കൂട്ടമാനഭംഗക്കേസില്‍ പ്രതിയായ ഉത്തര്‍പ്രദേശ് മുന്‍മന്ത്രി അറസ്റ്റില്‍

കൂട്ടമാനഭംഗക്കേസില്‍ പ്രതിയായ ഉത്തര്‍പ്രദേശ് മുന്‍മന്ത്രിയും സമാജ്!വാദി പാര്‍ട്ടി നേതാവുമായ ഗായത്രി പ്രജാപതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിലായിരുന്ന പ്രജാപതിയെ ലക്‌നൗവില്‍ നിന്നാണ് പിടികൂടിയത്.
കേസില്‍നിന്ന് ഒഴിവാക്കണമെന്ന പ്രജാപതിയുടെ അപേക്ഷ സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു.
കഴിഞ്ഞ ദിവസം പ്രജാപതിയുടെ സഹായിയെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പൊലീസ് ഹെഡ് കോണ്‍സ്റ്റബിളായ ചന്ദ്രപാലിനെയാണ് അറസ്റ്റു ചെയ്തത്. ഏഴു പ്രതികളാണ് കേസിലുള്ളത്. ആരോപണത്തെ തുടര്‍ന്ന് പ്രജാപതിയെ മന്ത്രിസ്ഥാനത്തു നിന്നും നീക്കിയിരുന്നു. യുവതിയെ മാനഭംഗപ്പെടുത്തുകയും അവരുടെ മകളെ ആക്രമിക്കുകയും ചെയ്‌തെന്നാണ് പ്രജാപതിക്കെതിരെയുള്ള കേസ്.
ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ പ്രജാപതി പ്രശ്‌നം ബിജെപി വിഷയമാക്കിയിരുന്നു. അമേഠിയില്‍ നിന്നു പ്രജാപതി ജനവിധി തേടിയെങ്കിലും 5065 വോട്ടിന് ബിഎസ്പിയുടെ ഗരിമ സിങ്ങിനോട് തോല്‍ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























