ഇസ്ലാം മതം സ്ത്രീകളെ മൂന്നാംകിടക്കാരായി കാണുന്നു: സുബ്രഹ്മണ്യന്‍ സ്വാമി

ലൈംഗിക തൃഷ്ണ ശമിപ്പിക്കാനാണ് മുത്തലാഖ് ഉപയോഗിക്കുന്നതെന്ന ഉത്തര്‍പ്രദേശ് മന്ത്രി സ്വാമി പ്രസാദ് മൗര്യയുടെ ആരോപണത്തെ പിന്തുണച്ച് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്. മൗര്യയുടെ പരാമര്‍ശം ശരിയാണെന്നും ഇസ്ലാമില്‍ ലിംഗ സമത്വം ഇല്ലെന്നും സ്ത്രീകളെ മൂന്നാം കിടക്കാരായാണ് കാണുന്നതെന്നും സ്വാമി പറഞ്ഞു.
സ്ത്രീകളെ മൂന്നാംകിടക്കാരായി കാണുന്നതിന്റെ പ്രകടമായ ഉദാഹരണമാണ് മൂന്ന് തവണ മുത്തലാഖ് ചൊല്ലി ബന്ധം അവസാനിപ്പിക്കുന്നത്. മാത്രമല്ല, സ്ത്രീകള്‍ക്ക് നേരെ അതിക്രമം നടത്തുന്നതിന് പുരുഷന്മാരെ ഇസ്ലാം അനുവദിക്കുന്നുമുണ്ട്. മതപണ്ഡിതര്‍ ഈ വാദം അംഗീകരിച്ചില്ലെന്ന് വന്നേക്കാം. എന്നാല്‍, ഇതാണ് സത്യം സ്വാമി പറഞ്ഞു.
ഈ തലാഖുകള്‍ക്ക് ഒരു അടിസ്ഥാനവുമില്ല. ലൈംഗിക തൃഷ്ണ ശമിപ്പിക്കാന്‍ വേണ്ടിയാണ് ചിലര്‍ ഭാര്യമാരെ മാറ്റിക്കൊണ്ടിരിക്കുകയും സ്വന്തം ഭാര്യയെയും മക്കളെയും തെരുവില്‍ ഭിക്ഷ യാചിക്കാന്‍ നിര്‍ബന്ധിക്കുന്നതും. ഇതൊരു അവകാശമായി ആരും കരുതുന്നില്ല. ഒരു കാരണവുമില്ലാതെ മുത്തലാഖ് ചൊല്ലപ്പെട്ട മുസ്ലീം സ്ത്രീകള്‍ക്ക് ഒപ്പമാണ് ബി.ജെ.പി എന്നായിരുന്നു സ്വാമി പ്രസാദ് മൗര്യയുടെ പ്രസ്താവന.
https://www.facebook.com/Malayalivartha

























