Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

പാര്‍ലമെന്റ് അംഗങ്ങളെ ലക്ഷ്യമിട്ട് ഹണി ട്രാപ്പ്

01 MAY 2017 11:10 AM IST
മലയാളി വാര്‍ത്ത

സഹായം തേടി സമീപിച്ച യുവതിയും സംഘവും തന്നെ 'ഹണി ട്രാപ്പി'ല്‍ പെടുത്തിയ ശേഷം അഞ്ചു കോടി രൂപ ആവശ്യപ്പെട്ടെന്ന പരാതിയുമായി ലോക്‌സഭാ എംപി. ചതിയിലൂടെ തന്റെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയശേഷം അതു പുറത്തുവിടാതിരിക്കാന്‍ അഞ്ചു കോടി രൂപ ആവശ്യപ്പെട്ടെന്നാണ് പരാതി. പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പാര്‍ലമെന്റ് അംഗങ്ങളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സംഘമാണ് സംഭവത്തിനു പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

അഞ്ചു കോടി രൂപ നല്‍കിയില്ലെങ്കില്‍ നഗ്‌നചിത്രങ്ങളും വിഡിയോയും പുറത്തുവിടുമെന്ന് യുവതിയും സംഘവും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. വിവരം പുറത്തുപറഞ്ഞാല്‍ മാനഭംഗക്കേസില്‍ പെടുത്തി നാറ്റിക്കുമെന്നും യുവതി ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്. ഇത്തരമൊരു പരാതി ലഭിച്ചതായും അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. പ്രതികള്‍ ഉടന്‍ വലയിലാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 384 അനുസരിച്ചാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സംഭവത്തെക്കുറിച്ച് എംപിയുടെ പരാതിയില്‍ പറയുന്നതിങ്ങനെ:

എംപിയെന്ന നിലയില്‍ തന്റെ സഹായം തേടിയാണ് യുവതി എത്തിയത്. പിന്നീട്, ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് ബോധ്യപ്പെടുത്തി ഗാസിയാബാദിലെ വീട്ടിലേക്കു ക്ഷണിച്ചു. അവിടെയെത്തിയ തന്നെ ശീതളപാനീയത്തില്‍ ഉറക്കഗുളിക ചേര്‍ത്തു നല്‍കി മയക്കി. ബോധം തെളിഞ്ഞപ്പോഴാണ് ചതിക്കപ്പെട്ട വിവരം അറിയുന്നത്. നഗ്‌ന ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും കാട്ടി സംഘം ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തതോടെ പരാതി നല്‍കുകയായിരുന്നു.

കേസിന്റെ ഗൗരവ സ്വഭാവം പരിഗണിച്ച് കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ കേസ് െ്രെകം ബ്രാഞ്ചിനോ സ്‌പെഷല്‍ സെല്ലിനോ കൈമാറുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. എംപിയുടെ പരാതിയില്‍ പറയുന്ന സ്ത്രീ, ഇത്തരം കേസുകളില്‍ മുന്‍പും ഉള്‍പ്പെട്ടിട്ടുള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പാര്‍ലമെന്റ് അംഗങ്ങളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഇവര്‍, സഹായത്തിനായി എംപിമാരെ സമീപിച്ച് തന്റെ സംഭാഷണ ചാതുരിയില്‍ ഇവരെ വീഴ്ത്തുകയാണ് ചെയ്യുക. തുടര്‍ന്ന് വീട്ടിലേക്കു ക്ഷണിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ഉതകുന്ന ചിത്രങ്ങളും ദൃശ്യങ്ങളും രഹസ്യമായി പകര്‍ത്തും. പിന്നീട് പണം ആവശ്യപ്പെട്ട് ഭീഷണി സന്ദേശം അയയ്ക്കും. ഇവര്‍ കഴിഞ്ഞ വര്‍ഷം ഒരു പാര്‍ലമെന്റ് അംഗത്തിനെതിരെ വ്യാജ പരാതി നല്‍കിയിരുന്നതായും സൂചനയുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇരു മുന്നണികൾക്കും അതീവ നിർണായകം.... 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് ...  (16 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (33 minutes ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (56 minutes ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (1 hour ago)

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (1 hour ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (8 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (8 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (9 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (9 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (9 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (9 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (10 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (10 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (10 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (10 hours ago)

Malayali Vartha Recommends