Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തക്കല ദേശീയപാതയ്ക്ക് സമീപം വന്‍ അപകടം: നാല് കോളജ് വിദ്യാര്‍ഥിനികള്‍ക്ക് ദാരുണാന്ത്യം

25 MARCH 2017 09:28 AM IST
മലയാളി വാര്‍ത്ത

ദേശീയപാതയില്‍ തക്കലയ്ക്കു സമീപം പുലിയൂര്‍ക്കുറിച്ചിയില്‍ കോളേജ് വാനും  ലോറിയും കൂട്ടിയിടിച്ച അപകടത്തില്‍ വാനില്‍  യാത്ര ചെയ്തിരുന്ന നാലു കോളജ് വിദ്യാര്‍ഥിനികള്‍ മരിച്ചു. 10 പേര്‍ക്കു പരുക്ക്.
പരയ്‌ക്കോട് വൈകുണ്ഠപുരം സ്വദേശി അര്‍ജുനന്റെ മകള്‍ മഞ്ജു(21), തിരുവിതാംകോട് പുങ്കറ സ്വദേശികളായ മുരുകന്റെ മകള്‍ ദീപ(19), ചന്ദ്രന്റെ മകള്‍ ശിവരഞ്ജിനി(19), തിരുവിതാംകോട് കാട്ടുവിളയില്‍ രാജശേഖരന്റെ ഭാര്യ സംഗീത(23) എന്നിവരാണു മരിച്ചത്.
കോളജ് കഴിഞ്ഞു വീട്ടിലേയ്ക്കു പോകുന്നതിനിടെ നാലുമണിയോടെയാണപകടം. നാഗര്‍കോവിലിനു സമീപമുള്ള സ്വകാര്യ വനിതാ ആര്‍ട്‌സ് കോളജിലെ വിദ്യാര്‍ഥിനികളാണ് മരിച്ചവര്‍. 14 പേരാണ് വാനിലുണ്ടായിരുന്നത്. മഞ്ജു, ദീപ, ശിവരഞ്ജിനി എന്നിവര്‍ ബിരുദ വിദ്യാര്‍ഥിനികളും, സംഗീത ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയുമാണ്.

ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനു തക്കലയ്ക്കു സമീപം പൊല്ലൂര്‍ കുറിച്ചിയിലായിരുന്നു അപകടം. തക്കലയില്‍ നിന്നു തിരുവനന്തപുരത്തേക്കു വന്ന ചരക്കുലോറിയാണ് കോളേജ് വാനുമായി കൂട്ടിയിടിച്ചത്. ആകെ 13 വിദ്യാര്‍ത്ഥിനികളാണ് വാനിലുണ്ടായിരുന്നുത്.
അപകടം നടന്ന വാന്‍ അഴകിയ മണ്ഡപം വരെയാണ് സര്‍വീസ് നടത്തുന്നത്. ലക്ഷ്യസ്ഥാനത്തെത്താന്‍ എട്ടുകിലോമീറ്റര്‍ ശേഷിക്കെയാണ് അപകടമുണ്ടായത്. ബസ് ഡ്രൈവര്‍ക്കും മറ്റു വിദ്യാര്‍ത്ഥികള്‍ക്കും പരുക്കേറ്റിട്ടുണ്ട്. ലോറി ഡ്രൈവര്‍ തിരുവനന്തപുരം മേപ്പുക്കട കൃഷ്ണദീപത്തില്‍ ശ്രീജു(34 ) നെ തക്കല പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹങ്ങള്‍ നാഗര്‍കോവില്‍ ആശാരിപളളം മെഡിക്കല്‍ കോളേജ് ആശുപത്രിയി മോര്‍ച്ചറിയിലാണ്. അപകടത്തെത്തുടര്‍ന്നു ദേശീയപാതയില്‍ വാഹനഗതാഗതം തടസ്സപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (14 minutes ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (21 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (30 minutes ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (40 minutes ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (54 minutes ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (1 hour ago)

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ  (1 hour ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

സെന്‍സസ് 2027: 
ഡിജിറ്റൽ സെൻസസിൽ ജനങ്ങൾക്ക് വിവരങ്ങൾ രേഖപ്പെടുത്താൻ 16 മുതൽ 30 വരെ അവസരം  (1 hour ago)

അർഹമായ ജോലി സാധ്യതയും ഭാഗ്യാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സങ്കടക്കാഴ്ചയായി... പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് ദാതാക്കളായി മാറുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (2 hours ago)

സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (2 hours ago)

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനം... മലയാളി യുവാവ് കൊല്ലപ്പെട്ടു... സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ  (3 hours ago)

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (3 hours ago)

Malayali Vartha Recommends