Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...

തമിഴ്‌നാട് മുഖ്യമന്ത്രിക്കസേരയിലേക്ക് കണ്ണുനട്ട് കരുക്കള്‍ നീക്കി ഒടുവില്‍ തടവറയിലെത്തിയ ശശികലയ്ക്ക് അവിടെയും മനസമാധാനമില്ല. ജയലളിതയുടെ മരണം ജയിലിനകത്തും ശശികലയെ വിടാതെ പിന്തുടരുകയാണ്

24 MARCH 2017 08:54 AM IST
മലയാളി വാര്‍ത്ത

More Stories...

സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം സ്വർണ മോതിരം നൽകുന്ന തായ്മാമൻ തങ്ക മോതിരം തിട്ടം തിങ്കളാഴ്ച തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ഉദ്ഘാടനം ചെയ്യും

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം....

പുതിയ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാമിന് പകരം ലഭിക്കുന്നത് 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടര്‍

ദീപാവലി മഹോത്സവത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ഉത്സവകാല ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍

ജയലളിതയുടെ മരണത്തിന് ശശികലയാണ് ഉത്തരവാദി എന്ന തരത്തിലുള്ള ആരോപണങ്ങള്‍ നേരത്തെ തന്നെ ഉണ്ട്. ശശികല ഇപ്പോള്‍ കഴിയുന്ന പരപ്പന അഗ്രഹാര ജയിലിലേക്ക് ഇക്കാര്യം പറഞ്ഞും ശശികലയെ തെറിവിളിച്ചും കത്തുകളുടെ പ്രവാഹമാണ്. ഇതോടെ കത്ത് വായന തന്നെ ചിന്നമ്മ നിര്‍ത്തിയത്രേ. ഇക്കഴിഞ്ഞ ഫെബ്രുവരി പതിനഞ്ചിനാണ് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സുപ്രീം കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് ശശികല ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ എത്തുന്നത്.

അന്ന് മുതല്‍ ശശികലയുടെ പേരില്‍ കത്തുകളുടെ പ്രവാഹമാണ്. ജയലളിതയുടെ മരണം ശശികല നടത്തിയ ആസൂത്രിത കൊലപാതകമാണ് എന്നാണ് വരുന്ന കത്തുകളിലെ പ്രധാനപ്പെട്ട ആരോപണം. മാത്രമല്ല ചെയ്ത ക്രൂരകൃത്യങ്ങളുടെ ഫലം ശശികല ഇഞ്ചിഞ്ചായി അനുഭവിക്കുമെന്നും കത്തുകളില്‍ പറയുന്നു. ശശികല, സെന്‍ട്രല്‍ ജയില്‍ പരപ്പന അഗ്രഹാര എന്ന വിലാസത്തിലാണ് കത്തുകള്‍ വരുന്നത്. 

ശശികലയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള കത്തുകള്‍ ഒപ്പമുള്ള ഇളവരശി കത്തിച്ചു കളയുകയാണ് പതിവ്. കത്തുകള്‍ മിക്കവയും രാഷ്ട്രീയ സ്വഭാവം ഉള്ളവയാണ്. ശശികലയെ ചീത്ത വിളിച്ചുകൊണ്ടുള്ള കത്തുകള്‍ തുടര്‍ച്ചയായി വന്നതോടെ ശശികല കത്തുകള്‍ വായിക്കുന്നത് നിര്‍ത്തിയിരിക്കുകയാണ് എന്നാണ് ജയിലില്‍ നിന്നുള്ള വിവരം. നൂറോളം കത്തുകള്‍ ഇതിനകം ശശികലയ്ക്ക് ലഭിച്ചിട്ടുണ്ട്. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കത്തുകള്‍ പ്രവഹിക്കുന്നുണ്ട്. സേലം, ധര്‍മ്മപുരി, മധുര, ദിണ്ടിഗല്‍, കാരൂര്‍, തിരിച്ചിറപ്പള്ളി, വില്ലുപുരം എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതലും കത്തുകള്‍ വരുന്നുണ്ട്. ചിലത് ചെന്നൈയില്‍ നിന്നും.

ജയലളിത ജീവിച്ചിരിക്കുമ്പോള്‍ തന്നെ ശശികല അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന വാര്‍ത്ത പ്രമുഖ ദേശീയ മാധ്യമം പുറത്ത് വിട്ടിരുന്നു. പിന്നീട് ശശികലയെ ജയലളിത അകറ്റി നിര്‍ത്തി. എന്നാല്‍ മാപ്പ് പറഞ്ഞ് ശശികല ജയയുടെ അരികിലേക്ക് തന്നെ തിരികെ വന്നു. അപ്പോളോ ആശുപത്രിയില്‍ ചെറിയ രോഗങ്ങളുടെ പേരില്‍ പ്രവേശിക്കപ്പെട്ട് 75 ദിവസങ്ങള്‍ക്ക് ശേഷം ജയലളിത മരണപ്പെട്ടതുമായി ബന്ധപ്പെട്ട് ഇന്നും സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എല്ലാ സംശയങ്ങളുടേയും മുന നീണ്ടത് അടുത്ത തോഴിയായ ശശികലയുടേയും മന്നാര്‍ഗുഡി മാഫിയയുടേയും നേര്‍ക്കാണ്.

ജയലളിതയുടേത് സ്വാഭാവിക മരണമല്ല എന്ന സംശയം എഐഎഡിഎംകെയുടെ പ്രമുഖ നേതാക്കള്‍ തന്നെ ഉന്നയിച്ചു. ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുന്‍പ് പോയസ് ഗാര്‍ഡനില്‍ തര്‍ക്കം നടന്നുവെന്നും ജയലലിതയെ ശശികല പിടിച്ചു തള്ളിയിട്ടെന്നും ആദ്യം ആരോപണം ഉന്നയിച്ചത് മുതിര്‍ന്ന നേതാവ് പിഎച്ച് പാണ്ഡ്യന്‍ ആയിരുന്നു. 

ജയലളിതയുടെ മരണശേഷം കാവല്‍ മുഖ്യമന്ത്രി ആയിരുന്ന പനീര്‍ശെല്‍വവും ഇത്തരം സംശയങ്ങള്‍ ഉന്നയിക്കുകയുണ്ടായി. അപ്പോളോ ആശുപത്രിയില്‍ ജയലളിത ചികിത്സയില്‍ കഴിഞ്ഞിരുന്ന സമയത്ത് ശശികല ഒഴികെ മറ്റാര്‍ക്കും അമ്മയെ കാണാന്‍ അനുവാദം ഇല്ലായിരുന്നു. ചികിത്സാ വിവരങ്ങള്‍ മറച്ചുവെച്ചുവെന്നും ഒപിഎസ് ആരോപിച്ചു.

ജയലളിതയുടെ മരണശേഷമുള്ള അധികാരത്തര്‍ക്കത്തില്‍ ശശികലയ്‌ക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച പനീര്‍ശെല്‍വം ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചു. സിനിമാ രംഗത്ത് നിന്നുള്ളവര്‍ അടക്കം നിരവധി പ്രമുഖര്‍ ശശികലയെ സംശയം പ്രകടിപ്പിച്ചുകൊണ്ട് രംഗത്തെത്തി. എന്നാല്‍ അമ്മയുടേത് സ്വാഭാവിക മരണമെന്ന നിലപാടിലാണ് ആശുപത്രി അധികൃതരും സര്‍ക്കാരും...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് വൻ എംഡിഎംഎ വേട്ട... സ്‌കൂട്ടറിൽ കടത്തിയ 105 ഗ്രാം എംഡിഎംഎ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് പിടികൂടി  (1 hour ago)

സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം സ്വർണ മോതിരം നൽകുന്ന തായ്മാമൻ തങ്ക മോതിരം തിട്ടം തിങ്കളാഴ്ച തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ഉദ്ഘാടനം ചെയ്യും  (1 hour ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം....  (2 hours ago)

മിൽമ എറണാകുളം മേഖല യൂണിയൻ ബജറ്റ് പ്രഖ്യാപിച്ചു... 1217 കോടി രൂപ വരവും, 3 കോടി രൂപ അറ്റാദായവും  (2 hours ago)

പഴയന്നൂരിൽ ഭക്ഷ്യവിഷബാധയെന്ന് സംശയിക്കുന്ന സംഭവത്തിൽ ഗൃഹനാഥൻ മരിച്ചു...  (2 hours ago)

ആറളം ഫാമിലും പുനരധിവാസമേഖലയിലും ഭീഷണിയായ മോഴയാനയെ മയക്കു വെടിവെച്ചശേഷം തളയ്ക്കുന്നതിന് മുത്തങ്ങയിൽ നിന്ന് കുങ്കിയാനകളെത്തി....  (2 hours ago)

സങ്കടക്കാഴ്ചയായി... പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി  (2 hours ago)

കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങുന്നതിനായി എംഎൽഎമാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവ്  (3 hours ago)

തദ്ദേശ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 9 ജില്ലകളിലെ തദ്ദേശ സ്ഥാപന പരിധികളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാകളക്ടർമാർ  (3 hours ago)

ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സ് .... ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ നൽകി പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ സന്തോഷ് കുമാർ തമിഴരസൻ ഫൈനലിൽ...  (3 hours ago)

സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്  (3 hours ago)

പുതിയ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാമിന് പകരം ലഭിക്കുന്നത് 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടര്‍  (4 hours ago)

കണ്ണീർക്കാഴ്ചയായി.. എംസി റോഡിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഓട്ടോറിക്ഷയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഒരു മരണം, രണ്ടു പേർക്ക് പരുക്ക്  (4 hours ago)

മീൻ പിടിക്കുന്നതിനിടെ മോട്ടോർ തറയിലെ പറക്കുഴിക്കുള്ളിൽപെട്ട മത്സ്യത്തൊഴിലാളി പ്രൊപ്പല്ലറിൽ കുടുങ്ങി മുറിവേറ്റ്‌ മരിച്ചു....  (4 hours ago)

  വാക്കു തർക്കത്തിനൊടുവിൽ... മലമ്പുഴയിൽ യുവാവ് രണ്ടാനച്ഛനെ കുത്തികൊലപ്പെടുത്തി, പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി  (5 hours ago)

Malayali Vartha Recommends