ലൈംഗിക സംഭാഷണം അങ്ങ് തുര്‍ക്കിയിലും; അവിടെ ആരുടെ കസേര തെറിക്കും? സര്‍ക്കാര്‍ സ്ഥാപിച്ച ഉച്ചഭാഷിണിയിലൂടെ നട്ടപാതിരക്ക് ലൈംഗിക വേഴ്ച നടത്തുന്ന ശബ്ദം

കേരളത്തില്‍ ലൈംഗിക സംഭാഷണം നടത്തിയെന്ന ആരോപണത്തില്‍ ഒരു മന്ത്രി രാജി വച്ചതിന് തൊട്ടുപിന്നാലെ അടുത്ത വിവാദം. എന്നാല്‍ സംഭവം കേരളത്തിലല്ല. സംഭവം നടന്നിരിക്കുന്നത് തുര്‍ക്കിയിലാണ്. തുര്‍ക്കിയില്‍ നടന്ന സംഭവത്തിന്റെ തുടര്‍ കഥകള്‍ എന്തൊക്കെയായിരിക്കുമെന്ന് കണ്ട് തന്നെയറിയാം.
സര്‍ക്കാര്‍ സ്ഥാപിച്ച ഉച്ചഭാഷിണിയിലൂടെ നട്ടപാതിരക്ക് ലൈംഗിക വേഴ്ച നടത്തുന്ന ശബ്ദമാണ് ജനങ്ങളേയും സര്‍ക്കാറിനേയും ഞെട്ടിച്ചത്. തുര്‍ക്കിയിലെ കാസ്തമോണുവില്‍ സ്ഥാപിച്ച സര്‍ക്കാര്‍ ഉച്ചഭാഷിണിയിലാണ് അശ്ലീല ചിത്രങ്ങളിലെ ശബ്ദരേഖ പുറത്തായത്. സ്പീക്കര്‍ ആരെങ്കിലും ഹാക്ക് ചെയ്ത ശേഷം മനഃപൂര്‍വം അശ്ലീല ശബ്ദം പുറത്ത് വിട്ടതായിരിക്കാമെന്നാണ് മുനിസിപ്പാലിറ്റി മേയര്‍ തഹ്‌സീന്‍ ബബാസ് പറയുന്നത്. ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമചോദിക്കുന്നതായും പ്രാദേശിക ഭരണത്തലവന്‍ വ്യക്തമാക്കി.
എന്നാല്‍ മേയര്‍ പറഞ്ഞത് തന്നെയാവണം സത്യമെന്നാണ് മറ്റൊരു ഉദ്യോഗസ്ഥന്റേയും അഭിപ്രായം. ഏകീകൃത രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഉച്ചഭാഷിണി സംവിധാനത്തില്‍ മറ്റുള്ള ലൗഡ് സ്പീക്കറുകളില്‍ നിന്ന് ഇത്തരത്തില്‍ ശബ്ദമൊന്നും വന്നിട്ടില്ലെന്നും റിപോര്‍ട്ടൂണ്ട്.
അതേസമയം ഇത് മുനിസിപ്പാലിറ്റിയിലെ ജീവനക്കാര്‍ തന്നെ അശ്ലീല സിനിമ കാണുന്നതിനിടയ്ക്ക് അറിയാതെ സ്പീക്കര്‍ ഓണ്‍ ചെയ്ത് പോയതായിരിക്കുമെന്നാണ് സോഷ്യല്‍ മീഡിയയിലെ വിമര്‍ശനം. എന്തായാലും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























