ഇനി കടലിനടിയിലെ കാഴ്ചകള്‍ കണ്ട് യാത്ര ചെയ്യാം , ഇന്ത്യയില്‍ ആദ്യത്തെ ' 'അണ്ടര്‍വാട്ടര്‍ ബുള്ളറ്റ് ട്രെയിന്‍' എത്തുന്നു

വിദേശങ്ങളില്‍ മാത്രം സാധ്യമായിരുന്ന കടലിനടിയിലൂടെയുളള യാത്ര ഇനി നമ്മുടെ നാട്ടിലും സാധ്യമാകും. ഇന്ത്യയിലെ ആദ്യത്തെ 'അണ്ടര്‍വാട്ടര്‍ ബുള്ളറ്റ് ട്രെയിന്‍' അറബിക്കടലിനടിയിലൂടെ ട്രെയന്‍ സര്‍വ്വീസ് നടത്തും. കടലിനടിയിലെ കാഴ്ചകള്‍ കണ്ട് യാത്ര ചെയ്യാന്‍ ഇനി നമുക്കും സാധിക്കും. മുംബൈ അഹമ്മദാബാദ് റയില്‍ കോറിഡോറിന്റെ ഭാഗമായിട്ടായിട്ടാണ് അണ്ടര്‍വാട്ടര്‍ ബുള്ളറ്റ് ട്രെയിന്‍ വരിക. 508 കിലോമീറ്ററാണ് പദ്ധതിയുടെ ആകെ നീളം. താനെയ്ക്കും വിരാറിനും ഇടയിലുള്ള 21 കിലോമീറ്റര്‍ ഭൂഗര്‍ഭപാതയുടെ ഭാഗമായാണ് ഏഴു കിലോമീറ്റര്‍ കടലിന്നടിയിലൂടെ ടണല്‍ നിര്‍മിക്കുക. എഴുപതു മീറ്റര്‍ ആഴത്തില്‍ കടലിനടിയിലെ മണ്ണിന്റെയും പാറയുടെയും സ്വഭാവം തിരിച്ചറിയാനുള്ള പഠനങ്ങള്‍ തുടങ്ങികഴിഞ്ഞു.
ഭൂമി ഏറ്റെടുക്കള്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി ഭൂമിക്ക് മുകളിലൂടെയും അടിയിലൂടെയുമാണ് ട്രാക്കുകള്‍ നിര്‍മ്മിക്കുന്നത്. ഇതിന്റെ ഭാഗമായാണ് താനെ മുതല്‍ വിരാര്‍ വരെ ഭൂഗര്‍ഭ റൂട്ട് പരിഗണിക്കുന്നത്. കടലിനടിയില്‍ അടുത്തവര്‍ഷം നിര്‍മ്മാണം ആരംഭിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതി 2023ല്‍ പൂര്‍ത്തിയാകും. ഈ പദ്ധതി നിലവില്‍ വരുന്നതോടെ താനെ മുതല്‍ വിരാര്‍ വരെ യാത്രസമയം ഏഴുമണിക്കൂറില്‍ നിന്ന് രണ്ടു മണിക്കൂറായി കുറയും. ഒരു ലക്ഷം കോടി രൂപയോളം ചെലവ് വരുന്ന പദ്ധതി ജപ്പാന്റെ ധനസഹായത്തോടെയാണ് നിര്‍മ്മിക്കുന്നത്.
ജപ്പാന്‍ ഇന്റര്‍നാഷനല്‍ കോര്‍പറേഷന്‍ ഏജന്‍സി(ജെഐസിഎ)യാണ് 81 ശതമാനം പണം വായ്പയായി നല്‍കുന്നത്. 0.1 പലിശനിരക്കില്‍ 50 വര്‍ഷം കൊണ്ടാണ് ഇന്ത്യ വായ്പയടച്ചു തീര്‍ക്കേണ്ടത്. കഴിഞ്ഞ വര്‍ഷം ഒപ്പിട്ട കരാര്‍ പ്രകാരം സിഗ്‌നലിങ്ങും പവര്‍ സിസ്റ്റവും ഉള്‍പ്പെടെയുള്ള സാങ്കേതികത നല്‍കുക ജാപ്പനീസ് കമ്പനികളായിരിക്കും.
https://www.facebook.com/Malayalivartha


























