Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജയലളിതയെ അപ്പോളോയില്‍ നിന്നും ലണ്ടനിലേയ്ക്ക് കൊണ്ടുപോയിരുന്നു; മരണം ലണ്ടനില്‍

21 FEBRUARY 2017 03:16 PM IST
മലയാളി വാര്‍ത്ത

മാസങ്ങള്‍ പിന്നിട്ടിട്ടും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ ഇനിയും അകലുന്നില്ല. അപ്പോളോ ആശുപത്രിയില്‍ ചികിത്സിക്കാന്‍ എത്തിച്ചത് ജയലളിതയുടെ മൃതദേഹമായിരുന്നുവെന്ന ഡോക്ടര്‍ രാമസീതയുടെ വെളിപ്പെടുത്തലാണ് ഇതുസംബന്ധിച്ച് ഒടുവിലായി പുറത്തു വന്നത്. എന്നാല്‍, ഇപ്പോഴിതാ പുതിയ റിപ്പോര്‍ട്ട് എത്തിയിരിക്കുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജയലളിതയെ അവിടെ നിന്നും ലണ്ടനിലേയ്ക്ക് കൊണ്ടുപോയിരുന്നുവെന്നും അവിടെ വച്ചാണ് അവര്‍ക്ക് മരണം സംഭവിച്ചതെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഡോ.രാമസീതയുടെ വെളിപ്പെടുത്തലുകള്‍ ശരിവയ്ക്കുന്ന തരത്തിലുള്ള പത്രവാര്‍ത്ത ഉള്‍പ്പെടെയാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

ലണ്ടനില്‍ നിന്നുള്ള 'റേഡിയന്റ്' എന്ന പത്രക്കട്ടിംഗാണ് നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സെപ്റ്റംബര്‍ 22 ന് പനിയും നിര്‍ജ്ജലീകരണവും മൂലം അപ്പോളോയില്‍ പ്രവേശിക്കപ്പെട്ട ജയലളിതയ്ക്ക് അവിടുത്തെ ചികിത്സ ഫലിക്കാതിരുന്നതിനെ തുടര്‍ന്ന് ലണ്ടനില്‍ എത്തിച്ചുവെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലണ്ടനില്‍ നിന്നുള്ള ഡോക്ടര്‍ അപ്പോളോയില്‍ എത്തുന്നു എന്ന് പ്രചരിപ്പിച്ചുകൊണ്ട് അതീവ രഹസ്യമായാണ് ജയയെ അവിടെ നിന്നും ലണ്ടനില്‍ എത്തിച്ചത്. എന്നാല്‍, ജയലളിത അപ്പോളോയില്‍ ലണ്ടനിലെ ഡോക്ടറുടെ പരിചരണത്തിലാണ് എന്നായിരുന്നു പ്രചരിപ്പിച്ചത്. അപ്പോളോയില്‍ എത്തിയ ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ക്ക് ജയലളിതയെ കാണാന്‍ അനുമതി നല്‍കാതിരുന്നത് അന്നുതന്നെ സംശയത്തിന് ഇടയാക്കിയിരുന്നു. ജയയെ ലണ്ടനിലേയ്ക്ക് കൊണ്ടുപോയ വാര്‍ത്ത പുറത്താകാതിരിക്കാനാണ് ഒ.പനീര്‍ശെല്‍വം ഉള്‍പ്പെടെയുള്ള ജയയുടെ വിശ്വസ്തര്‍ക്കും പ്രമുഖര്‍ക്കും ആശുപത്രി അധികൃതര്‍ സന്ദര്‍ശനാനുമതി നിഷേധിച്ചത്.

ജയലളിത ആശുപത്രിയില്‍ ആയിരുന്ന സമയത്ത് അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായ നിഗൂഢ നീക്കങ്ങളും ഇതിലേയ്ക്കാണ് വിരല്‍ചൂണ്ടുന്നത്. ലണ്ടനിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് ജയലളിതയുടെ വിരലടയാളങ്ങള്‍ എടുക്കപ്പെട്ടിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ളപ്പേപ്പറില്‍ പതിപ്പിച്ച ഈ വിരലടയാളങ്ങളാണത്രേ പിന്നീട് ഉപതിരഞ്ഞെടുപ്പ് ആവശ്യത്തിന് ഉപയോഗിച്ചത്. ആരോഗ്യനില തൃപ്തികരമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുമ്പോഴും എന്തുകൊണ്ടാണ് ജയലളിത എഴുതി ഒപ്പിടാതിരുന്നത് എന്നതും ഈ റിപ്പോര്‍ട്ടിന് ബലമേകുന്നു.

തുടര്‍ന്ന് ഡിസംബര്‍ നാലാം തീയതി അപ്പോളോ ആശുപത്രിയിലേക്ക് ജയലളിതയുടെ മൃതദേഹം കൊണ്ടുവന്നു എന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന പത്രകട്ടിങിലുള്ളത്. ഏതാണ്ട് ഇതേ തരത്തിലാണ് അപ്പോളോ ആശുപത്രിയിലെ ഡോക്ടറായ രാമസീതയും വെളിപ്പെടുത്തിയത്. ആശുപത്രിയില്‍ എത്തിക്കുമ്പോഴേ അവര്‍ക്ക് ജീവനില്ലായിരുന്നുവെന്നാണ് ഡോക്ടര്‍ രാമസീത പറഞ്ഞത്. ജയലളിതയെ താനും പരിശോധിച്ചിരുന്നു എന്ന് ഈ ഡോക്ടറും പറഞ്ഞിരുന്നു. അഞ്ചാം തീയതി വൈകുന്നേരം അഞ്ചരയോടെയാണ് ജയലളിത മരിച്ചു എന്ന വാര്‍ത്ത തമിഴ് ചാനലുകള്‍ ബ്രേക്ക് ചെയ്തത്. 

എ ഐ എ ഡി എം കെയുടെ ചാനലായ ജയ ടിവിയും ഇതേ വാര്‍ത്ത ഫ്‌ലാഷ് ചെയ്തു. ഇതോടെ തമിഴകം ഒന്നാകെ ഇളകി. എന്നാല്‍ ഏതാനും മിനുട്ടുകള്‍ക്ക് ശേഷം ചാനലുകള്‍ ജയലളിതയുടെ മരണവാര്‍ത്ത പിന്‍വലിച്ചു. ജയലളിത മരിച്ചിട്ടില്ല എന്ന് അപ്പോളോ ആശുപത്രി പത്രക്കുറിപ്പില്‍ വ്യക്തമാക്കി. പിന്നീട്, രാത്രി 11.30 തോടെയാണ് ജയലളിത മരിച്ചതായുള്ള ഔദ്യോഗിക സ്ഥിരീകരണം ആശുപത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായത്. ആശുപത്രിയില്‍ സന്ദര്‍ശകരെ അനുവദിക്കാതിരുന്നതും സി സി ടി വി ക്യാമറകള്‍ പ്രവര്‍ത്തിക്കാതിരുന്നതും മരണശേഷം ജയലളിതയുടെ മൃതശരീരത്തില്‍ മുഖത്ത് കണ്ട തുളകള്‍ എംബാം ചെയതതിന്റേതാണോ എന്ന ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്കിടെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (8 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (8 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (8 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (8 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (9 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (9 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (9 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (9 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (9 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (11 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (12 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (12 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (12 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (13 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (13 hours ago)

Malayali Vartha Recommends