Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മകന് ജോലി ലഭിക്കാന്‍ പിതാവ് നല്‍കിയത് സ്വന്തം ജീവന്‍

25 MARCH 2017 09:11 AM IST
മലയാളി വാര്‍ത്ത

മകന് ജോലി ലഭിക്കാനായി സര്‍ക്കാര്‍ ജീവനക്കാരനായ പിതാവ് ഓഫീസ് വളപ്പില്‍ തൂങ്ങിമരിച്ചു. വെല്ലൂര്‍ കാട്പാടി ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസിലെ ഓഫീസ് അസിസ്റ്റന്റായ മഹാലിംഗമാണ് ബ്ലോക്കോഫീസ് വളപ്പിലെ മരത്തില്‍ തൂങ്ങിമരിച്ചത്. സര്‍വ്വീസില്‍ നിന്ന് വിരമിക്കാന്‍ ഒരാഴ്ച മാത്രം ശേഷിക്കെയായിരുന്നു ആത്മഹത്യ. മാര്‍ച്ച് 24 വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ഭാര്യയും ഒരു മകനും രണ്ട് പെണ്‍മക്കളുമുള്ള മഹാലിംഗം, മകന് മെച്ചപ്പെട്ട ഒരു ജോലി ലഭിക്കാത്തതില്‍ നിരാശനായിരുന്നുവെന്ന് പോലീസ് അറിയിച്ചു. അദ്ദേഹത്തിന്റെ ഭാര്യയും ഇക്കാര്യം സംബന്ധിച്ച് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം, മഹാലിംഗത്തിന്റെ പോക്കറ്റില്‍ നിന്നും ലഭിച്ച ആത്മഹത്യക്കുറിപ്പില്‍ ചില സഹപ്രവര്‍ത്തകരുടെ പീഡനം തന്നെ വിഷാദത്തിലാക്കിയെന്നും, തന്റെ മരണത്തിന് ഉത്തരവാദി ഈ സഹപ്രവര്‍ത്തകരാണെന്നുമാണ് സൂചിപ്പിച്ചിട്ടുള്ളത്.

മാര്‍ച്ച് 24 വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ ഓഫീസിലെത്തിയ മഹാലിംഗം വാച്ച്മാനോട് പ്രഭാത ഭക്ഷണം വാങ്ങിക്കൊണ്ടു വരാന്‍ പറഞ്ഞിരുന്നു.10.15ന് ഭക്ഷണവുമായെത്തിയ വാച്ച്മാനാണ് മഹാലിംഗത്തെ ഓഫീസ് വളപ്പിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സഹപ്രവര്‍ത്തകരില്‍ ചിലര്‍ തന്നെ അപമാനിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് മഹാലിംഗത്തിന്റെ ആത്മഹത്യക്കുറിപ്പിലുള്ളത്. ഇതുകാരണം താന്‍ കടുത്ത വിഷാദത്തിലായിരുന്നുവെന്നും, തന്റെ മരണത്തിന് ഉത്തരവാദി ഓഫീസിലെ ചില സഹപ്രവര്‍ത്തകരാണെന്നും കുറിപ്പിലുണ്ട്. ഇതുസംബന്ധിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

എന്നാല്‍ മകന് ഒരു സര്‍ക്കാര്‍ ജോലി ലഭിക്കാനായാണ് മഹാലിംഗം ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം. താന്‍ മരിച്ചാല്‍ നഷ്ടപരിഹാരമായി മകന് സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി ലഭിക്കുമെന്നതിനാലാണ് വിരമിക്കാന്‍ ഒരാഴ്ച മാത്രം ശേഷിക്കെ മഹാലിംഗം ആത്മഹത്യ ചെയ്തത്. മകന്റെ കാര്യത്തില്‍ ഭര്‍ത്താവ് കടുത്ത നിരാശയിലായിരുന്നെന്ന് ഭാര്യയും പോലീസിനോട് പറഞ്ഞിട്ടുണ്ട്.

ആത്മഹത്യ ചെയ്യാനുള്ള കയര്‍ മഹാലിംഗം വീട്ടില്‍ നിന്നും കൊണ്ടുവന്നതാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മഹാലിംഗത്തിനുള്ള യാത്രയയപ്പ് പരിപാടികള്‍ അടുത്ത ആഴ്ച നടത്താന്‍ നിശ്ചയിച്ചിരിക്കെയാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്. മഹാലിംഗത്തിന്റെ മൃതദേഹം പോസ്റ്റമോര്‍ട്ടത്തിനായി വെല്ലൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (12 minutes ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (19 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (28 minutes ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (38 minutes ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (52 minutes ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (1 hour ago)

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ  (1 hour ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

സെന്‍സസ് 2027: 
ഡിജിറ്റൽ സെൻസസിൽ ജനങ്ങൾക്ക് വിവരങ്ങൾ രേഖപ്പെടുത്താൻ 16 മുതൽ 30 വരെ അവസരം  (1 hour ago)

അർഹമായ ജോലി സാധ്യതയും ഭാഗ്യാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സങ്കടക്കാഴ്ചയായി... പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് ദാതാക്കളായി മാറുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (2 hours ago)

സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (2 hours ago)

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനം... മലയാളി യുവാവ് കൊല്ലപ്പെട്ടു... സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ  (3 hours ago)

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (3 hours ago)

Malayali Vartha Recommends