പിതാവ് ഏഴു ലക്ഷം രൂപയ്ക്ക് മകളെ വിറ്റു; ഗ്രാമീണര്‍ ഇടപെട്ട് രക്ഷപ്പെടുത്തി

പതിനാലുകാരിയായ മകളെ ഏഴു ലക്ഷം രൂപയ്ക്ക് പിതാവ് വിറ്റു. രാജസ്ഥാനിലെ അല്‍വാറില്‍ ഞായറാഴ്ചയാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. ബലം പ്രയോഗിച്ച് കാറില്‍ കയറ്റാന്‍ തുടങ്ങിയപ്പോള്‍ പെണ്‍കുട്ടിയുടെ നിലവിളി കേട്ടെത്തിയ അയല്‍വാസിയുടെ സമയോചിത ഇടപെടല്‍ അവളെ രക്ഷപ്പെടുത്തി. അമ്മയും ഗൂഢാലോചനയില്‍ പങ്കാളിയാണെന്ന് പെണ്‍കുട്ടി ആരോപിച്ചു. കൂലിവേലക്കാരാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍.
പെണ്‍കുട്ടിയുടെ പിതാവ് ബല്‍വീര്‍ സിംഗിനേയും കുട്ടിയെ വാങ്ങിയ ലീലന്ധര്‍ ജാട്ട്, ഇഷ്‌വാര്‍ സിംഗ് സുഭാഷ് അഗര്‍വാള്‍ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. ഇവര്‍ക്കെതിരെ തട്ടിക്കൊണ്ടുപോകല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു. രക്ഷപ്പെട്ടുവെങ്കിലും വീട്ടിലേക്ക് മടങ്ങിപ്പോകാന്‍ പെണ്‍കുട്ടി തയ്യാറായില്ല. ഇതേതുടര്‍ന്ന് മുത്തശ്ശിയുടെ കൂടെ താമസിക്കാന്‍ പോലീസ് അനുവദിച്ചു.
അമ്മയും ഗൂഢാലോചനയില്‍ പങ്കാളിയാണെന്ന് പെണ്‍കുട്ടി ആരോപിച്ചു. കൂലിവേലക്കാരാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. ഇവയ്ക്ക് ജോലി തേടി പിതാവ് ഹരിയാനയിലേക്ക് പോകാറുണ്ടായിരുന്നു. അവിടെവച്ചാണ് ഇടപാടുകാരുമായി ഇയാള്‍ കണ്ടുമുട്ടിയത്. മകളെ ഹരിയാനയിലുള്ള 35വയസ്സുള്ള ഒരു ധനികന്‍ വിവാഹം കഴിക്കുമെന്നും സുഖമായി ജീവിക്കുമെന്നും ഇടപാടുകാര്‍ വാഗ്ദാനം ചെയ്തിരുന്നതായി പിതാവ് പറയുന്നു. എന്നാല്‍ പോലീസ് ഇത് വിശ്വസിച്ചിട്ടില്ല. കുട്ടിയെ മാംസ കച്ചവടത്തിന് കൊണ്ടുപോകാനുള്ള ശ്രമമായിരിക്കാമെന്നും പോലീസ് സംശയിക്കുന്നു.
https://www.facebook.com/Malayalivartha


























