Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..

മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രി; ഗോവയില്‍ ബിജെപി സഖ്യത്തിന് 21 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണു റിപ്പോര്‍ട്ട്

12 MARCH 2017 10:25 PM IST
മലയാളി വാര്‍ത്ത

പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രിയാകും. കേന്ദ്രമന്ത്രി സ്ഥാനം രാജിവെപ്പിച്ച് പരീക്കറെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെ കൊണ്ടുവരാനാണ് ബി.ജെ.പിയുടെ നീക്കം. ഇതിന്റെ ഭാഗമായി പരീക്കര്‍ കേന്ദ്ര പ്രതിരോധ മന്ത്രിസ്ഥാനം രാജിവയ്ക്കുമെന്നാണു സൂചന. ഗോവയില്‍ ബിജെപി സഖ്യത്തിന് 21 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണു റിപ്പോര്‍ട്ടുകള്‍. 13 സീറ്റാണ് ബിജെപി ഇവിടെ നേടിയത്. കേവല ഭൂരിപക്ഷത്തിന് 21 എംഎല്‍എമാരുടെ പിന്തുണയാണു വേണ്ടത്. സര്‍ക്കാര്‍ രൂപീകരണ അവകാശവാദവുമായി പരീക്കര്‍ ഉള്‍പ്പെടുന്ന സംഘം ഗവര്‍ണര്‍ മൃദുല സിന്‍ഹയെ കണ്ടു.

അതേസമയം, താനിതുവരെ രാജിവച്ചിട്ടില്ലെന്നു ഗവര്‍ണറെ കണ്ടു പുറത്തിറങ്ങിയശേഷം പരീക്കര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് അറിയിച്ചു. നേരത്തേ പരീക്കര്‍ രാജിവച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഭൂരിപക്ഷം നേടാനായില്ലെങ്കിലും ജനങ്ങള്‍ നല്‍കിയ വിധിയാണിതെന്നു പിന്നീടു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പരീക്കര്‍ വ്യക്തമാക്കി. സഖ്യകക്ഷികള്‍ക്കെല്ലാമായി കേവല ഭൂരിപക്ഷമായ 21 എംഎല്‍എമാരുടെ പിന്തുണ ഞങ്ങള്‍ക്കുണ്ട്. സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചു ഞങ്ങള്‍ ഗവര്‍ണറെ കണ്ടു. ഔദ്യോഗിക ക്ഷണം ലഭിച്ചതിനുശേഷം സത്യപ്രതിജ്ഞയുടെ തീയതി നിശ്ചയിക്കും. തന്നില്‍ വിശ്വാസം പ്രകടിപ്പിച്ച ബിജെപി നേതൃത്വത്തോടും എംഎല്‍എമാരോടുമുള്ള നന്ദി അറിയിക്കുന്നു പരീക്കര്‍ കൂട്ടിച്ചേര്‍ത്തു.

മനോഹര്‍ പരീക്കറെ മുഖ്യമന്ത്രിയാക്കിയാല്‍ പിന്തുണയ്ക്കാമെന്ന് മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയും (എംജിപി) ഗോവ ഫോര്‍വേഡ് പാര്‍ട്ടിയും (ജിഎഫ്പി)യും അറിയിച്ചിരുന്നതായി നിതിന്‍ ഗഡ്കരി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇരു പാര്‍ട്ടികള്‍ക്കും മൂന്നു വീതം എംഎല്‍എമാരുണ്ട്. മാത്രമല്ല, സ്വതന്ത്രരായ മൂന്ന് എംഎല്‍എമാരുടെ പിന്തുണയും ബിജെപി നേടിയെടുത്തിട്ടുണ്ട്. ഗോവയ്ക്കു തന്നെ ആവശ്യമുണ്ടെങ്കില്‍ പ്രതിരോധമന്ത്രി സ്ഥാനത്തുനിന്നു രാജിവച്ചു മുഖ്യമന്ത്രിയാകാന്‍ തയാറാണെന്നു പരീക്കര്‍ അറിയിച്ചതായും ഗഡ്കരി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയാകുന്നതിനു മുന്‍പ് അദ്ദേഹം രാജിവച്ചേ തീരുകയുള്ളൂ. എന്നാല്‍ ഇതുവരെ രാജിവച്ചിട്ടില്ലെന്നും ഗഡ്കരി വ്യക്തമാക്കി. ഗോവയ്ക്കു സ്ഥിരതയുള്ള സര്‍ക്കാരിനെ നല്‍കും ഗഡ്കരി വ്യക്തമാക്കി.

അതേസമയം, ഗോവയിലെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളില്‍ ഇടപെട്ട് അനുകൂല തീരുമാനം ഉണ്ടാക്കാന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായാണു നിതിന്‍ ഗഡ്കരിയെ ഗോവയിലേക്ക് അയച്ചത്. അര്‍ധരാത്രി ഗോവയിലെത്തിയ അദ്ദേഹം പുലര്‍ച്ചെ മൂന്നുമണിവരെ സ്വതന്ത്ര എംഎല്‍എമാരുമായി ചര്‍ച്ച നടത്തി. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായുമായി സംസാരിച്ചതിനെത്തുടര്‍ന്നാണു പരീക്കറെ സംസ്ഥാന രാഷ്ട്രീയത്തിലേക്കു തിരികെ കൊണ്ടുവരാന്‍ തീരുമാനമായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി  (6 minutes ago)

ധനവിനിയോഗത്തിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (13 minutes ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ  (20 minutes ago)

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്  (1 hour ago)

ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും..  (1 hour ago)

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (9 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (10 hours ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (10 hours ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (10 hours ago)

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (10 hours ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (10 hours ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (10 hours ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (11 hours ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (12 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (13 hours ago)

Malayali Vartha Recommends