മുംബയില്‍ ഫോട്ടഗ്രാഫറെ മാനഭംഗപ്പെടുത്തിയ മുന്ന് പ്രതികള്‍ക്ക് വധശിക്ഷ

ശക്തി മില്‍സ് വളപ്പില്‍ വനിതാ മാദ്ധ്യമ ഫോട്ടോഗ്രഫറെ മാനഭംഗത്തിനിരയാക്കിയ കേസില്‍ മൂന്ന് പ്രതികള്‍ക്ക് മുംബയ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചു. ഒരാളെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. കാസിം ഷെയ്‌ക്ക്, സലിം അന്‍സാരി, വിജയ് യാദവ് എന്നിവര്‍ക്കാണ് കൊലമരം. നേരത്തെ ഒരു വനിതാ ടെലഫോണ്‍ ഓപ്പറേറ്ററെ കൂട്ട മാനഭംഗത്തിന് ഇരയാക്കിയ കേസില്‍ ഇവരടക്കം നാലു പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. കുറ്റം ആവര്‍ത്തിച്ചതുകൊണ്ടാണ് വധശിക്ഷവരെ ലഭിക്കാവുന്ന 375 ഇ വകുപ്പ് ഈ മൂന്ന് പ്രതികളുടെ മേല്‍ ചുമത്തിയത്.
ഈ വകുപ്പു പ്രകാരം ശിക്ഷ ലഭിക്കുന്ന ആദ്യത്തെ കേസാണ് ഇത്. ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ പെണ്‍കുട്ടി മാനഭംഗത്തിനിരയായ സംഭവത്തെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ ഒന്നിലേറെ മാനഭംഗകേസില്‍ കുറ്റവാളികളാകുന്നവര്‍ക്ക് വധ ശിക്ഷവരെ ലഭിക്കാവുന്ന പിതിയ വകുപ്പ് കൂട്ടിചേര്‍ത്തത്. അഞ്ചാം പ്രതിയായ സിറാജ് റഫ് മാനാണ് ജീവപര്യന്തം. മറ്റൊരു പ്രതി ചാന്ദ് എന്നറിയപ്പെടുന്ന മുഹമ്മദ് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ അയാളെ ജുവനൈല്‍ കോടതിയ്‌ല വിചാരണ ചെയ്യും.
https://www.facebook.com/Malayalivartha
























