Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മറീന ബീച്ചില്‍ പ്രതിഷേധ സമരം നടത്തിയതിന് സ്റ്റാലിനെതിരെ കേസെടുത്തു

19 FEBRUARY 2017 01:30 PM IST
മലയാളി വാര്‍ത്ത

മറീന ബീച്ചില്‍ പ്രതിഷേധ സമരം നടത്തിയതിന് ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ സ്റ്റാലിനെതിരെ കേസെടുത്തു. കഴിഞ്ഞ ദിവസം നിയമസഭയില്‍ നടന്ന സംഭവങ്ങളില്‍ പ്രതിഷേധിച്ചാണ് സ്റ്റാലിന്‍ മറീനാബിച്ചില്‍ സമരം നടത്തിയത്. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ ഭൂരിപക്ഷം തെളിയിക്കാനായി നിയമസഭയില്‍ വിശ്വാസവോട്ട് നടക്കുന്നതിനിടെ അരങ്ങേറിയ സംഭവങ്ങളുടെ തുടര്‍ച്ചയായാണ് പ്രതിഷേധ സമരം നടന്നത്.

വിശ്വാസ വോട്ടെടുപ്പിന് രഹസ്യ ബാലറ്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്റ്റാലിനും മറ്റംഗങ്ങളും പ്രതിഷേധിച്ചെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല. തുടര്‍ന്ന് അക്രമാസക്തരായ ഡി.എം.കെ എം.എല്‍.എമാരെ സ്പീക്കര്‍ പി. ധനപാല്‍ പുറത്താക്കിയാണ് വേട്ടെടുപ്പ് നടത്തിയത്. വസ്ത്രം വലിച്ചുകീറിയ നിലയില്‍ പുറത്തു വന്ന സ്റ്റാലിന്‍ സ്പീക്കറുടെ നടപടിക്കെതിരെ മറീന ബീച്ചില്‍ നിരാഹാര സമരം നടത്തിയിരുന്നു. അതേതുടര്‍ന്ന് സംഘര്‍ഷമുണ്ടാവുകയും പൊലീസ് കേസെടുക്കുകയുമായിരുന്നു.

89 എം.എല്‍.എമാരുള്ള പ്രതിപക്ഷത്തെ പുറത്താക്കിയതിനാല്‍ പന്നീര്‍ശെല്‍വം പക്ഷത്തെ 11 പേരുടെ എതിര്‍പ്പോടെ 122 എം.എല്‍.എമാരുടെ പിന്തുണയാണ് വോട്ടെടുപ്പില്‍ പളനിസാമിക്ക് ലഭിച്ചത്. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ച് സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ചതില്‍ എടപ്പാടി പളനിസാമി ഗവര്‍ണറെ കണ്ട് നന്ദി അറിയിച്ചു. അതേസമയം, നിയമസഭയിലെ സംഭവങ്ങളെ തുടര്‍ന്ന് സ്പീക്കര്‍ക്കെതിരെ സ്റ്റാലിനും ഗവര്‍ണര്‍ക്ക് പരാതി നല്‍കും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (8 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (8 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (8 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (8 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (9 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (9 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (9 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (9 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (9 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (10 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (12 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (12 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (12 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (13 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (13 hours ago)

Malayali Vartha Recommends