ടതായി  വരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (6 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (6 hours ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (6 hours ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (6 hours ago)

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (6 hours ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (7 hours ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (7 hours ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (7 hours ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (9 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (9 hours ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (9 hours ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (10 hours ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (10 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള; നാളെ വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ; അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ലോ & ഓർഡർ ആണ് ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്ന്  (10 hours ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയി നടന്‍ രവീന്ദ്രന്‍ ചുമതലയേറ്റു  (10 hours ago)

Malayali Vartha Recommends