Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..


കടയ്ക്കലിൽ സിപിഎം നേതാക്കളും എസ്എച്ച്ഒയും തമ്മിൽ കയ്യാങ്കളിയും വാക്പോരും..പറയാനുള്ളത് പറഞ്ഞിട്ടേ പോകുകയുള്ളു എന്ന് എസ് ഐ..സഖാക്കളുടെ പുറംപൊളിച്ചു..

എടപ്പാടി പളനിസ്വാമി വിശ്വാസ വോട്ടു നേടി 122-11; പ്രതിപക്ഷ എംഎല്‍എമാര്‍ ഇല്ലാത്ത സഭയിലാണ് വിശ്വാസവോട്ട് നടത്തിയത്

18 FEBRUARY 2017 03:53 PM IST
മലയാളി വാര്‍ത്ത

തികഞ്ഞ നാടകീയത. കയ്യൂക്ക് രാഷ്ട്രീയം. മസില്‍ പരീക്ഷണം ഒടുവില്‍ ഡിഎംകെ അംഗങ്ങളെ പുറത്താക്കി പ്രതിപക്ഷനേതാവ് സ്റ്റാലിനെ തൂക്കിയെറിഞ്ഞ് മന്നാര്‍ഗുഡി മാഫിയ വിശ്വാസ വോട്ടു നേടി. ഭരണം ഉറപ്പിച്ചു സഭയ്ക്കു പുറത്താക്കപ്പെട്ട ഡിഎം കെ അംഗങ്ങള്‍ ഗവര്‍ണറെ കാണുവാന്‍ പുറപ്പെട്ടു. ജനാധിപത്യ വിരുദ്ധ രീതിയില്‍ നടന്ന ഈ തെരഞ്ഞെടുപ്പിനെ അംഗീകരിക്കില്ലെന്നു ഡിഎം കെ എടപ്പാടി.

122 എംഎല്‍എമാരുടെ പിന്തുണയോടെയാണ് വിശ്വാസവോട്ട് നേടിയത്. പ്രതിപക്ഷ എംഎല്‍എമാര്‍ ഇല്ലാത്ത സഭയിലാണ് വിശ്വാസവോട്ട് നടത്തിയത്. ഡിഎംകെ എംഎല്‍എമാരെയും കോണ്‍ഗ്രസ് അംഗങ്ങളെയും സഭയില്‍ നിന്നു നേരത്തെ പുറത്താക്കിയിരുന്നു. എഐഎഡിഎംകെ അംഗങ്ങള്‍ മാത്രമായിരുന്നു സഭയില്‍ ഉണ്ടായിരുന്നത്. 11 പേര്‍ സര്‍ക്കാരിനെ എതിര്‍ത്ത് വോട്ട് ചെയ്തു.

വിശ്വാസവോട്ടെടുപ്പിനിടെ നാടകീയമായ നീക്കങ്ങളാണ് സഭയില്‍ അരങ്ങേറിയത്. സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച് ഒരു മണിയോടെ പുനരാരംഭിച്ച തമിഴ്നാട് നിയമസഭാ നടപടികള്‍ വീണ്ടും തടസ്സപ്പെട്ടു. ഡിഎംകെ അംഗങ്ങളെ പുറത്താക്കാനുള്ള സ്പീക്കറുടെ ശ്രമമാണ് സഭയില്‍ വീണ്ടും കയ്യാങ്കളിക്ക് ഇടയാക്കിയത്. ബലമായി പുറത്താക്കാന്‍ ശ്രമിച്ചപ്പോള്‍ ഡിഎംകെ അംഗങ്ങള്‍ ചെറുത്തുനിന്നു. ഇതോടെ സഭയില്‍ വീണ്ടും കയ്യാങ്കളി ഉടലെടുത്തു. വാച്ച് ആന്‍ഡ് വാര്‍ഡും ഡിഎംകെ അംഗങ്ങളും തമ്മില്‍ ഉന്തുംതള്ളും ഉണ്ടായി. തുടര്‍ന്ന് ഡിഎംകെ അംഗങ്ങള്‍ സഭയുടെ നടുത്തളത്തില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.

പനീര്‍സെല്‍വം അനുകൂലികളും പുറത്തുപോകണമെന്നു സ്പീക്കര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഒപിഎസ് അനുകൂലികളെയും കോണ്‍ഗ്രസ് അംഗങ്ങളെയും വാച്ച് ആന്‍ഡ് വാര്‍ഡ് പുറത്താക്കി. സംഘര്‍ഷത്തിനു അയവില്ലാതെ വന്നതോടെ സഭ വീണ്ടും നിര്‍ത്തിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. മൂന്നുമണി വരെയാണ് സഭ നിര്‍ത്തിവച്ചത്. ഒരു മണിക്കൂര്‍ നിര്‍ത്തിവച്ച ശേഷമാണ് സഭ വീണ്ടും ചേര്‍ന്നത്. സഭ ചേര്‍ന്ന ഉടനെ വിശ്വാസപ്രമേയം സഭയില്‍ അവതരിപ്പിച്ചു. എന്നാല്‍, അതേസമയം തന്നെ ബഹളവും ആരംഭിച്ചു. അതിനിടെ മുഖ്യപ്രതിപക്ഷമായ ഡിഎംകെ, പനീര്‍സെല്‍വത്തിനു പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. സഭയിലുണ്ടായ സംഘര്‍ഷത്തില്‍ വാച്ച് ആന്‍ഡ് വാര്‍ഡിനു പരുക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഘര്‍ഷം കണക്കിലെടുത്ത് കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. 2000 പൊലീസുകാരെയാണ് അധികമായി സഭയ്ക്കു ചുറ്റും വിന്യസിച്ചിരിക്കുന്നത്.

അതേസമയം, ഡിഎംകെ അംഗങ്ങള്‍ സഭയില്‍ നിന്നു പുറത്തുപോകണമെന്നു സ്പീക്കര്‍ അറിയിച്ചു. സഭയില്‍ അക്രമം നടത്തിയത് ഡിഎംകെ അംഗങ്ങള്‍ ആണെന്നു സ്പീക്കര്‍ പറഞ്ഞു. ഡിഎംകെ അംഗങ്ങള്‍ തന്നെ കയ്യേറ്റം ചെയ്തു. തന്നെ പിടിച്ചു തള്ളുകയും ഷര്‍ട്ട് വലിച്ചു കീറുകയും ചെയ്തു. തന്നെ അപമാനിച്ചു. താന്‍ ചെയ്യുന്നത് തന്റെ ജോലിയാണെന്നും സ്പീക്കര്‍ ധനപാലന്‍ അറിയിച്ചു. അതിനാലാണ് ഡിഎംകെ അംഗങ്ങളോടു പുറത്തുപോകാന്‍ ആവശ്യപ്പെട്ടത്. ഡിഎംകെ അംഗങ്ങള്‍ സ്പീക്കറെ ഘെരാവോ ചെയ്തു. സ്പീക്കറുടെ കസേര തല്ലിത്തകര്‍ക്കുകയും പേപ്പറുകള്‍ കീറിയെറിയുകയും ചെയ്തു. സഭയില്‍ കസേരയേറ് നടന്നു. സ്പീക്കറുടെ കസേരയും മേശയും തല്ലിത്തകര്‍ത്തു. സ്പീക്കറുടെ കസേരയില്‍ സ്പീക്കറെ ഇറക്കിവിട്ട ശേഷം ഡിഎംകെ അംഗം സെല്‍വം സ്പീക്കറുടെ കസേരയില്‍ കയറി ഇരിക്കുകയും ചെയ്തു.

ബഹളം രൂക്ഷമായതോടെ സ്പീക്കര്‍ സഭവിട്ട് ഇറങ്ങിപ്പോകുകയായിരുന്നു. തുടര്‍ന്നാണ് ഒരു മണിയോടെ വീണ്ടും സഭ ചേര്‍ന്നത്. രഹസ്യബാലറ്റ് വേണമെന്ന ആവശ്യം സ്പീക്കര്‍ നിരാകരിച്ചതിനെ തുടര്‍ന്ന് സഭയില്‍ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. രഹസ്യബാലറ്റിലൂടെയാണ് വിശ്വാസവോട്ട് തേടേണ്ടതെന്നു ഡിഎംകെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ വാദിച്ചു. അതുകൊണ്ടു തന്നെ വിശ്വാസവോട്ടെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. ജനാഭിപ്രായം കൂടി പരിഗണിച്ച ശേഷമാകണം വിശ്വാസവോട്ട് തേടേണ്ടതെന്നു ഒ.പനീര്‍സെല്‍വം സഭയില്‍ ആവശ്യപ്പെട്ടു. എന്നാല്‍, വോട്ടെടുപ്പ് എങ്ങനെ നടത്തണമെന്ന തന്റെ അധികാരത്തെ ചോദ്യം ചെയ്യാനാകില്ലെന്നു സ്പീക്കര്‍ നിലപാടെടുത്തു.

ആറു ബ്ലോക്കുകളായി എംഎല്‍എമാരെ തരംതിരിച്ചായിരുന്നു വിശ്വാസവോട്ടെടുപ്പ് നടത്തിയത്. 38 എംഎല്‍എമാരാണ് ഒരു ബ്ലോക്കില്‍ ഉള്ളത്. ഇതില്‍ ആദ്യ ബ്ലോക്കിന്റെ പിന്തുണ എടപ്പാടി പളനിസാമിക്കായിരുന്നു. ഈ ഘട്ടത്തിലാണ് രഹസ്യവോട്ടെടുപ്പ് വേണമെന്ന ആവശ്യവുമായി സ്റ്റാലിനും പനീര്‍സെല്‍വവും രംഗത്തെത്തിയത്. എന്നാല്‍, ഈ ആവശ്യം സ്പീക്കര്‍ നിരാകരിച്ചതോടെ സഭയില്‍ ബഹളം ആരംഭിച്ചു. ബഹളത്തെ തുടര്‍ന്ന് വോട്ടെടുപ്പ് നിര്‍ത്തിവയ്ക്കുകയായിരുന്നു. കോണ്‍ഗ്രസും മുസ്ലിംലീഗിന്റെ ഏക അംഗവും രഹസ്യ ബാലറ്റ് വേണമെന്ന ആവശ്യം ഉന്നയിച്ചു


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (6 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (6 hours ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (6 hours ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (6 hours ago)

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (6 hours ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (7 hours ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (7 hours ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (7 hours ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (9 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (9 hours ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (9 hours ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (10 hours ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (10 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള; നാളെ വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ; അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ലോ & ഓർഡർ ആണ് ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്ന്  (10 hours ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയി നടന്‍ രവീന്ദ്രന്‍ ചുമതലയേറ്റു  (10 hours ago)

Malayali Vartha Recommends