കോണ്‍ഗ്രസ്-എസ്പി സഖ്യത്തേക്കാള്‍ ഉത്തര്‍പ്രദേശില്‍ ബിജെപി ബഹുദൂരം മുന്നില്‍

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ ഇവിടെ ബിജെപി തരംഗം വ്യക്തം. ഇവിടെ ബിജെപി കേവല ഭൂരിപക്ഷം നേടുമെന്ന് വ്യക്തമാക്കുന്ന ഫലസൂചനകളാണ് നിലവില്‍ പുറത്തുവരുന്നത്. വോട്ടെണ്ണുന്ന മണ്ഡലങ്ങളുടെ എണ്ണം 300 കടക്കുമ്പോള്‍ അതില്‍ 180 സീറ്റുകളിലും ബിജെപി തന്നെയാണ് മുന്നില്‍. സമാജ്‌വാദി പാര്‍ട്ടി - കോണ്‍ഗ്രസ് സഖ്യം 60 സീറ്റിലും ബിഎസ്പി 40 സീറ്റിലും ലീഡ് ചെയ്യുന്നു.
ഒരു ഘട്ടത്തില്‍ ബിഎസ്പി അപ്രതീക്ഷിത മുന്നേറ്റം നടത്തിയെങ്കിലും പിന്നീട് അവര്‍ പിന്നാക്കം പോകുന്ന കാഴ്ചയാണ് കണ്ടത്. ബിജെപിക്കും എസ്പി-കോണ്‍ഗ്രസ് സഖ്യത്തിനുമൊപ്പം നില്‍ക്കുന്ന പ്രകടനമാണ് തുടക്കത്തില്‍ ബിഎസ്പി നടത്തിയത്. എല്ലാ എക്‌സിറ്റ് പോളുകളിലെയും പ്രവചനം സംസ്ഥാനത്ത് ബിജെപി തന്നെ മുന്നിലെത്തുമെന്നായിരുന്നു . എന്നാല്‍, പാര്‍ട്ടിക്കു വ്യക്തമായ ഭൂരിപക്ഷം കിട്ടുമോ എന്നതില്‍ സര്‍വേഫലങ്ങള്‍ വ്യത്യസ്തവുമാണ്. രാവിലെ എട്ടിനാണു വോട്ടെണ്ണല്‍ ആരംഭിച്ചത്. പത്തരയോടെ ഫലസൂചനകള്‍ പുറത്തുവരും. ഉച്ചയോടെ പൂര്‍ണചിത്രം വ്യക്തമാകും.
https://www.facebook.com/Malayalivartha


























