ദുര്‍മന്ത്രവാദം കടിഞ്ഞാണ്‍ ഇല്ലാതെ മുന്നോട്ട് ; പ്രേതാത്മാക്കളുമായി സംസാരിക്കുന്നതിനു യുവതിയുടെ മൃതദേഹം മോഷ്ടിച്ച് കടത്തി

ദുര്‍മന്ത്രവാദം ചെയ്യുന്നതിന് യുവതിയുടെ മൃതദേഹം മോഷ്ടിച്ച് കടത്തിയ അഞ്ച് പേര്‍ അറസ്റ്റില്‍. ചെന്നൈയില്‍ നിന്ന് ത്രിച്ചിയിലേക്ക് മൃതദേഹം കടത്തുന്നതിനിടെയാണ് സംഘം പിടിയിലായത്. പെരമ്പല്ലൂരിലെ ഒരു വീട്ടില്‍ നിന്ന് ദുര്‍ഗന്ധം ഉയരുന്നതായി അയല്‍വാസികള്‍ പോലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് പോലീസെത്തി പരിശോധിച്ചപ്പോള്‍ പെട്ടിക്കുള്ളില്‍ നിന്ന് ഒരു യുവതിയുടെ മൃതദേഹം കണ്ടെത്തി.
ദുര്‍മന്ത്രവാദിയായ കാര്‍ത്തിക് എന്നയാളുടെ വീട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. 20കാരിയായ കോളജ് വിദ്യാര്‍ത്ഥിനി അഭിരാമിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൈലാപ്പൂരിലെ ശ്മശാനത്തില്‍ നിന്നുമാണ് ഇവര്‍ മൃതദേഹം കടത്തിക്കൊണ്ട് വന്നത്. കാര്‍ത്തികിനടുത്ത് ദുര്‍മന്ത്രവാദം പഠിക്കാനെത്തിയ ബാലാജി എന്നയാളുടെ നേതൃത്വത്തിലാണ് മൃതദേഹം കടത്തിക്കൊണ്ട് വന്നത്. പ്രേതാത്മാക്കളുമായി സംസാരിക്കുന്നതിന് ഒരു മൃതദേഹം എത്തിക്കാന്‍ കാര്‍ത്തിക് ആവശ്യപ്പെട്ടു.
തുടര്‍ന്ന് ബാലാജി ചെന്നൈ കോര്‍പ്പറേഷന്‍ ജീവനക്കാരനായ ധന്‍രാജുമായി ബന്ധപ്പെട്ട് ശ്മശാനത്തില്‍ നിന്നും മൃതദേഹം സംഘടിപ്പിക്കുകയായിരുന്നു. ഇരുവര്‍ക്കുമിടയിലുള്ള ധാരണ പ്രകാരം ജനുവരി 19ന് ആത്മഹത്യ ചെയ്ത അഭിരാമിയുടെ മൃതദേഹം നല്‍കാമെന്ന് ധന്‍രാജ് സമ്മതിച്ചു. പിറ്റേന്ന് തന്നെ ഇരുവരും ചേര്‍ന്ന് മൃതദേഹം മാന്തി പുറത്തെടുക്കുകയായിരുന്നു.
ദുര്‍മന്ത്രവാദി കാര്‍ത്തിക്കിന്റെ വീട്ടില്‍ നിന്നും 20 തലയോട്ടികളും മനുഷ്യ അസ്ഥികളും മനുഷ്യന്റെ രക്തക്കറ പുരണ്ട തുണികളും പോലീസ് കണ്ടെടുത്തു. കാര്‍ത്തിക്കിന്റെ വീട്ടില്‍ ദുര്‍മന്ത്രവാദം നടക്കുന്നതായി നേരത്തെയും അയല്‍വാസികള്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും പോലീസ് നടപടി സ്വീകരിച്ചിരുന്നില്ല.
https://www.facebook.com/Malayalivartha


























