പാക്-ബംഗ്ലാദേശ് അന്താരാഷ്ട്ര അതിര്‍ത്തികള്‍ അടക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്

പാകിസ്താനും ബംഗ്ലാദേശുമായുള്ള അന്താരാഷ്ട്ര അതിര്‍ത്തികള്‍ ഇന്ത്യ അടക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിങ്. തീവ്രവാദത്തിനെതിരെയും അഭയാര്‍ഥി പ്രശ്‌നങ്ങളിലും സുപ്രധാന ചുവടുവെപ്പായാണ് പാക്ബംഗ്ലാദേശ് അതിര്‍ത്തികള്‍ എത്രയും പെട്ടന്ന് അടക്കാന്‍ ഇന്ത്യ ആലോചിക്കുന്നതെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു.
മധ്യപ്രദേശില്‍ തെകാന്‍പുര്‍ ബി.എസ്.എഫ് അക്കാദമിയില്‍ നടന്ന അസിസ്റ്റന്റ് കമാന്റര്‍മാരുടെ പാസിങ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്താനില്‍ നിന്നുള്ള നുഴഞ്ഞുകയറ്റശ്രമങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കയാണ്. ഇത് തടയുന്നതിന് 2018 ഓടെ പാക് അന്തരാഷ്ട്ര അതിര്‍ത്തി അടക്കുന്നതിനുള്ള നടപടിയെടുക്കും. അതിര്‍ത്തി അടക്കുന്നതു സംബന്ധിച്ച നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ തലത്തില്‍ ആഭ്യന്തര സെക്രട്ടറിയും സുരക്ഷാ തലത്തില്‍ ബി.എസ്.എഫും സംസ്ഥാന തലത്തില്‍ ചീഫ് സെക്രട്ടറിമാരുമാണ് നിരീക്ഷിക്കേണ്ടത്.
അന്താരാഷ്ട്ര അതിര്‍ത്തികളിലെ ഇടപെടലുകളില്‍ ബി.എസ്.എഫ് മാറ്റം വരുത്തിയിട്ടുണ്ട്. അയല്‍രാജ്യങ്ങളില്‍ പോലും ഇന്ത്യന്‍ അതിര്‍ത്തി സേനയുടെ പേര് പ്രശസ്തമാണ്. സുരക്ഷാ സേനയുടെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാക്കുന്നതിന് വേണ്ട പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും അത്തരത്തിലുള്ള പ്രകിയകളിലൂടെയാണ് സേന മുന്നോട്ടു വരേണ്ടതെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
https://www.facebook.com/Malayalivartha



























