16 വര്‍ഷത്തെ നിരാഹാരമവസാനിപ്പിച്ച് മുഖ്യമന്ത്രിയാകാനിറങ്ങിയ ഇറോം ഷര്‍മിളയ്ക്ക് നാണംകെട്ട തോല്‍വി; നോട്ടയ്ക്കും പിന്നില്‍; ആകെ ലഭിച്ചത് വെറും56 വോട്ടുകള്‍ മാത്രം

ഇംഫാൽ: ഇറോം ഷർമ്മിളക്ക് നാണംകെട്ട തോൽവി. തൗബ മണ്ഡലത്തിൽ ലഭിച്ചത് കേവലം 56 വോട്ടുകൾ മാത്രം. നോ്ടടയെക്കാളും പിന്നിലായി ഇറോം ഷർമ്മിള.
മണിപ്പൂർ മുഖ്യമന്ത്രി ഒക്രാം ഇബോബി സിംഗിന്റെ മണ്ഡലത്തിലാണ് ഇറോം ശർമ്മിള മത്സരിച്ചത്. പ്രത്യേക സൈനികാധികാര നിയമത്തിനെതിരെ(അഫ്സ്പ) 16 വർഷം നിരാഹാരം നടത്തിയയാളാണ് ഇറോം ശർമ്മിള. 2000 നവംബർ അഞ്ച് മുതൽ കഴിഞ്ഞ ഓഗസ്റ്റ് ഒമ്പത് വരെയായിരുന്നു 44 കാരിയായ ഇറോം ശർമ്മിളയുടെ സഹനസമരം നടന്നത്.
മണിപ്പൂർ മുഖ്യമന്ത്രിയാവുക എന്നതാണ് ലകഷ്യം എന്ന് ഇറോം ഷർമ്മിള പറഞ്ഞിരുന്നു. എന്നാൽ നിരാഹാരമവസാനിപ്പിച്ചത് കാമുകനുമൊത്തുള്ള ജീവിതം സ്വപ്‌നം കണ്ടാണെന്നും അവർക്ക് ചില മാനസിക പ്രശ്‌നങ്ങളുണ്ടെന്നും എതിരാളികൾ ആരോപിച്ചിരുന്നു
സർക്കാരിന്റെ ഭാഗത്തു നിന്നും അനുകൂല പ്രതികരണമില്ലാത്തതിനാലാണ് തന്റെ നിരാഹാര സമരം അവസാനിപ്പിക്കുന്നതെന്നാണ് ഇറോം ശർമ്മിള പറഞ്ഞത്. തുടർന്നാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവർ തീരുമാനിച്ചത്. പീപ്പിൾസ് റിസർജൻസ് ജസ്റ്റിസ് അലയൻസ് എന്ന പേരിൽ പാർട്ടി രൂപീകരിച്ചാണ് ഇറോം ശർമ്മിള തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.
https://www.facebook.com/Malayalivartha


























