ആസിഡ് ആക്രമണ ഇരയോടൊപ്പം 'സെല്‍ഫി' എടുത്തു: മൂന്ന് വനിത കോണ്‍സ്റ്റബിള്‍മാരെ സസ്‌പെന്‍ഡ് ചെയ്തു

ആസിഡ് ആക്രമണത്തിനും പീഡനത്തിനും ഇരയായ യുവതിയുടെ സുരക്ഷയ്ക്കായി ആശുപത്രിയില്‍ നിയോഗിക്കപ്പെട്ട വനിതാ പോലീസുകാര്‍ യുവതിയുടെ കിടക്കയ്ക്കരികില്‍ ഇരുന്നു സെല്‍ഫി എടുത്തു.ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ യുവതി നല്‍കിയ പരാതിയില്‍ ഇവരെ സസ്‌പെന്‍ഡ് ചെയ്തു. റായബറേലിയിലെ ഉഞ്ചഹാര്‍ സ്വദേശിനിയായ യുവതി നാട്ടില്‍ നിന്നു ലക്‌നൗവിലേക്കു മടങ്ങുംവഴി അലഹബാദ് ലക്‌നൗ ഗംഗ ഗോമ്തി എക്‌സ്പ്രസിലാണ് ആക്രമണത്തിന് ഇരയായത്. ആസിഡ് ആക്രമണത്തിന്റെ ഇരകള്‍ നടത്തുന്ന കഫേയിലെ ജീവനക്കാരിയാണ് യുവതി.
രണ്ടുപേര്‍ ഇവരെ പിടിച്ചുവച്ച് വായിലേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു.പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവമറിഞ്ഞ് യുപി മുഖ്യമന്ത്രി ആദിത്യനാഥ് യോഗി യുവതിയെ സന്ദര്‍ശിച്ച് അടിയന്തര സഹായമായി ഒരുലക്ഷം രൂപ അനുവദിച്ചു. കിങ് ജോര്‍ജ് മെഡിക്കല്‍ സര്‍വകലാശാലയില്‍ ചികില്‍സയില്‍ കഴിയുമ്‌ബോഴാണ് യുവതിയുടെ ചിത്രം സംരക്ഷണത്തിനെത്തിയ പൊലീസുകാര്‍ പരസ്യമാക്കിയത്. 2009ല്‍ ആരംഭിച്ച വസ്തു തര്‍ക്കത്തെ തുടര്‍ന്നാണു യുവതിക്കു നേരെ നിരന്തരം ആക്രമണമുണ്ടാവുന്നത്. അന്ന് കൂട്ടമാനഭംഗത്തിനിരയായ യുവതിയെ ആസിഡ് ഉപയോഗിച്ചും ആക്രമിച്ചിരുന്നു.2012ല്‍ കുത്തേറ്റ ഇവര്‍ക്കു നേരെ 2013ല്‍ വീണ്ടും ആസിഡ് ആക്രമണം ഉണ്ടായിട്ടുണ്ട്.
https://www.facebook.com/Malayalivartha



























