സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് ഭരണഘടന പദവിയോടെ ദേശീയ കമ്മീഷൻ സ്ഥാപിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ തീരുമാനം

സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് ഭരണഘടന പദവിയോടെ ദേശീയ കമ്മീഷൻ സ്ഥാപിക്കുന്നതു സംബന്ധിച്ച ബിൽ പാർലമെൻറിന്റെ നടപ്പു സമ്മേളനത്തിൽ അവതരിപ്പിക്കും.
ചെയർമാൻ, വൈസ് ചെയർമാൻ, മറ്റു മൂന്ന് അംഗങ്ങൾ എന്നിവർ ഉൾപ്പെട്ടതാണ് കമീഷൻ. 1993ൽ പാസാക്കിയ ദേശീയ പിന്നാക്ക വിഭാഗ കമീഷൻ നിയമം പിൻവലിക്കാനും അതിനുകീഴിൽ രൂപവത്കരിച്ച കമീഷൻ ഇല്ലാതാക്കാനും മന്ത്രിസഭ തീരുമാനിച്ചു.
ഏതെങ്കിലും സമുദായത്തെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തുന്നതു സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ അത് കമ്മീഷൻ പരിശോധിക്കും . ഒ.ബി.സി പദവിക്ക് ജാട്ട്, പേട്ടൽ പ്രേക്ഷാഭം വീണ്ടും ശക്തമാവുന്ന പശ്ചാത്തലത്തിലാണ് കമീഷൻ രൂപവത്കരണം. നിയമസഭയുടെ അനുമതിയില്ലാതെ രാജസ്ഥാൻ സർക്കാർ രൂപവത്കരിച്ച ഒ.ബി.സി കമീഷൻ കോടതി അസാധുവാക്കിയിരുന്നു.
സംവരണ തോത് ഉയർത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി താവർചന്ദ് ഗെലോട്ട് ലോക്സഭയിൽ പറഞ്ഞു. 50 ശതമാനത്തിൽ കൂടുതൽ സംവരണം പാടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ ആകെ സംവരണം 49.5 ശതമാനമാണ്.
https://www.facebook.com/Malayalivartha



























