ജമ്മുകാശ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ പത്തു വയസുകാരിയും മൂന്നു ഭീകരരും കൊല്ലപ്പെട്ടു

ജമ്മു കാശ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടു. കുപ്വാര മേഖലയില്‍ ചൊവ്വാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടലില്‍ 10 വയസുള്ള പെണ്‍കുട്ടിയും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. കനീസ തന്‍വീസ എന്ന പെണ്‍കുട്ടിയാണ് മരിച്ചതെന്നും കുട്ടിയുടെ സഹോദരന്‍ ഫൈസലിനു ഗുരുതരമായി പരിക്കേറ്റതായും ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്തു.
കലറോസ് പ്രദേശത്ത് മൂന്നു ഭീകരര്‍ ഒളിച്ചിരിക്കുന്നതായുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാസേന തെരച്ചില്‍ നടത്തവെ വെടിവയ്പുണ്ടാകുകയായിരുന്നു. സുരക്ഷാസേനയും ശക്തമായി തിരിച്ചടിച്ചു. കനീസയുടെ വീട്ടിലാണ് ഭീകരര്‍ ഒളിച്ചിരുന്നത്. വീടിനു ചുറ്റും വനമേഖലയായത് ഭീകരരെ തുണച്ചു. ഏറ്റുമുട്ടലില്‍ ഭീകരരെ സൈന്യം വെടിവച്ചുകൊന്നു.
ഏറ്റുമുട്ടലിനിടെ ഒരു പോലീസുകാരനു പരിക്കേറ്റതായും ഇയാളുടെ നില ഗുരുതരമാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























