Widgets Magazine 

28
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശ്ശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം...


ഒൻപത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി; ഇരിട്ടിയിലെ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച എസ്.ഐ അൻഷാദ് ഇന്ന് ഒറ്റപ്പെട്ടുപോയ ആ രണ്ട് മക്കളുടെ അച്ഛൻ...


ബെംഗളൂരു ലോഡ്ജിൽ അടൂർ സ്വദേശിനിയായ നഴ്സ് കൊല്ലപ്പെട്ടു; കൊല്ലം സ്വദേശിയായ ആൺസുഹൃത്ത് അറസ്റ്റിൽ...


തിരുപ്പറംകുൺട്രം മലയിൽ നാളെ ദീപം തെളിയിക്കാൻ സുപ്രീംകോടതി ഉത്തരവ്; തമിഴ്നാട് ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടി..ക്ഷേത്ര ഭരണം ഏറ്റെടുക്കാൻ റിസീവർമാരെ നിയമിച്ചു..


'അയ്യോ തമ്പാനൂരില്‍ വെള്ളം കയറിയേ.....'മേയറെ തൊടാന്‍ നോക്കിയവര്‍ക്ക് പ്രഹരം..തുറന്നടിച്ച് വി.വി. രാജേഷ് !ശിവന്‍കുട്ടിയുടെ ഗുണ്ടായിസം തൂക്കിയെറിഞ്ഞു;മേഘവിസ്ഫോടനത്തില്‍ നുണപ്രചാരണം വീണു..

ഒരു മതത്തെയും നിര്‍ബന്ധപൂര്‍വം മറ്റൊരാളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ആകില്ലെന്ന് പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ്

15 MARCH 2017 11:22 AM IST
മലയാളി വാര്‍ത്ത

More Stories...

തിരുപ്പറംകുൺട്രം മലയിൽ നാളെ ദീപം തെളിയിക്കാൻ സുപ്രീംകോടതി ഉത്തരവ്; തമിഴ്നാട് ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടി..ക്ഷേത്ര ഭരണം ഏറ്റെടുക്കാൻ റിസീവർമാരെ നിയമിച്ചു..

വഴക്കിട്ട് ഭാര്യമാര്‍ തലവേദനയായപ്പോള്‍ സഹോദരങ്ങള്‍ വാളെടുത്തു ആംബുലന്‍സ് സാക്ഷി, കാട്ടിലെ കുഴി! ഇനി അച്ഛനും അമ്മയും അകത്ത്..ഇനി നാല് പേരെയും ജയിലില്‍ കാണാം..

ടണ്‍ കണക്കിന് സ്വര്‍ണം ഇന്ത്യയിലേക്ക് മാറ്റി റിസര്‍വ് ബാങ്ക്..സംഭരണശാലകളില്‍ നിന്ന് 60.1 ടണ്‍ സ്വര്‍ണം ഇന്ത്യയിലെ നിലവറകളിലാണ് സൂക്ഷിച്ചിരിക്കുന്നത്..

അമേരിക്കയെ വിഴുങ്ങി 'കൊടുംകാറ്റ്' 1000 വിമാനങ്ങൾ റദ്ദാക്കി, 8 ലക്ഷം ജനങ്ങൾ വീട് വീട് വിട്ടിറങ്ങി...! ഇടയിലൂടെ ഇറാന്റെ അറ്റാക്ക്

കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ബാലൻ പതിനൊന്നാം നിലയിൽനിന്നു വീണു മരിച്ചു..അമ്മ രണ്ടാഴ്ച മുന്‍പ് മരിച്ചു..ഒരു വേദന മറക്കുമ്പോഴേക്കും മറ്റൊരു വേദന..

ഒരു മതത്തെ നിര്‍ബന്ധപൂര്‍വം മറ്റൊരാളുടെമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. നിര്‍ബന്ധിത മതപരിവര്‍ത്തനം, മറ്റു മതസ്ഥരുടെ ആരാധനാലയങ്ങളുടെ നശീകരണം തുടങ്ങിയവയ്‌ക്കെതിരെ ശക്തമായ നടപടിയെടുക്കും. ഇവ ഇസ്‌ലാമിനകത്തെ കുറ്റകൃത്യങ്ങളാണ് .
ഹോളി ആഘോഷത്തോട് അനുബന്ധിച്ചു രാജ്യത്തെ ഹിന്ദു സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമപ്രദേശങ്ങളില്‍ ഹിന്ദുക്കളെ നിര്‍ബന്ധിതമായി മതപരിവര്‍ത്തനം ചെയ്യിക്കുന്നതായുള്ള പരാതി നിരവധിത്തവണ ഹിന്ദു സമൂഹം ഉന്നയിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഷെരീഫിന്റെ പ്രസ്താവന.

ആരൊക്കെ നരകത്തില്‍പ്പോകുമെന്നോ സ്വര്‍ഗത്തില്‍പ്പോകുമെന്നോ തീരുമാനിക്കുന്നതു മറ്റുള്ളവരുടെ ജോലിയല്ല. അങ്ങനെയുള്ളവര്‍ പാക്കിസ്ഥാനെ ഭൂമിയിലെ സ്വര്‍ഗമാക്കുകയാണു വേണ്ടത്. ജാതി, മത, വംശ വ്യത്യാസമില്ലാതെ എല്ലാ മനുഷ്യര്‍ക്കും പ്രാധാന്യം നല്‍കുന്ന മതമാണ് ഇസ്‌ലാം. ഒരു മതത്തെ സ്വീകരിക്കണമെന്നു മറ്റൊരാളെ നിര്‍ബന്ധിക്കാനാകില്ല. അതു കുറ്റകൃത്യമാണ്. മാത്രമല്ല, പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.

ഭീകരരും രാജ്യം പുരോഗമിക്കണമെന്ന് ആഗ്രഹിക്കുന്നവരും തമ്മിലാണ് പാക്കിസ്ഥാനില്‍ ഏറ്റുമുട്ടല്‍. മതത്തിന്റെ പേരില്‍ ഇവിടെ ഏറ്റുമുട്ടലില്ല. ഭീകരരോടും മതത്തെ തെറ്റായ രീതിയില്‍ ഉപയോഗിച്ച് ആളുകളെ വഴിതെറ്റിക്കുന്നവരോടും നിഷ്‌കളങ്കരായവരെ കൊല്ലുന്നവരോടുമാണ് ഇവിടെ ഏറ്റുമുട്ടലുള്ളത്. മതത്തിന്റെ പേരില്‍ പണ്ടു ചിലര്‍ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ പാക്കിസ്ഥാന്‍ രൂപീകൃതമായത് എല്ലാവര്‍ക്കും സ്വന്തം മതത്തില്‍ വിശ്വസിക്കാന്‍ സ്വാതന്ത്ര്യം നല്‍കിക്കൊണ്ടാണ്.

ഏതെങ്കിലും ഒരു മതത്തിന് എതിരായല്ല പാക്കിസ്ഥാന്‍ രൂപീകൃതമായിരിക്കുന്നത്. ഒരു മതത്തേയും താണ രീതിയില്‍ കണക്കാക്കുന്നതു തെറ്റാണ്. ഏതു മതത്തില്‍പ്പെട്ടയാളാണെങ്കിലും പുരോഗതിയിലേക്കും മികച്ച ജീവിതത്തിലേക്കും പാക്കിസ്ഥാനിലെ എല്ലാവര്‍ക്കും തുല്യ അവസരം ഉണ്ടാകാനാണ് താന്‍ ആഗ്രഹിക്കുന്നത്. എല്ലാവര്‍ക്കും സമാധാനവും സുരക്ഷയും ഉണ്ടാകണം. പാക്കിസ്ഥാന് ഏഷ്യയില്‍ മികച്ച ഭാവിയുണ്ട്. മതമോ വിശ്വാസമോ പരിഗണിക്കാതെ എല്ലാവര്‍ക്കും തുല്യ അവകാശവും തുല്യ അവസരവും നല്‍കുന്നത് ഉറപ്പുവരുത്തിയാലേ ഇതു നേടാനാകൂ എന്നും ഷെരീഫ് കൂട്ടിച്ചേര്‍ത്തു. അതേസമയം പാക്കിസ്ഥാനിലെ ഹിന്ദു സമൂഹത്തിന്റെ ക്ഷേമത്തിനായി 500 മില്യണ്‍ രൂപയും ഷെരീഫ് പ്രഖ്യാപിച്ചു. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗൗരവക്കാരനായ മാധവൻ നായരായി ജെയ്സ് ജോസ്; പ്രകടിപ്പിക്കാനാവാത്ത സ്നേഹത്തിന്റെ കഥയുമായി 'അരികിൽ' ചിത്രീകരണം ആരംഭിച്ചു!!!  (5 hours ago)

ഉപ്പ് കുറഞ്ഞതിന്റെ പേരിൽ ക്രൂരത; ആഴ്ചകൾ നീണ്ട തിരച്ചിലിനൊടുവിൽ മുഖ്യപ്രതി ഓച്ചിറയിൽ പിടിയിൽ...  (5 hours ago)

തൃശ്ശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം...  (6 hours ago)

ഒൻപത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി; ഇരിട്ടിയിലെ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച എസ്.ഐ അൻഷാദ് ഇന്ന് ഒറ്റപ്പെട്ടുപോയ ആ രണ്ട് മക്കളുടെ അച്ഛൻ...  (6 hours ago)

ബെംഗളൂരു ലോഡ്ജിൽ അടൂർ സ്വദേശിനിയായ നഴ്സ് കൊല്ലപ്പെട്ടു; കൊല്ലം സ്വദേശിയായ ആൺസുഹൃത്ത് അറസ്റ്റിൽ...  (6 hours ago)

തിരുപ്പറംകുൺട്രം മലയിൽ നാളെ ദീപം തെളിയിക്കണം:  (7 hours ago)

#VVRajesh കണക്കുകള്‍ക്ക് മുന്നില്‍ അജണ്ടകള്‍ തകര്‍ന്നു  (7 hours ago)

#Jharkhand കള്ളപ്പരാതി, ഒടുവില്‍ കുടുങ്ങി!  (7 hours ago)

അടങ്ങടാ കൊമ്പാ...! RRT സംഘത്തെ കണ്ടതും ഓടി അടുത്ത് ചക്കകൊമ്പൻ 3 മണിക്കൂർ ഒരേ നിൽപ്പ് നിന്ന് പറ്റിച്ചു..!  (7 hours ago)

സ്വര്‍ണ്ണശേഖരത്തിന്റെ 84 ശതമാനവും ഇനി സ്വദേശത്ത്  (7 hours ago)

തിരുവനന്തപുരത്ത് വെള്ളപ്പൊക്കം ഉണ്ടാകുന്ന പശ്ചാത്തലമുള്ള ഇടമാണ്;ഇത്രയും വെള്ളം ഒഴുകി പോകേണ്ട രീതിയിലുള്ള വിസ്തൃതിയിലുള്ള ഓട അല്ല തിരുവനന്തപുരത്ത് ഉള്ളത്; ഒരു ദിവസം പെയ്യേണ്ട മഴ ഒരു മണിക്കൂർ കൊണ്ട് പെയ  (7 hours ago)

അമേരിക്കയെ വിഴുങ്ങി 'കൊടുംകാറ്റ്' 1000 വിമാനങ്ങൾ റദ്ദാക്കി, 8 ലക്ഷം ജനങ്ങൾ വീട് വീട് വിട്ടിറങ്ങി...! ഇടയിലൂടെ ഇറാന്റെ അറ്റാക്ക്  (7 hours ago)

#Mumbai ബോർഡിങ് സ്കൂളിലേക്ക് പോകാൻ തയ്യാറെടുക്കവെ ദാരുണാന്ത്യം..  (7 hours ago)

സ്വർണവില ഇനിയും താഴുമെന്ന് കരുതിയവർക്ക് തിരിച്ചടി; പവൻ കുതിച്ചുയരുന്നു, പണയസ്വർണം തിരിച്ചുപിടിക്കാനാകുമോ? ബാങ്കുകളുടെ നോട്ടീസിൽ ഇനി നിർണായക മാറ്റം!  (8 hours ago)

ഹർജി കോടതി തള്ളിയെങ്കിലും... മിഷൻ ചക്കക്കൊമ്പൻ സ്റ്റേ ചെയ്യണം; പിന്നിൽ വമ്പൻ കളിയെന്ന് വാദം, കോടതിയിൽ ഹർജിക്കാരന്റെ വാദം, ചക്കക്കൊമ്പൻ ആരാധകർക്ക് ആവേശം  (9 hours ago)

Malayali Vartha Recommends