കോടനാട് എസ്‌റ്റേറ്റ് കൊലപാതക കേസിലെ പ്രതികളുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് തമിഴ്‌നാട് പോലീസ്

മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ കൊടനാട് എസ്‌റ്റേറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടാം പ്രതിയായ സയന്റെ കാര്‍ അപകടത്തില്‍പ്പെട്ടതില്‍ ദൂരുഹതയില്ലെന്ന് തമിഴ്‌നാട് പൊലീസ്. ശനിയാഴ്ച പുറത്തിറക്കിയ വാര്‍ത്തകുറിപ്പിലാണ് പൊലീസ് ഇക്കാര്യം അറിയിക്കുന്നത്. പ്രാഥമികമായ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ കുറിപ്പ്. ശനിയാഴ്ച രാവിലെയാണ് സയന്‍ സഞ്ചരിച്ച് കാര്‍ പാലക്കാട് കണ്ണാടി ദേശീയപാതയില്‍ അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ സയന്റെ ഭാര്യ വിനുപ്രിയയും മകള്‍ നീതുവും മരിച്ചിരുന്നു. സയന്‍ ഗുരുതരപരിക്കുകളോടെ ചികില്‍സയിലാണ്. എന്നാല്‍ സയന്റെ ഭാര്യയുടെയും മകളുടെയും കഴുത്തില്‍ കണ്ട മുറിവുകളെ കുറിച്ച് പൊലീസ് വിശദീകരണം നല്‍കുന്നില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട ് പുറത്ത് വന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളു. മരണത്തില്‍ ദൂരുഹതയുണ്ടെന്നായിരുന്നു പാലക്കാട് പൊലീസിന്റെ നിലപാട്.
കോടനാട് എസ്‌റ്റേറ്റിലെ കൊലപാതകത്തില്‍ ഉള്‍പ്പെട്ട ഒന്നും രണ്ടും പ്രതികള്‍ അടുത്തടുത്ത ദിവസങ്ങളിലായി അപകടത്തിപ്പെടുകയായിരുന്നു. വെള്ളിയാഴ്ച രാത്രി സേലത്തിനടുത്ത് ആത്തൂരില്‍ നടന്ന ബൈക്ക് അപകടത്തില്‍ ഒന്നാം പ്രതി കനകരാജ് മരിക്കുകയും ശനിയാഴ്ച പുലര്‍ച്ചെ കണ്ണാടിയില്‍ നടന്ന അപകടത്തില്‍ രണ്ടാം പ്രതി സയന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതാണ് ദുരൂഹതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയാക്കിയത്.
https://www.facebook.com/Malayalivartha

























