അറസ്റ്റു ചെയ്യപ്പെട്ടെങ്കിലും താരമായി സ്റ്റാലിൻ. വിശ്വാസവോട്ടെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തിനിടെ മര്‍ദ്ദനമേറ്റെന്ന് ആരോപിച്ച് ചെന്നൈ മറീന ബീച്ചിലെ ഗാന്ധി സ്മാരകത്തിനു മുന്നിൽ നിരാഹാര സമരം തുടങ്ങിയ സ്റ്റാലിനെ പോലീസ് അറസ്റ്റുചെയ്തു മാറ്റി .

തമിഴ്നാട് നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തിനിടെ മര്‍ദ്ദനമേറ്റെന്ന് ആരോപിച്ച് ചെന്നൈ മറീന ബീച്ചിലെ ഗാന്ധി സ്മാരകത്തിനു മുന്നിൽ നിരാഹാര സമരം തുടങ്ങിയ പ്രതിപക്ഷ നേതാവും ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റുമായ എം കെ സ്റ്റാലിനെ അറസ്റ്റു ചെയ്തു. അദ്ദേഹത്തിനൊപ്പം നിരാഹാരമിരുന്ന ഡിഎംകെ എംഎല്‍എമാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മറീനയില്‍ സമരത്തിന് അനുമതി നല്‍കാനാവില്ലെന്നു പറഞ്ഞാണ് പൊലീസ് നടപടി.
സഭയിലുണ്ടായ സംഭവങ്ങള്‍ വിശദീകരിക്കാന്‍ സ്റ്റാലിനും കൂട്ടരും രാജ്‘ഭവനിലെത്തി ഗവര്‍ണറെ കാണുകയും പരാതി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് മറീനയില്‍ സമരം ആരംഭിച്ചത്.
വിശ്വാസവോട്ടെടുപ്പിനു മുന്നോടിയായി സ്പീക്കറുടെ നിര്‍ദേശപ്രകാരം സ്റ്റാലിനെയും മറ്റു ഡിഎംകെ എംഎല്‍എമാരെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ സഭയില്‍നിന്നു പുറത്താക്കിയിരുന്നു. കീറിയ ഉടുപ്പുമായി സഭയില്‍നിന്ന് പുറത്തിറങ്ങിയ സ്റ്റാലിന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചെന്ന് പറഞ്ഞിരുന്നു.
അണ്ണാ ഡിഎംകെയിലെ ഇപ്പോഴത്തെ പ്രശ്നങ്ങൾ ഡിഎംകെയ്ക്ക് നിനച്ചിരിക്കാതെ അടിച്ച ലോട്ടറിയാണ് . പളനിസാമി സർക്കാർ വിശ്വാസവോട്ടു നേടിയെങ്കിലും ശശികലയ്ക്കും സംഘത്തിനുമെതിരെ സംസ്ഥാനവ്യാപകമായി ജനരോഷം ഉണ്ടെന്ന കാര്യം ഉറപ്പാണ്. ഈ സാഹചര്യം മുതലാക്കുകയാണ് സ്റ്റാലിൻ പക്ഷത്തിന്റെ ലക്‌ഷ്യം. ഡിഎംകെയെ പുനരുജ്ജീവിപ്പിക്കാനുള്ള സ്റ്റാലിന്റെ ശ്രമങ്ങൾക്ക് ഏറ്റവും അനുയോജ്യമായ കാലാവസ്ഥയാണ് ഇപ്പോൾ തമിഴ്നാട്ടിലുള്ളത്.
https://www.facebook.com/Malayalivartha


























