Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പഴയ നോട്ടുകള്‍ മാറ്റാന്‍ കഴിയാതെ അനാഥരായ സഹോദരങ്ങള്‍, പഴയ നോട്ടുകള്‍ മാറ്റി തരണമെന്നപേക്ഷിച്ച്‌സഹോദരങ്ങള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു

26 MARCH 2017 09:05 PM IST
മലയാളി വാര്‍ത്ത

മതാപിതാക്കളെ നഷ്ടപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങള്‍ കഴിയുന്നത് കോട്ടയിലെ അനാഥാലയത്തില്‍. സ്വന്തം വീട്ടില്‍ പഴയ നോട്ടുകള്‍ ഉണ്ടെന്ന് സഹോദരങ്ങള്‍ അറിഞ്ഞിരുന്നില്ല. നിരോധിച്ച 96,500 രൂപയുടെ പഴയ നോട്ടുകളാണ് ഇവരുടെ വീട്ടില്‍ ഉണ്ടായിരുന്നത്.

ദിവസ ജോലിക്കാരിയായിരുന്ന അമ്മ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഇവര്‍ കോട്ടയിലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണത്തില്‍ അനാഥാലയത്തില്‍ എത്തിയത്. ഇവിടെ കഴിയുന്നതിനിടയില്‍ നടത്തിയ കൗണ്‍സിലിംഗിലാണ് ആര്‍ കെ പുരത്ത് കുട്ടികള്‍ക്കൊരു വീടുണ്ടെന്ന് പറഞ്ഞത്. ഇതിനെ തുടര്‍ന്ന് ഈ മാസം ആദ്യം പോലീസ് നടത്തിയ പരിശോധനയില്‍ 96,500 രൂപ കണ്ടെത്തിയിരുന്നു.

ദിവസ ജോലിക്കാരിയായിരുന്ന അമ്മയുടെ സമ്പാദ്യമായിരുന്നു ഇതെന്ന് കുട്ടികള്‍ പറഞ്ഞു. പഴയ നോട്ടായതിനാല്‍ ആകെ വിഷമത്തിലായ കുട്ടികള്‍ നോട്ടുമാറ്റി നല്‍കുന്നതിനായി ആദ്യം ആര്‍ ബി ഐക്ക് കത്തയച്ചെങ്കിലും മാറ്റി തരാന്‍ കഴിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്നാണ് പതിനാറും പന്ത്രണ്ടും വയസ്സുള്ള സഹോദരങ്ങള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ ചെയര്‍മാന്‍ ഗുരുബക്‌സണിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്.

ഈ പണം മാറി കിട്ടിയാല്‍ അനിയത്തിയുടെ പേരില്‍ ഫിക്‌സഡ് ഡെപ്പോസിറ്റായി നിക്ഷേപിക്കണമെന്നാണ് 16 കാരനായ ആണ്‍കുട്ടി പറയുന്നത്. 500 ന്റേയും ആയിരത്തിന്റേയും 171 നോട്ടുകളാണ് ആകെ ഉള്ളത്. 2013 ലായിരുന്നു ഇവരുടെ മാതാവ് മരണപ്പെട്ടത്. ജോലിക്ക് പോയി തിരിച്ച് വരുന്ന ഇവരെ ആരോ കൊലപ്പെടുത്തുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടമടക്കാനാവാതെ....ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി..  (18 minutes ago)

രേണു സുധിക്ക് ക്യാൻസർ അവൾക്ക് അത് തന്നെ വേണമെന്ന് എല്ലാം ഉഡായിപ്പെന്ന്..കൃപാസനത്തിൽ പോകുമോ..മാതാവ് കൈവിടില്ലെന്നും  (47 minutes ago)

  പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം അന്തരിച്ചു....  (50 minutes ago)

Minister-Bindu-Krishna പ്രിയദർശിനിപദ്ധതി യാത്രയ്ക്കിടെ സംഭവിച്ചത്  (1 hour ago)

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്  (1 hour ago)

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി  (1 hour ago)

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....  (1 hour ago)

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (2 hours ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (2 hours ago)

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (3 hours ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (3 hours ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (3 hours ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (3 hours ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (3 hours ago)

Malayali Vartha Recommends