Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആണ്‍ കുട്ടികള്‍ ഉണ്ടാകാന്‍ വേണ്ടി ഭാര്യയെ സഹോദരനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ച ഭര്‍ത്താവിനെ യുവതി കുത്തിക്കൊന്നു

25 MARCH 2017 03:49 PM IST
മലയാളി വാര്‍ത്ത

പീഡനം സഹിയ്ക്ക വയ്യാതെയാണ് സഹോദരന്റെ സഹായത്തോടെ ഭര്‍ത്താവിനെ കുത്തൊക്കൊന്നതെന്ന് യുവതി പോലീസില്‍ മൊഴി നല്‍കി. 10 വര്‍ഷം മുമ്പാണ് അഭിലാഷും ചിത്രയും വിവാഹിതരായത്. ഇവര്‍ക്ക് ഒരു മകളും ഉണ്ട്. എന്നാല്‍ പീന്നീട് യുവതി ഗര്‍ഭം ധരിച്ചത് എല്ലാം പെണ്‍കുട്ടികളെ തന്നെ ആയിരുന്നു. ഇത് മനസ്സിലാക്കിയ ഭര്‍ത്താവ് ഇവരെ നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രത്തിന് വിധേയയാക്കി. 

ഡൽഹിയിലായിരുന്നു  സംഭവം. സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ ഒരു ആണ്‍കുട്ടിയെ ആയിരുന്നു ഭര്‍ത്താവിന് വേണ്ടത്. ആണ്‍ കുട്ടിയെ ഗര്‍ഭം ധരിയ്ക്കാനും സഹോദരന്‍ മറ്റൊരു വിവാഹം കഴിച്ച് സ്വത്ത് ഭാഗം വയ്ക്കുന്നത് ഒഴിവാക്കാനും ഇയാള്‍ കണ്ട് പിടിച്ച പോം വഴിയായിരുന്നു സ്വന്തം ഭാര്യയുമായി സഹോദരനെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുത്തുക. രണ്ട് പേര്‍ക്കും കൂടി ഒരു ഭാര്യ മതിയെന്നായിരുന്നു ഇയാളുടെ നിലപാട്. 

ലൈംഗിക ബന്ധത്തിന് തയ്യാറായില്ലെങ്കില്‍ യുവതിയെ വേശ്യാലയത്തില്‍ കൊണ്ടുപോയി വില്‍ക്കും എന്നായിരുന്നു ഭര്‍ത്താവിന്റെ ഭീഷണി. എതിര്‍ത്ത സഹോദരനേയും ഭീഷണിപ്പെടുത്തി, ഇയാള്‍ക്ക് നല്‍കിയ പണം ഉടന്‍ തിരികെ തരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ യുവാവ് പെട്ടു. സഹോദരനേയും ഭാര്യയേയും നിര്‍ബന്ധിച്ച് മുറിയിലേക്ക് അയയ്ക്കും. ഇവരുവരും തന്നെ പറ്റിയ്ക്കുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ ലൈംഗിക രംഗങ്ങള്‍ ഇയാള്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. ഉടന്‍ ഒരു ആണ്‍കുട്ടി വേണമെന്നതാണ് ഇയാളുടെ ആവശ്യം. 


ഭര്‍ത്താവിന്റെ പീഡനത്താല്‍ ഗതി കെട്ടതിനെ തുടര്‍ന്നാണ് നാട്ടിലുള്ള സഹോദരനെ വിളിച്ച് വരുത്തി കൊലപാതകം ആസൂത്രണം ചെയ്തതെന്ന് യുവതി പറയുന്നു. രാത്രി ഭര്‍ത്താവിന് കൊടുത്ത ഭക്ഷണത്തില്‍ ഉറക്ക ഗുളിക കലക്കി കൊടുത്ത്, മയക്കി കിടത്തി. അതിന് ശേഷം സഹോദരനെ വിളിച്ച് വരുത്തി കുത്തിക്കൊന്നു. 

ഭര്‍ത്താവ് കൊല്ലപ്പെട്ടെന്ന് പോലീസ് സ്‌റ്റേഷേനിലേക്ക് വിളിച്ച് പറഞ്ഞതും യുവതി തന്നെയാണ്. രാത്രി ഭര്‍ത്താവിനൊപ്പം അത്താഴം കഴിക്കാന്‍ ചില സുഹൃത്തുക്കള്‍ എത്തിയിരുന്നെന്നും, ഇവര്‍ സംസാരിച്ച് ഇരിയ്ക്കുന്നത് കണ്ടാണ് ഉറങ്ങാന്‍ കിടന്നത്, പക്ഷേരാവിലെ എഴുന്നേറ്റപ്പോള്‍ ഭര്‍ത്താവ് മരിച്ച് കിടക്കുന്നതാണ് കണ്ടതെന്നും യുവതി പോലീസില്‍ മൊഴി നല്‍കി. 


അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്തെ സിസിടിവി പരിശോധിച്ച പോലീസ് ഒരാള്‍ യുവതിയുടെ വീട്ടിലേക്ക് പുലര്‍ച്ചയോടെ പോകുന്നത് കണ്ടു. ഇത് യുവതിയുടെ സഹോദരന്‍ ആണെന്നും മനസ്സിലാക്കി. ഇതേ തുടര്‍ന്നാണ് യുവതി കുറ്റം സമ്മതിച്ചത്. പോലീസിന്റെ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച യുവതി ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ ആണ്. കൊലയ്ക്ക് സഹായിച്ച സഹോദരനായി തെരച്ചില്‍ തുടരുന്നു. യുവതിയുടെ 5 വയസ്സുള്ള കുഞ്ഞ് ഇപ്പോള്‍ ബന്ധുക്കളുടെ സംരക്ഷണയില്‍ ആണ്. ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് കുഞ്ഞിനെ വിട്ട് നല്‍കില്ലെന്നാണ് ബന്ധുക്കളുടെ നിലപാട്. ഭര്‍ത്താവിനെ കുറിച്ച് യുവതി പറയുന്ന കാര്യങ്ങള്‍ കേട്ടാല്‍ ഞെട്ടും. ഇവര്‍ക്ക് മറ്റൊരു പെണ്‍കുഞ്ഞ് കൂടി ഉണ്ടായിരുന്നത്രേ. എന്നാല്‍ കുഞ്ഞിന് ഭക്ഷണം നല്‍കാന്‍ യുവാവ് സമ്മതിച്ചില്ല. തുടര്‍ന്ന് പോഷകാഹാര കുറവിനെ തുടര്‍ന്ന് കുഞ്ഞ് മരിയ്ക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (10 minutes ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (17 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (26 minutes ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (36 minutes ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (50 minutes ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (1 hour ago)

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ  (1 hour ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

സെന്‍സസ് 2027: 
ഡിജിറ്റൽ സെൻസസിൽ ജനങ്ങൾക്ക് വിവരങ്ങൾ രേഖപ്പെടുത്താൻ 16 മുതൽ 30 വരെ അവസരം  (1 hour ago)

അർഹമായ ജോലി സാധ്യതയും ഭാഗ്യാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സങ്കടക്കാഴ്ചയായി... പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് ദാതാക്കളായി മാറുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (2 hours ago)

സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (2 hours ago)

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനം... മലയാളി യുവാവ് കൊല്ലപ്പെട്ടു... സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ  (3 hours ago)

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (3 hours ago)

Malayali Vartha Recommends