അപൂര്‍വ്വ ജനിതക വൈകല്യവുമായി ജനിച്ച കുഞ്ഞ് നാട്ടുകാര്‍ക്ക് കൗതുകം

വടക്കന്‍ ബീഹാറിലെ കാതിഹാര്‍ ഗ്രാമത്തിലാണ് കഴിഞ്ഞ തിങ്കളാഴ്ച ഒരു ആണ്‍ കുട്ടി ജനിച്ചത്. കുഞ്ഞിന് നെറ്റി അടക്കമുള്ള തലയുടെ മുകള്‍ ഭാഗം ഇല്ല, വീര്‍ത്ത കണ്ണുകളും ആണ്.
കുഞ്ഞ് അന്യഗ്രഹ ജീവിയാണെന്ന് വിശ്വസിച്ച് അമ്മ മുലയൂട്ടാനും തയ്യാറാവുന്നില്ല. തിങ്കളാഴ്ചയാണ് കുഞ്ഞ് ജനിച്ചത്. വീട്ടില്‍ വെച്ച് തന്നെ സ്വാഭാവിക പ്രസവം ആയിരുന്നു. തലയുടെ മുകള്‍ ഭാഗം ഇല്ലാതെ, ഉണ്ടക്കണ്ണുകളോടെ. പ്രസവത്തിന് ശേഷം കുഞ്ഞിന്റെ രൂപം കണ്ട അമ്മ ഞെട്ടി, അന്യഗ്ര ജീവിയാണ് ഇതെന്നാണ് ഇവര്‍ പറയുന്നത്.

വിചിത്ര രൂപത്തോടെ പിറന്ന കുഞ്ഞിന് മുലപ്പാല്‍ കൊടുക്കാന്‍ അമ്മ തയ്യാറാവുന്നില്ല. പശുവിന് പാല്‍ തിളപ്പിച്ചാറ്റി നല്‍കിയാണ് ഇപ്പോള്‍ കുഞ്ഞിന്റെ വിശപ്പ് അകറ്റുന്നത്. 1000 ഒരു കുട്ടിയ്ക്ക് മാത്രം ഉണ്ടാകുന്ന അപൂര്‍വ്വ ജനിതക വൈകല്യമാണ് കുട്ടിയ്‌ക്കെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇവര്‍ അധികകാലം ജീവിച്ചിരിയ്ക്കാന്‍ സാധ്യത ഇല്ലെന്നും ഡോക്ടര്‍ പറയുന്നു.
കുഞ്ഞിന്റെ രൂപം കണ്ടിട്ട് ദൈവമാണെന്ന് പറഞ്ഞ് ചിലര്‍ എത്തുന്നുണ്ട്. ഹിന്ദു ദൈവമായ ഹനുമാന്റെ പ്രതിരൂപം ആണത്രേ കുട്ടി. ഹോര്‍മോണ്‍ ചികിത്സ നടത്തണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ ഇതിനുള്ള സാന്പത്തിക സ്ഥിതി കുട്ടിയുടെ അച്ഛനമ്മമാര്‍ക്ക് ഇല്ല. കൂലിപ്പണി എടുത്ത് ജീവിയ്ക്കുന്നവരാണ് ഇവര്‍. അമ്മയ്ക്ക് ഗര്‍ഭ കാലത്ത് ചികിത്സകള്‍ ഒന്നും കിട്ടിയിരുന്നില്ല. സ്‌കാനിംഗും നടത്തിയിരുന്നില്ല. അതിനാല്‍ ഗര്‍ഭസ്ഥ ശിശുവിന് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉള്ളതായി നേരത്തെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

https://www.facebook.com/Malayalivartha



























