വീട്ടമ്മയെ സ്വന്തം വീട്ടില്‍ വച്ച് ഒന്‍പതു ദിവസം സംഘംചേര്‍ന്നു പീഡിപ്പിച്ചതായി റിപ്പോര്‍ട്ട്, ഒന്‍പത് പേര്‍ അറസ്റ്റില്‍

മയക്കുമരുന്നു നല്‍കി വീട്ടമ്മയെ ഒന്‍പതു ദിവസം സംഘംചേര്‍ന്നു പീഡിപ്പിച്ചെന്ന കേസില്‍ ഒന്‍പത് പേര്‍ അറസ്റ്റില്‍. ഉത്തര കന്നഡ ജില്ലയിലെ ഗര്‍ദോളി ഗ്രാമത്തില്‍ സ്വന്തം വീട്ടിലാണ് വീട്ടമ്മ പീഡനത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് ഫയാസ് (23), ഹാരൂന്‍ (22), സാദിഖ് ഖാന്‍ (25), ആലിഫ് സയ്യിദ് (22), ജമീല്‍ ദേശായി (26), ഇല്യാസ് (22), നസ്രല്ല ഖാന്‍ (23), സാദിഖ്, നിയാസ് എന്നിവരെ ഹലിയാല്‍ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മാസം 25നു ബസ് കാത്തുനില്‍ക്കുകയായിരുന്ന വീട്ടമ്മയെ ഫയാസ് ബൈക്കില്‍ വീട്ടിലെത്തിച്ചു. വീട്ടില്‍ മറ്റാരുമില്ലെന്ന് മനസ്സിലാക്കിയ ഫയാസ് വീടിനകത്ത് ഇടിച്ചുകയറുകയായിരുന്നു. എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ബലം പ്രയോഗിച്ചു കീഴ്‌പ്പെടുത്തിയശേഷം മാനഭംഗപ്പെടുത്തി.
പിറ്റേന്നു രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം തിരിച്ചെത്തിയ ഇയാള്‍ മയക്കുമരുന്നു കലര്‍ത്തിയ കേക്ക് ബലമായി കഴിപ്പിച്ചു. അബോധാവസ്ഥയിലായ വീട്ടമ്മയെ മൂവരും ചേര്‍ന്നു പീഡിപ്പിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വേറെ ആറുപേര്‍ കൂടിയെത്തി. ഒരാളുടെ കൈവശം എപ്പോഴും കത്തി ഉണ്ടായിരുന്നു.
എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ കഴുത്തുമുറിച്ചു കൊലപ്പെടുത്തുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി. മാര്‍ച്ച് ആറിനാണ് ആക്രമണത്തില്‍നിന്നു രക്ഷപ്പെടാന്‍ സാധിച്ചത്. വീട്ടമ്മയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ വീട്ടിലുണ്ടായിരുന്ന രണ്ടുപേരെ പിടികൂടി കൈകാര്യം ചെയ്തു പോലീസില്‍ ഏല്‍പിച്ചു.
ഇവരെ ചോദ്യം ചെയ്ത പൊലീസ് ബാക്കിയുള്ളവരെ കൂടി അറസ്റ്റ് ചെയ്തു. എല്ലാ പ്രതികള്‍ക്കുമെതിരെ കൂട്ടമാനഭംഗം, വീട് അതിക്രമിച്ചു കയറല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പനുസരിച്ചു കേസെടുത്തതായി പൊലീസ് അറിയിച്ചു. ഭര്‍ത്താവും മാതാപിതാക്കളും മരിച്ച വീട്ടമ്മ രണ്ടു മക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. മക്കള്‍ ബന്ധുവീട്ടില്‍ പോയിരുന്ന സമയത്താണ് പീഡനം നടന്നത്.
https://www.facebook.com/Malayalivartha


























