നവവധുവിന്റെ മണിക്കൂറുകള്‍ നീളുന്ന നൈറ്റ് കോള്‍; സഹികെട്ട ഭര്‍ത്താവിന് ഒടുവിലത് ചെയ്യേണ്ടിവന്നു

അര്‍ദ്ധരാത്രി ഭാര്യ ഫോണില്‍ സംസാരിയ്ക്കുന്നത് കണ്ട് അരിശം മൂത്ത ഭര്‍ത്താവ് അവരെ കുത്തിക്കൊന്നു. 10 മാസം മുമ്പ് വിവാഹിതയായ ധനലക്ഷ്മിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് സുരേഷ് ബാബു പോലീസ് കസ്റ്റഡിയിലാണ്. 10 മാസം മുമ്പാണ് സുരേഷും ധനലക്ഷ്മിയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. എന്നാല്‍ യുവതി എപ്പോഴും ഫോണില്‍ സംസാരിച്ച് കൊണ്ടിരിയ്ക്കുന്നത് സുരേഷിന് ഇഷ്ടമല്ലായിരുന്നു.
ധനലക്ഷ്മി എപ്പോഴും ഫോണില്‍ സംസാരിച്ച് ഇരിയ്ക്കുന്നതിന്റെ പേരില്‍ സുരേഷ് വഴക്കുണ്ടാക്കാറുണ്ടായിരുന്നു. ആരോടാണ് ഫോണില്‍ സംസാരിയ്ക്കുന്നത് എന്ന് വെളിപ്പെടുത്താന്‍ ധനലക്ഷ്മി തയ്യാറല്ലായിരുന്നു. വഴക്ക് കയ്യാങ്കളിയില്‍ എത്തിയപ്പോള്‍ ധനലക്ഷ്മി വീട്ടിലേക്ക് തിരികെ പോയി. എന്നാല്‍ സന്ധിസംഭാഷണത്തിനായി സുരേഷ് അവിടെ എത്തി.
സുരേഷ് വീട്ടിലുള്ള ദിവസവും ധനലക്ഷ്മിയ്ക്ക് രാത്രി കോള്‍ വന്നു. മണിക്കൂറുകളോളം ഫോണില്‍ സംസാരിയ്ക്കുകയും ചെയ്തു. എന്നാല്‍ ആരോടാണ് സംസാരിയ്ക്കുന്നത് എന്ന് വെളിപ്പെടുത്താന്‍ ധനലക്ഷ്മി തയ്യാറായില്ല. ഇതാണ് സുരേഷിനെ പ്രകോപിപ്പിച്ചത്. ദേഷ്യം വന്ന സുരേഷ് അടുത്തുണ്ടായിരുന്ന കത്തി എടുത്ത് ഭാര്യയെ കുത്തി. യുവതിയെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാന്‍ ആയില്ല.
ധനലക്ഷ്മിയുടെ വീട്ടില്‍ വെച്ചാണ് സുരേഷ് അവരെ കുത്തിക്കൊന്നത്. കുത്തേറ്റ് മകള്‍ ഓടി വരികയായിരുന്നെന്ന് യുവതിയുടെ അമ്മ പറയുന്നു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ നിരന്തരം ഫോണില്‍ സംസാരിയ്ക്കുന്നതില്‍ ദേഷ്യം ഉണ്ടായിരുന്നെങ്കിലും കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് സുരേഷ് പറയുന്നു. അപ്പോഴത്തെ ദേഷ്യത്തിന് കയ്യില്‍ കിട്ടിയ സാധാനം എടുത്ത് ആക്രമിയ്ക്കുക മാത്രമാണ് ചെയ്തത്. ഇയാള്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ ആണ്.
യുവതി ആരോടെക്കെയാണ് ഫോണില്‍ സംസാരിച്ചിരുന്നതെന്ന് പോലീസ് അന്വേഷിയ്ക്കുന്നുണ്ട്, ഇതേ കുറിച്ച് ഒന്നും അറിയില്ലെന്നാണ് യുവതിയുടെ രക്ഷിതാക്കള്‍ മൊഴി നല്‍കിയിരിയ്ക്കുന്നത്
https://www.facebook.com/Malayalivartha


























