ഉത്തര്‍പ്രദേശില്‍ മൂന്നാം ഘട്ട വോട്ടെടുപ്പ് തുടങ്ങി

ഉത്തര്‍പ്രദേശിലെ 12 ജില്ലകളിലെ 69 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. യു.പി തെരഞ്ഞെടുപ്പിലെ നിര്‍ണാക ഘട്ടമാണ് ഇന്ന് നടക്കുന്നത്. 826 സ്ഥാനാര്‍ഥികളാണ് മൂന്നാംഘട്ടത്തില്‍ 2.41 കോടി വോട്ടര്‍മാരുടെ വിധി തേടുന്നത്. ബി.ജെ.പിയും എസ്.പിയും തമ്മിലുളള നേരിട്ടുള്ള പോരാട്ടത്തിനാണ് മൂന്നാം ഘട്ടം സാക്ഷ്യം വഹിക്കുക. മൂന്നാം ഘട്ടത്തില്‍ പരമാവധി സീറ്റുകള്‍ നേടി വീണ്ടും ഭരണത്തില്‍ തിരിച്ചെത്താനുള്ള ശ്രമത്തിലാണ് യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ്. 2012ലെ തെരഞ്ഞെടുപ്പില്‍ 69 സീറ്റുകളില്‍ 55 എണ്ണവും സമാജ്വാദി പാര്‍ട്ടിയാണ് നേടിയത്. ബി.എസ്.പിക്ക് ആറും ബി.ജെ.പിക്ക് അഞ്ചും കോണ്‍ഗ്രസിന് രണ്ടും സീറ്റാണ് ലഭിച്ചത്.
നോട്ട് നിരോധനത്തെതുടര്‍ന്നുണ്ടായ ദുരിതവും സംസ്ഥാന സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങളുമായിരുന്നു എസ്.പി കോണ്‍ഗ്രസ് സഖ്യം മൂന്നാം ഘട്ട തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിലും ഉയര്‍ത്തിക്കാട്ടിയത്.
https://www.facebook.com/Malayalivartha


























