അഭയാര്‍ത്ഥികളുമായി ബോട്ടുമുങ്ങി; 200 പേരെ മെഡിറ്ററേനിയന്‍ കടലില്‍ കാണാതായി

അഭയാര്‍ത്ഥികള്‍ കയറിയ ബോട്ടുകള്‍ മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങി 200ലധികം പേരെ കാണാതായി. ലിബിയയില്‍ നിന്ന് യൂറോപ്പിലേക്ക് പുറപ്പെട്ട രണ്ട് ബോട്ടുകളാണ് അപകടത്തില്‍പ്പെട്ടത്. അഞ്ചു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.
അമിത ഭാരമാണ് ബോട്ട് മുങ്ങാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. ഒരു ബോട്ടില്‍ 120 മുതല്‍ 140ലധികം പേരാണ് ഉണ്ടായിരുന്നത്. ഇറ്റാലിയന്‍ തീരദേശ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.
അഭയാര്‍ത്ഥികള്‍ക്കായുള്ള അന്താരാഷ്ട്ര സംഘടനയുടെ കണക്ക് പ്രകാരം കഴിഞ്ഞ മൂന്നു മാസത്തിനിടെ ഉണ്ടായ വിവിധ അപകടങ്ങളില്‍ 559 പേര്‍ മരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























