നാല് ടണ്‍ വരെ ഭാരമുള്ള കൃത്രിമ ഉപഗ്രഹങ്ങള്‍ വഹിക്കാവുന്ന ജി.എസ്.എല്‍.വി മാര്‍ക് 3ന്റെ അവസാന പരീക്ഷണവും വിജയം

നാല് ടണ്‍ വരെ ഭാരമുള്ള കൃത്രിമ ഉപഗ്രഹങ്ങള്‍ വഹിക്കാവുന്ന ജി.എസ്.എല്‍.വി മാര്‍ക് 3 ബഹിരാകാശ വാഹനത്തിന്റെ ക്രയോജനിക് ഘട്ടം വിജയകരമായി ഐ.എസ്.ആര്‍.ഒ പരീക്ഷിച്ചു. തമിഴ്‌നാട് തിരുനെല്‍വേലിയിലെ മഹേന്ദ്രഗിരി പ്രൊപ്പല്‍ഷന്‍ കോംപ്‌ളക്‌സില്‍ വെള്ളിയാഴ്ച വൈകിട്ടായിരുന്നു പരീക്ഷണം. ഇതുവരെ 200ഓളം പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഏപ്രിലില്‍ മാര്‍ക്ക് 3 ജി.എസ്.എല്‍.വി ഇന്ത്യന്‍ ഉപഗ്രഹങ്ങളുമായി കുതിക്കും. 3.5 ടണ്‍ വരെയുള്ള വലിയ ഉപഗ്രഹങ്ങള്‍ വിദേശ സഹായത്തോടെയാണ് ഇന്ത്യ ഇപ്പോള്‍ വിക്ഷേപിക്കുന്നത്. ജി.എസ്.എല്‍.വി. മാര്‍ക്ക് 3 സജ്ജമാകുന്നതോടെ നാലുടണ്‍ വരെയുള്ള പേലോഡുകള്‍ ഭ്രമണപഥത്തില്‍ എത്തിക്കാനാകും. 3.5 ടണ്‍ ഭാരം വരുന്ന ഇന്ത്യയുടെ വാര്‍ത്താവിനിയമ ഉപഗ്രഹമായ ജിസാറ്റ് 19 ആയിരിക്കും ജി.എസ്.എല്‍.വി. മാര്‍ക്ക് 3 ആദ്യം ഭ്രമണപഥത്തിലെത്തിക്കുക. വിദേശ സഹായത്തോടെ വിക്ഷേപിക്കുന്നതിന്റെ പകുതി ചെലവുമതി ഇതിന്.
ജി.എസ്.എല്‍.വി മാര്‍ക് 3 ബഹിരാകാശ വാഹനത്തില്‍ ക്രയോജനിക് സംവിധാനം പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ചതാണ്. ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ തന്നെയാണ് ഇതിനു പിറകില്‍ പ്രവര്‍ത്തിച്ചത്.
https://www.facebook.com/Malayalivartha


























