പ്രസംഗത്തേക്കാളുപരി പ്രവര്‍ത്തിയില്‍ ഹൈടക് കൊണ്ടുവന്നു... മോഡിയുടെ സൂപ്പര്‍ വിജയത്തിന് പിന്നില്‍ ഹൈടെക്ക് പ്രചരണം; സജീവമായത് 10,000ലധി വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ആധികാരിക വിജയം നേടിയതിന് പിന്നിലെ സത്യം വെളിയില്‍. മോഡി നേരത്തെ കൊണ്ടുവന്ന ഹൈടെക് പ്രചരണ രീതി മറ്റുള്ളവര്‍ തെരഞ്ഞെടുത്തപ്പോള്‍ അതിനേക്കാള്‍ മുകളിലേക്കുള്ള ഹൈടെക്ക് രംഗത്തിറക്കാന്‍ മോഡിക്ക് കഴിഞ്ഞു.
തീര്‍ത്തും ആധികാരികമായത് ഉത്തര്‍പ്രദേശിലെ വിജയം. എതിരാളികള്‍ക്ക് ഒരു ദയനീയതയും നല്‍കാതെ രാഷ്ട്രീയ ഗോദയില്‍ ബിജെപി മലര്‍ത്തിയടിച്ചു. ഈ വിജയത്തിലേക്ക് ബിജെപിയെ നയിച്ചത് ഹൈടെക്ക് പ്രചരണരീതികളാണ്. 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി ബിജെപി യുപി യുടെ മണ്ണില്‍ അധികാരം പിടിച്ചടക്കുന്നത്. 403 അംഗ നിയമസഭയില്‍ 312 സീറ്റുകളാണ് ബിജെപി വാരിക്കൂട്ടിയത്്.
ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ മേല്‍നോട്ടത്തിലാണ രാഷ്ട്രീയക്കളിക്ക് യുപിയില്‍ ഗോദയൊരുക്കിയത്. ഓം മാഥൂര്‍, സംസ്ഥാന പ്രസിഡന്റെ് കേശവ് പ്രസാദ് മൗര്യ, ജനറല്‍ സെക്രട്ടറി സുനില്‍ ബന്‍സാല്‍ എന്നീവരാണ് പ്ലാനുകള്‍ നെയ്‌തൊരുക്കി തിരഞ്ഞെടുപ്പിന് ചുക്കാന്‍പിടിച്ചത്.
900 റാലികള്‍, 67,000 പ്രവര്‍ത്തകര്‍, 10,000 വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ എന്നീങ്ങനെ പോകുന്നു പ്രചരണതന്ത്രങ്ങള്‍. വിവര സാങ്കേതികതയില്‍ വിദഗ്ദരായ 25 അംഗ ടീമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരണം നിയന്ത്രിച്ചിരുന്നത്. ഇവരുടെ കീഴില്‍ 21 അംഗങ്ങള്‍ വീതമുള്ള ആറു റീജ്യണല്‍ യൂണിറ്റുകള്‍, 15 അംഗങ്ങളുള്ള 90 ജില്ലാ യൂണിറ്റുകളും ഹൈടെക് പ്രചരണങ്ങളില്‍ സദാ ശ്രദ്ധപുലര്‍ത്തി. പതിനായിരത്തിലധികം വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ക്ക് പുറമെ നാലു ഫെയ്‌സ്ബുക്ക് പേജുകളും തിരഞ്ഞെടുപ്പിന്റെ ചുക്കാന്‍ പിടിച്ചു.
പിന്നാലെ ഓരോ വിഭാഗത്തിനുമായും പ്രത്യേകം ക്യാമ്പയിനുകള്‍. കര്‍ഷകര്‍, യുവജനങ്ങള്‍, വനിതകള്‍, ഒബിസി, പട്ടികജാതിവര്‍ഗ്ഗക്കാര്‍, കച്ചവടക്കാര്‍ എന്നീങ്ങനെ പോകുന്ന നീണ്ട നിര. എല്ലാവരേയും ഒത്തൊരുമിപ്പിക്കാന്‍ മോഡിക്കായി
https://www.facebook.com/Malayalivartha


























