"അമ്മ" യുടെ കസേരയില്‍ ഇരുന്ന് തുടക്കം

പനീറല്ല താനെന്ന് പളനി ഇരുന്ന് തെളിയിച്ചു. മുഖ്യമന്ത്രിയായി ചുമതലയേറ്റ ആദ്യ ദിവസം ജയലളിതയുടെ ഓഫീസും കസേരയുമാണ് പളനിസാമി ഉപയോഗിച്ചത്. അധികാരമേല്‍ക്കുന്നതിന് തൊട്ടുമുമ്പ് ജയലളിതയുടെ ശവകുടീരത്തില്‍ പോയി 'അനുവാദം' വാങ്ങാനും പളനി തയ്യാറായില്ല.
ഇടക്കാല മുഖ്യമന്ത്രിയായി അധികാരമേറ്റ പനീര്‍സെല്‍വം ജയലളിതയുടെ ഓഫീസ്, കസേര എന്നിവ ഉപയോഗിച്ചിരുന്നില്ല. അമ്മയുടെ പ്രതിബിംബമായാണ് പനീര്‍സെല്‍വം അവയെ കണ്ടിരുന്നത്. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ജയലളിത ഡല്‍ഹിയില്‍ പോകുമ്പോഴും കസേര കൂടെകൊണ്ടുപോയിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി ശശികല ചുമതലയേറ്റ ചടങ്ങില്‍ ജയലളിതയുടെ കസേരയും അതില്‍ ചിത്രവും ഒത്ത നടുക്കായി സ്ഥാനം പിടിച്ചിരുന്നു.
അതേസമയം പളനിസാമി സ്ഥാനം ഏല്‍ക്കുന്നതിന് മുന്‍പ് ഓഫീസില്‍ സ്ഥാപിച്ച ജയലളിതയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. മുതിര്‍ന്ന ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയില്‍ ജയയുടെ ചിത്രം റോസാപ്പൂവ് ചാര്‍ത്തി മേശയില്‍ ഇടംപിടിച്ചിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ചുമതല ഏല്‍ക്കാനെത്തിയ മുഖ്യമന്ത്രിയെ ചീഫ് സെക്രട്ടറി ഗിരിജ വൈദ്യനാഥന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ചുമതല ഏറ്റ് സീറ്റില്‍നിന്ന് എഴുന്നേറ്റതിന് പിന്നാലെ മന്ത്രിമാരും എം.എല്‍.എ. മാരും ഉദേ്യാഗസ്ഥരും ആശംസകളുമായി പൂച്ചെണ്ടുകള്‍ കൈമാറി. ലോക്‌സഭ ഡെപ്യൂട്ടി സ്പീക്കര്‍ എം. തമ്പിദുരൈയും ആശംസ നേരാന്‍ എത്തിയിരുന്നു.
https://www.facebook.com/Malayalivartha


























