യുവതിയ്ക്ക് രക്ഷയായത് തെരുവ് നായ്ക്കള്‍

ചെന്നൈയില്‍ മുന്‍ സഹപ്രവര്‍ത്തകയെ കുത്തിക്കൊലപ്പെടുത്താന്‍ യുവാവിന്റെ ശ്രമം. തുടര്‍ന്നു രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ തെരുവുനായ്ക്കളുടെ 'ഇടപെടലിലൂടെ' നാട്ടുകാര്‍ പിടികൂടി. കുത്തേറ്റശേഷം വീട്ടിലേക്കു തിരിച്ചോടുകയും പിന്നീട് ഓട്ടോറിക്ഷയില്‍ ആശുപത്രിയില്‍ പോകുകയും ചെയ്യുന്ന യുവതിയുടെ സിസിടിവി ദൃശ്യം മാധ്യമങ്ങളില്‍ വൈറലായി. കൊല്‍ക്കത്ത സ്വദേശിനിയായ സുചിസ്മിതയ്ക്കാണ് ഇന്നലെ രാവിലെ വെസ്റ്റ് മാമ്പലത്തുവച്ചു കുത്തേറ്റത്.
മീഞ്ചൂരിലെ വാഹന നിര്‍മാണ കമ്പനിയില്‍ ജോലി ചെയ്യുന്ന ഇവര്‍ വെസ്റ്റ് മാമ്പലത്തെ ഹോസ്റ്റലിലായിരുന്നു താമസം. രാവിലെ ഹോസ്റ്റലില്‍നിന്നു ബസ് സ്‌റ്റോപ്പിലേക്കു നടന്നുപോയ സുചിസ്മിതയെ ശിവകാശി സ്വദേശിയായ ആര്‍. രഘുനാഥ് കുത്തുകയായിരുന്നു. തുടര്‍ന്നു നാട്ടുകാരെ കത്തിവീശി ഭീഷണിപ്പെടുത്തിയശേഷം രക്ഷപ്പെടാന്‍ ശ്രമിച്ചു. നാട്ടുകാരുടെ കണ്ണുവെട്ടിച്ച് ഒളിച്ചു നിന്ന രഘുനാഥിനു നേരെ രണ്ടു തെരുവുനായ്ക്കള്‍ കുരയ്ക്കുകയും കടിക്കാനായി ശ്രമിക്കുകയും ചെയ്തു.
ഇതോടെ കൂടുതല്‍ ആളുകളെത്തി അക്രമിയെ കീഴ്‌പ്പെടുത്തുകയായിരുന്നു. സുചിസ്മിത ഹോസ്റ്റലില്‍നിന്നു പുറത്തേക്കു പോകുന്നതും, കുത്തേറ്റശേഷം ഹോസ്റ്റലിലേക്കു തിരികെ ഓടിക്കയറുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. കുറച്ചു സമയത്തിനുശേഷം സുഹൃത്തിന്റെ കൂടെ ഓട്ടോറിക്ഷയില്‍ കയറി ആശുപത്രിയിലേക്ക് പോകുന്നതും കാണാം. അതേസമയം, അക്രമി കുത്തുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടില്ല. മുന്‍വൈരാഗ്യം മൂലമാണ് ആക്രമിച്ചതെന്നാണു സൂചന.
ഒരേകമ്പനിയില്‍ ജോലിചെയ്യവെ, കഴിഞ്ഞ ജൂലൈയില്‍ കമ്പനി ബസില്‍ സഞ്ചരിക്കുമ്പോള്‍ സുചിസ്മിയും രഘുനാഥും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതേ കമ്പനിയുടെ കൊല്‍ക്കത്ത ഓഫിസില്‍ ജോലി ചെയ്യുന്ന അച്ഛനെ സുചിസ്മിത ഇക്കാര്യം അറിയിച്ചു. അദ്ദേഹം വിഷയം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്നു രഘുനാഥിന്റെ ജോലി നഷ്ടമായതായി പറയപ്പെടുന്നു. ഇതാണു പ്രകോപനമെന്നു കരുതുന്നു.
കഴിഞ്ഞ ജൂണില്‍ ചെന്നൈ നുങ്കമ്പാക്കം റെയില്‍വേ സ്‌റ്റേഷനില്‍ നടന്ന സമാനമായ സംഭവത്തില്‍ ഐടി ജീവനക്കാരിയായ സ്വാതി കൊല്ലപ്പെട്ടിരുന്നു. പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് രാംകുമാര്‍ എന്ന യുവാവ് സ്വാതിയെ വെട്ടിക്കൊലപ്പെടുത്തിയെന്നാണു കേസ്. ട്രെയിന്‍ കാത്തുനില്‍ക്കുമ്പോള്‍ രാവിലെയായിരുന്നു സംഭവം. രാംകുമാര്‍ പിന്നീടു ജയിലില്‍ ജീവനൊടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha



























