മോദി തരംഗം. മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ യു പി പിടിച്ചടക്കുന്നു. ഉത്തരഖണ്ഡും തൂത്തുവാരുന്നു.

ന്യൂഡൽഹി: ഉത്തർപ്രദേശിൽ ബിജെപിയുടെ കുതിപ്പ്. ഇതുവരെ പുറത്തുവന്ന ഫലസൂചനകൾ പ്രകാരം 225 ലേറെ സീറ്റുകളിൽ ബിജെപിയാണ് മുന്നിൽ നിൽക്കുന്നത്. 70 സീറ്റുകളിൽ എസ്‌പി കോൺഗ്രസ് സഖ്യവുമാണ് മുന്നിട്ടു നിൽക്കുന്നത്. ബിഎസ്‌പി 20 സീറ്റുകളിലും മുന്നിട്ടു നിൽക്കുന്നു. ഇത് നരേന്ദ്ര മോദിയുടെ വിജയം.
പഞ്ചാബിൽ കോൺഗ്രസിന്റെ മുന്നേറ്റമാണ് ദൃശ്യമാകുന്നത്. പഞ്ചാബിൽ ആകെയുള്ള 117 സീറ്റുകളിൽ ലീഡ് വന്നപ്പോൾ45 സീറ്റിൽ കോൺഗ്രസ് ലീഡ് ചെയ്യുകയാണ്. എൻഡിഎ20 സീറ്റിലും ആം ആദ്മി 22 രണ്ട് സീറ്റിലും ഇവിടെ മുന്നിട്ട് നിൽക്കുന്നു.
മണിപ്പൂരിൽ മൂന്ന് സീറ്റിൽ കോൺഗ്രസു ബി ജെ പി യെക്കാൾ ലീഡ് ചെയ്യുന്നു
മണിപ്പൂരിൽ ഫലമറിഞ്ഞ ഒരു സീറ്റിൽ കോൺഗ്രസാണ് മുന്നിട്ടു നിൽക്കുന്നത്. ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുർ സംസ്ഥാനങ്ങളിൽ കോൺഗ്രസും-ബിജെപിയും ഒരുപോലെയാണ് മുന്നിൽ നിൽക്കുന്നത്. രാവിലെ എട്ടു മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിച്ചിരിക്കുന്നത്. . പത്തരയോടെ ആരാണ് ഈ സംസ്ഥാനങ്ങളിൽ അധികാരം ഉറപ്പിക്കുക എന്ന സൂചനകൾ വ്യക്തമാകും. 12 മണിയോടെ പൂർണമായുള്ള ഫലമറിയാനും സാധിക്കുമെന്നാണ് കരുതുന്നത്.
. പഞ്ചാബിൽ ആംആദ്മി പാർട്ടിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിക്കപ്പെട്ടപ്പോൾ, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുർ സംസ്ഥാനങ്ങളും ബിജെപി.ക്കൊപ്പമെന്നാണ് എക്‌സിറ്റ് പോൾ സൂചിപ്പിക്കുന്നത്.
നരേന്ദ്ര മോദി പ്രധാനമന്ത്രിയാവുകയും ആ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ചുക്കാൻ പിടിച്ച അമിത്ഷാ ബിജെപി അദ്ധ്യക്ഷനായി എത്തുകയും ചെയ്തതിനു ശേഷം മൂന്നുതവണയാണ് അഞ്ചു സംസ്ഥാനങ്ങളിൽ വീതം രാജ്യത്ത് നിയമസഭാ തിരഞ്ഞെടുപ്പുകൾ നടന്നത്. ഇതിനിടയിൽ ബീഹാറിലും തിരഞ്ഞെടുപ്പ് നടന്നു. ഇതിൽ ആദ്യഘട്ടത്തിൽ വൻ വിജയം നേടാനായെങ്കിലും പിന്നീട് ആ നേട്ടം ആവർത്തിക്കാനായില്ല. എന്നാൽ ഇത്തവണ നോട്ടുനിരോധനം രാജ്യത്ത് പാർട്ടിക്ക് വൻ തിരിച്ചടിയാകുമെന്ന വിലയിരുത്തലുകൾ വന്നതിന് പിന്നാലെ നടന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ വൻ നേട്ടം കൊയ്യാൻ ഒരുങ്ങുകയാണ് ബിജെപി. മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ വൻ വിജയം ആഘോഷിച്ചതിന് പിന്നാലെ പാർട്ടി അടുത്തൊരു ആഘോഷത്തിന് കൂടി ഒരുങ്ങുകയാണെന്നാണ് എക്‌സിറ്റ് പോൾ സൂചനകൾ.
https://www.facebook.com/Malayalivartha


























