Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

കോടനാട് എസ്റ്റേറ്റിന് പിന്നിലെ പതിനൊന്നുപേരടങ്ങിയ സംഘത്തിലെ ഒമ്പതുപേരും മലയാളികള്‍

01 MAY 2017 10:00 AM IST
മലയാളി വാര്‍ത്ത

തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ കോടനാട് എസ്‌റ്റേറ്റില്‍ കവര്‍ച്ചയും കൊലപാതകവും നടത്താന്‍ പദ്ധതി ആസൂത്രണം ചെയ്തത് തൃശൂരിലെന്ന് സൂചന. പതിനൊന്നുപേരടങ്ങിയ സംഘത്തിലെ ഒമ്പതുപേരും മലയാളികളാണ്. ഇതില്‍ നാലുപേര്‍ തമിഴ്‌നാട് പോലീസിന്റെ കസ്റ്റഡിയിലുണ്ട്. രണ്ടുപേരെ മഞ്ചേരി സി.ഐ. കെ.എം. ബിജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് കുഴല്‍പ്പണം തട്ടിയെടുക്കുന്ന മലയാളി ക്വട്ടേഷന്‍ സംഘമാണെന്ന് വ്യക്തമായി.

കേസില്‍ തമിഴ്‌നാട് സ്വദേശിയായ പ്രതി കനകരാജ് വെള്ളിയാഴ്ച രാത്രി സേലത്തിനടുത്ത് അപകടത്തില്‍ മരിച്ചു. മറ്റൊരു പ്രതി കെ.വി. സയന്‍ പാലക്കാട്ടെ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലാണ്. മലപ്പുറം സ്വദേശി ജിതിനും വയനാട് സ്വദേശി ജംഷീറുമാണ് കേരള പോലീസിന്റെ പിടിയിലായത്. ഇവര്‍ പിടിയിലായതോടെയാണ് കോടനാട് കേസിന് തുമ്പായത്. ശേഷിക്കുന്ന പ്രതികളില്‍ ഭൂരിഭാഗവും തൃശൂര്‍ സ്വദേശികളാണ്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കോടനാട് എസ്‌റ്റേറ്റില്‍ കവര്‍ച്ചയും കൊലപാതവും നടന്നത്. അന്നുതന്നെ പ്രതികളില്‍ മൂന്നുപേര്‍ ഗൂഡല്ലൂരില്‍ തമിഴ്‌നാട് പോലീസിന്റെ പിടിയിലായെങ്കിലും അന്വേഷണം നടത്താതെ വിട്ടയച്ചിരുന്നു. പ്രതികള്‍ സഞ്ചരിച്ചിരുന്ന രണ്ടുവാഹനവും അന്ന് പോലീസ് പരിശോധിച്ചെന്നാണ് വിവരം. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തമിഴ്‌നാട് പോലീസിന് സംഭവിച്ച വലിയ വീഴ്ചയായിരുന്നു അത്.

ജയിലില്‍ വച്ചുള്ള പരിചയത്തെ തുടര്‍ന്ന് തൃശൂര്‍ സ്വദേശി ദീപുവും വയനാട് സ്വദേശി ജംഷീറും തമ്മില്‍ സംസാരിച്ചാണ് പദ്ധതി ആസൂത്രണം ചെയ്തത്. പണവും സ്വര്‍ണവുമായി നൂറു കോടിയിലേറെ സ്വത്തുക്കള്‍ ജയലളിതയുടെ ഊട്ടിയിലെ ബംഗ്ലാവിലുണ്ടെന്ന അനുമാനമാണ് കവര്‍ച്ചയ്ക്ക് പ്രേരിപ്പിച്ചത്. 

കവര്‍ച്ച നടത്താന്‍ മലപ്പുറത്തുനിന്നു 22ന് ഒരു എന്‍ഡേവറും 23 ന് രാവിലെ ഒരു ഇന്നോവ കാറും വാടകയ്‌ക്കെടുത്തു. തമിഴ്‌നാട്ടില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തത്. ഈ രണ്ടു വാഹനങ്ങളിലായി ഏഴുപേരും തമിഴ്‌നാട്ടില്‍ നിന്നുള്ള സാന്‍ട്രോ കാറില്‍ നാലുപേരുമാണ് എസ്‌റ്റേറ്റിലെത്തിയത്. ബംഗ്ലാവിലുണ്ടായിരുന്ന രണ്ടുകാവല്‍ക്കാരെയും ബലംപ്രയോഗിച്ച് കെട്ടിയിട്ടതായി പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. 

വായ് പൊത്തിപ്പിടിച്ചതായും പറഞ്ഞു. എന്നാല്‍, കാവല്‍ക്കാരന്‍ മരിച്ച വിവരം പിറ്റേന്ന് അറിഞ്ഞതായാണ് മൊഴി. 23 ന് പുലര്‍ച്ചെ കൃത്യത്തിനുശേഷം മടങ്ങുമ്പോഴാണ് തമിഴ്‌നാട് പോലീസ് പിടിച്ചത്. എന്‍ഡേവറില്‍ ഉണ്ടായിരുന്ന വാച്ചുകളും പ്രതിമകളും കണ്ടാണ് പിടിച്ചത്. ഇന്നോവയും പരിശോധിച്ചെങ്കിലും വിട്ടയച്ചു. പിടിച്ചവണ്ടിയും രാവിലെ വിട്ടുനല്‍കി. ദീപുവിനെ തൃശൂരില്‍ നിന്നാണ് തമിഴ്‌നാട് പോലീസ് പിടിച്ചത്. ഇയാള്‍ കൈവശം വച്ചിരുന്ന ഇന്നോവയും പിടിച്ചെടുത്തു. എന്‍ഡേവര്‍ കേരള പോലീസിന്റെ കസ്റ്റഡിയിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇരു മുന്നണികൾക്കും അതീവ നിർണായകം.... 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് ...  (16 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (33 minutes ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (56 minutes ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (1 hour ago)

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (1 hour ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (8 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (8 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (9 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (9 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (9 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (9 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (10 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (10 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (10 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (10 hours ago)

Malayali Vartha Recommends