ഈ കണ്ണുനീര്‍ കാണാത്ത സ്ത്രീ അമ്മയാണോ; കൈക്കുഞ്ഞുമായി മരുമകളെ രാത്രി ഇറക്കി വിട്ടു, കുഞ്ഞുമായി ഗെയറ്റിന് വെളിയില്‍ ഇരുന്നത് പുലരുവോളം

രാത്രി കൊടും തണുപ്പില്‍ അവര്‍ ഇരുന്നു, ആറ് മാസം പ്രായമുള്ള അമ്മയും കുഞ്ഞും. പുലരുവോളം ഇരുന്നിട്ടും തണുത്തു വിറച്ച് കുഞ്ഞ് കരഞ്ഞിട്ടും ഭര്‍ത്താവിന്റെ അമ്മയ്ക്ക് ദയ തോന്നിയില്ല. പൂട്ടിയിട്ട ഗെയിറ്റിനുമുന്നില്‍ അമ്മയും കുഞ്ഞും ഇരുന്ന് കരയുന്നത് കേള്‍ക്കാതെ വീടിനുള്ളില്‍ തന്നെ അവര്‍ ഇരുന്നു. പിന്നീട് പുലര്‍ച്ചെ പൊലീസ് എത്തിയപ്പോഴാണ് അമ്മയെയും കുഞ്ഞിനെയും വീടിനുള്ളിലേക്ക് പ്രവേശിപ്പിച്ചത്. ഇത് ആയിരം എപ്പിസോഡ് പിന്നിട്ട മെഗാസീരിയലിന്റെ കഥയൊന്നുമല്ല, യഥാര്‍ത്ഥ സംഭവം.
ഹരിയാനയിലെ യമുനാനഗറില്‍ ഈസ്റ്റ് ഭാട്ട്യയില്‍ താമസിക്കുന്ന സിമ്രാന്‍ എന്ന യുവതിയെയും ആറു മാസം മാത്രം പ്രായമായ കുഞ്ഞിനെയുമാണ് ഭര്‍തൃമാതാവ് വീട്ടില്‍ നിന്ന് ഇറക്കി വിട്ടത്. നിരന്തരം ശാരീരികമായി ഉപദ്രവിച്ച ഭര്‍ത്താവിനെതിരെ വനിത സെല്ലില്‍ കേസ് കൊടുത്തതിനാണ് സ്വന്തം ഭര്‍തൃമാതാവില്‍ നിന്ന് ഈ കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വന്നതെന്ന് സിമ്രാന്‍ പൊലീസിനോട് പറഞ്ഞു.
ദമ്പതികള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായപ്പോള്‍ സിമ്രാനെ ഭര്‍ത്താവ് മര്‍ദിക്കാറുണ്ടായിരുന്നെന്നും ഭര്‍തൃമാതാവ് അതിനെ എതിര്‍ത്തിരുന്നില്ലെന്നും അതിനാലാണ് കേസ് കൊടുക്കാന്‍ തീരുമാനിച്ചതെന്നും സിമ്രാന്‍ പറയുന്നു. എന്നാല്‍ കേസ് ഒത്തു തീര്‍പ്പായതോടെ സിമ്രാന്റെ ഭര്‍ത്താവ് ഭാര്യയുമായി ഒന്നിച്ചു താമസിക്കാന്‍ സമ്മതമാണെന്ന് പറഞ്ഞിരുന്നെന്നും ഇപ്പോള്‍ മാതാപിതാക്കളുടെ നിര്‍ദേശ പ്രകാരം തന്റെ സ്വന്തം വീട്ടിലേക്ക് പോകാന്‍ നിര്‍ബന്ധിച്ച് ഇറക്കി വിടുകയായിരുന്നുവെന്നും സിമ്രാന്‍ പറയുന്നു. ഗെയിറ്റ് തുറന്നു നല്‍കിയില്ലെന്നതിനാല്‍ ഗെയിറ്റിന് മുന്നില്‍ ഇരിക്കുന്ന അമ്മയെയും കുഞ്ഞിനെയും കണ്ട നാട്ടുകാര്‍ അറിയിച്ചതിനെതുടര്‍ന്നാണ് പൊലീസ് സംഭവത്തില്‍ ഇടപെട്ടത്.
https://www.facebook.com/Malayalivartha


























