Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..

യു പി യിൽ മോദി മാജിക്; ഉത്തരാഖണ്ഡും പിടിച്ചടക്കി ബി ജെ പി യുടെ തേരോട്ടം. മണിപ്പൂരിലും, ഗോവയിലും തൂക്കു സഭ. പഞ്ചാബിൽ കോൺഗ്രസ്

11 MARCH 2017 12:33 PM IST
മലയാളി വാര്‍ത്ത

യു പി യിലെ കുടുംബാധിപത്യവും ,രാഹുൽ ഷോയും തകർന്നടിഞ്ഞു. പരാജയപ്പെട്ട അഖിലേഷിന് ഇനി അച്ഛൻ മുലായത്തിന് മുന്നിൽ കീഴടങ്ങിയേ പറ്റൂ.പിതാവിനെ തള്ളി പറഞ്ഞ മകനെ ജനങ്ങളും തള്ളിക്കളഞ്ഞു.
എസ് പി കോൺഗ്രസ്സ് സഖ്യത്തെ എതിർത്ത മുലായത്തിന് ഇനി ആശ്വസിക്കാം. യു പി യിലെ ജനങ്ങൾക്ക് വിശ്വാസം മോദിയിൽ. ഇനി മുലായം തന്നെ എസ് പി യുടെ മുൻ നിരയിലേക്കുവരും. കോൺഗ്രസ്സ് യു പി യിൽ കുഴിച്ചു മൂടപ്പെട്ടതോടെ രാഹുൽഗാന്ധി ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ അപ്രസക്തനാവുകയാണ്. അച്ഛന്റെ പാർട്ടിയെ തട്ടിയെടുത്ത് മുലായത്തിനെ മൂലയ്ക്കിരുത്തി വികസനവും പറഞ്ഞിറങ്ങിയ അഖിലേഷിന് രാഷ്ട്രീയമറിയില്ല എന്ന് മോദിയുടെ ആക്ഷേപവും ഇവിടെ പൂര്ണമാവുകയാണ്.
കോൺഗ്രസ്സ് പാർട്ടി ഒറ്റയ്ക്ക് മത്സരിച്ചിരുന്നെങ്കിൽ ഒരു പക്ഷെ ഇതിനേക്കാൾ ഭേദപ്പെട്ട നിലയിലെത്തിയേനെ .

2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി ബിജെപി കേവല ഭൂരിപക്ഷം നേടിയപ്പോള്‍ ആണ് മോദിയുടെ വ്യക്തി പ്രഭാവം എത്ര കണ്ട് കരുത്തുറ്റതാണ് രാജ്യം തിരിച്ചറിയുന്നത്. അന്ന് ആകെയുള്ള എണ്‍പത് സീറ്റുകളില്‍ 73ഉം നല്‍കി ബിജെപിയുടെ മുന്നേറ്റത്തിന് പിന്തുണ നല്‍കിയത് മോദിയുടെ മണ്ഡലമായ വാരണാസിയടങ്ങിയ ഉത്തര്‍പ്രദേശായിരുന്നു.
മൂന്ന് വര്‍ഷത്തിനിപ്പുറം നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള സീറ്റിന്റെ മൂന്നില്‍ രണ്ടും പിടിച്ച്‌ ബിജെപി അധികാരത്തിലെത്തുമ്ബോള്‍ തന്റെ ജനപ്രീതിക്കും വ്യക്തിപ്രഭാവത്തിനും കുറവൊന്നും വന്നിട്ടില്ലെന്ന് വീണ്ടും തെളിയിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.
ഉത്തര്‍പ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന ഈ തിരഞ്ഞെടുപ്പ് മാമാങ്കം പല കാരണങ്ങളാലും ബിജെപിക്ക് നിര്‍ണായകമായിരുന്നു. അതില്‍ ഏറ്റവും പ്രധാനം നോട്ട് നിരോധനം ജനങ്ങള്‍ എങ്ങനെ സ്വീകരിച്ചു എന്നതായിരുന്നു. തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ബിജെപിക്കെതിരായി വോട്ട് ചെയ്താല്‍ അത് നോട്ട് നിരോധനം പരാജയപ്പെട്ട നടപടിയാണെന്ന് വരും അത് ഏറ്റവും കൂടുതല്‍ ബാധിക്കുക പ്രധാനമന്ത്രിയെയായിരിക്കും.
ഈ വര്‍ഷം ജൂലൈയില്‍ നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പായിരുന്നു തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം വര്‍ധിപ്പിച്ച മറ്റൊരു ഘടകം. ജനപ്രതിനിധികളായ എംപിമാരും എംഎല്‍എമാരുമാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുക. രാജ്യത്ത് ഏറ്റവും കൂടുതല്‍ എംപിമാരും എംഎല്‍എമാരുമുള്ളതാവട്ടെ ഉത്തര്‍പ്രദേശിലും. അതുകൊണ്ട് തന്നെ തങ്ങള്‍ ആഗ്രഹിച്ച ആളെ രാഷ്ട്രപതിയാക്കുവാന്‍ ബിജെപിക്ക് യുപിയിലെ വിജയം നിര്‍ണായകമായിരുന്നു.

പഞ്ചാബില്‍ കോണ്‍ഗ്രസ് വിജയം നുണയുമ്ബോള്‍ അതിന്റെ മുഴുവന്‍ ക്രെഡിറ്റും ഇന്ന് 75 ാം പിറന്നാള്‍ ആഘോഷിക്കുന്ന പട്യാല മഹാരാജാവായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനാണ്. സംസ്ഥാന നേതാക്കളെ ഭിന്നിപ്പിച്ച്‌ അധീശത്വം സ്ഥാപിക്കുന്ന സ്ഥിരം ഹൈക്കമാന്‍ഡ് തന്ത്രത്തെ ചെറുത്തുനിന്നാണ് അമരീന്ദര്‍ എന്ന ഒറ്റയാന്‍ പഞ്ചാബില്‍ വിജയത്തിന്റെ സൂത്രവാക്യമാകുന്നത്.തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കി പ്രഖ്യാപിക്കുക, സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സ്വാതന്ത്ര്യം നല്‍കുക എന്നീ ഡിമാന്‍ഡുകള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ആറ് മാസം മുമ്ബ് തന്നെ ഹൈക്കമാന്‍ഡിന് മുമ്ബാകെ അമരീന്ദര്‍ വച്ചു.
ഒറ്റയാനായി നീങ്ങുന്ന അമരീന്ദറിന് ബ്രേക്കിടുകയായിരുന്നു സിദ്ദുവിലൂടെ ഹൈക്കമാന്‍ഡ് ഉദ്ദേശിച്ചത്. പക്ഷേ അമരീന്ദറിന്റെ പിടിവാശി അംഗീകരിച്ചില്ലെങ്കില്‍ അദ്ദേഹം പാര്‍ട്ടി തന്നെ വിടുമെന്ന സൂചനകള്‍ വന്നതോടെയാണ് ഹൈക്കമാന്‍ഡ് അതിന് വഴങ്ങിയത്. പ്രചാരണത്തിന് തുടക്കമിട്ട് പഞ്ചാബിലെത്തിയ രാഹുല്‍ ആദ്യം പങ്കെടുത്ത യോഗത്തില്‍ തന്നെ അമരീന്ദര്‍ സിങ്ങിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. സമീപകാലത്തെങ്ങും ഒരു സംസ്ഥാനത്തും ഒരു നേതാവിനെയും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി കാലെക്കൂട്ടി പ്രഖ്യാപിക്കാത്ത കോണ്‍ഗ്രസ് ആ പതിവ് മാറ്റിവെച്ചാണ് പഞ്ചാബില്‍ ഈ തീരുമാനം പ്രഖ്യാപിച്ചത്.
കൃത്യമായ ഗൃഹപാഠം ചെയ്ത് മാസങ്ങള്‍ക്ക് മുമ്ബെ ക്യാപ്റ്റന്‍ മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് തന്റെ ദൗത്യം തുടങ്ങിയിരുന്നു. ഒരു വര്‍ഷം മുമ്ബ് അദ്ദേഹം തുടക്കമിട്ട കോഫി വിത്ത് ക്യാപ്റ്റന്‍ എന്ന പ്രചാരണ പരിപാടി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു. ചായ് പേ ചര്‍ച്ചയുടെ പുതിയ പതിപ്പായി നടത്തിയ ഈ ജനസമ്ബര്‍ക്ക പരിപാടി വന്‍വിജയമാക്കി മാറ്റാന്‍ അമരീന്ദര്‍ ക്യാമ്ബിന് കഴിഞ്ഞു


മയക്കമരുന്നു ലോബി സംസ്ഥാനത്ത് പിടിമുറുക്കിയതും 10 വര്‍ഷമായി അധികാരത്തിലിരിക്കുന്ന അകാലിദള്‍-ബി.ജെ.പി സഖ്യത്തിനെതിരായ അഴിമതി ആരോപണങ്ങളും ജനങ്ങളില്‍ ചര്‍ച്ചയാക്കാന്‍ അദ്ദേഹത്തിന്റെ പ്രചാരണ പരിപാടികള്‍ക്ക് കഴിഞ്ഞിരുന്നു.
ആം ആദ്മി പാര്‍ട്ടിയുടെ വളര്‍ച്ച ഭീഷണിയായി അമരീന്ദറിനും കോണ്‍ഗ്രസിനും മുന്നിലുണ്ടായിരുന്നു. ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചാല്‍ അത് തിരിച്ചടിയാകുമോ എന്ന ഭയവുമുണ്ടായിരുന്നു. ചില എക്സിറ്റ് പോള്‍ ഫലങ്ങളും ആപ്പ് അധികാരത്തില്‍ വരുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതിനെയെല്ലാം കവച്ചുവെക്കുന്ന വന്‍വിജയമാണ് പഞ്ചാബില്‍ കോണ്‍ഗ്രസ് നേടിയത്. 117 അംഗ സഭയില്‍ 75 സീറ്റോളം കോണ്‍ഗ്രസ് നേടുമെന്നാണ് ഒടുവിലത്തെ സൂചനകള്‍. 10 വര്‍ഷത്തെ ഭരണത്തിനെതിരായ ജനരോഷം അകാലിദള്‍-ബി.ജെ.പി സഖ്യത്തെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി. അന്തിമഫലം വരുമ്ബോള്‍ ഒരു പക്ഷേ ആം ആദ്മി മുഖ്യപ്രതിപക്ഷമായി മാറാനും സാധ്യതയുണ്ട്. പട്യാലയില്‍ അമരീന്ദറിനെതിരെ മത്സരിച്ച അകാലിദള്‍-ബി.ജെ.പി. സ്ഥാനാര്‍ത്ഥിക്ക് കെട്ടിവെച്ച കാശുനഷ് ടമായി. ഇവിടെ അമരീന്ദറിന്റെ ഭൂരിപക്ഷം 35,000 വോട്ടാണ്. കോണ്‍ഗ്രസ് വിജയിച്ച മിക്ക സീറ്റുകളിലും ഭൂരിപക്ഷം പതിനായിരത്തിന് മേലെയാണ്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി  (6 minutes ago)

ധനവിനിയോഗത്തിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (13 minutes ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ  (20 minutes ago)

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്  (1 hour ago)

ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും..  (1 hour ago)

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (9 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (10 hours ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (10 hours ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (10 hours ago)

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (10 hours ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (10 hours ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (10 hours ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (11 hours ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (12 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (13 hours ago)

Malayali Vartha Recommends