അമ്മയും മകളും കൊല്ലപ്പെട്ട നിലയില്‍...

അപ്പാര്‍ട്ട്മെന്റില്‍ അമ്മയും മകളും കൊല്ലപ്പെട്ട നിലയില്‍. ചെന്നൈയിലെ സൈദാപേട്ടിലാണ് സംഭവം. അണ്ണാ സര്‍വകലാശാലയില്‍ സ്റ്റെനോഗ്രാഫറായ ഹേമലത ഷണ്‍മുഖവും മകള്‍ ജയലക്ഷ്മി ഷണ്‍മുവുമാണ് (22) കൊല്ലപ്പെട്ടത്. ഇരുവരുടെയും ആഭരണങ്ങളോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ കൊലപാതകത്തിന് പിന്നില്‍ മറ്റ് കാരണങ്ങളാകാമെന്നാണ് പോലീസ് നിഗമനം.
ബുധനാഴ്ച വൈകുന്നേരം 7.15നാണ് ഇരുവരെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇരുവരെയും അന്വേഷിച്ചെത്തിയ അയല്‍വാസിയാണ് കൊലപാതക വിവരം ആദ്യം അറിഞ്ഞത് . കതകില്‍ തട്ടിയിട്ടും തുറക്കാതിരുന്നതിനെ തുടര്‍ന്ന് ജനലിലൂടെ നോക്കിയപ്പോഴാണ് അമ്മയും മകളും രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്. ഹേമലതയുടെ ഭര്‍ത്താവ് ഒരു വര്‍ഷം മുമ്പ് റോഡപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു.
ഹേമലതയുടെ മൃതദേഹം ഹാളിലും മകള്‍ ജയലക്ഷ്മിയുടെ മൃതദേഹം കിടപ്പുമുറിയിലുമാണ് കിടന്നിരുന്നത്. ബാത്ത്റൂമില്‍ നിന്നും രക്തം പുരണ്ട കത്തി ലഭിച്ചതായി പോലീസ് അറിയിച്ചു. കൊല്ലപ്പെട്ടവര്‍ക്ക് അടുത്ത് പരിചയമുള്ളയാളാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് നിഗമനം. അതിനിടെ ഇവരുടെ മകന്‍ ബാലമുരുകനെ കാണാതായിട്ടുണ്ട്.
https://www.facebook.com/Malayalivartha

























