വിവാഹത്തിന് പാട്ടുവെച്ചത് ഇഷ്ടപ്പെട്ടില്ല; ദളിതരുടെ കിണറ്റില്‍ മേല്‍ജാതിക്കാര്‍ മണ്ണെണ്ണയൊഴിച്ച് കുടിവെള്ളം മുടക്കി

ദളിത് സ്ത്രീയുടെ കല്ല്യാണം ആഘോഷമാക്കാന്‍ പാട്ടുവെച്ചതിന് ദളിതര്‍ മാത്രം ഉപയോഗിച്ചു വന്നിരുന്ന കിണറ്റില്‍ മേല്‍ ജാതിക്കാര്‍ മണ്ണെണ്ണ കലര്‍ത്തി. മേല്‍ജാതിക്കാരുടെ ക്രൂര നടപടിയെ തുടര്‍ന്ന് ഒരിറ്റ് വെള്ളത്തിനായി മൈലുകള്‍ താണ്ടേണ്ട അവസ്ഥയിലാണ് ഗ്രാമവാസികള്‍.
ഭോപ്പാലിലെ അഗര്‍ മല്‍വ ജില്ലയിലെ 'മന' എന്ന ഗ്രാമത്തിലാണ് സംഭവമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് ജില്ലാ കളക്ടറും പോലീസ് സൂപ്രണ്ട് ആര്‍.എസ് മീനയും സ്ഥലത്ത് എത്തി മേല്‍ ജാതിക്കാരോട് സംസാരിച്ചുവെങ്കിലും മലിനമായ കിണര്‍ ശുദ്ധമാക്കുന്നത് സംബന്ധിച്ച് യാതൊരു നീക്കവും ഉണ്ടായില്ല. ഇതോടെ ഗ്രാമവാസികള്‍ക്ക് കുഴല്‍ക്കിണര്‍ കുഴിച്ചു തരാമെന്നും ഇനി വെള്ളത്തിന്റെ പ്രശ്‌നം സൃഷ്ടിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും കളക്ടര്‍ ഉറപ്പു നല്‍കി.
മേല്‍ ജാതിക്കാര്‍ ഉപയോഗിക്കുന്ന തരത്തിലുള്ള ബാന്റ് പാര്‍ട്ടി വധുവിന് അകമ്പടിയായി എത്തിയതാണ് മേല്‍ജാതിക്കാരെ ചൊടിപ്പിച്ചത്. ഇത്തരത്തിലുള്ള ഒരുക്കങ്ങള്‍ വിവാഹത്തിന് ഉണ്ടാകുമെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് മേല്‍ജാതിക്കാര്‍ ഇവരെ വിലക്കിയിരുന്നുവെങ്കിലും വിലക്ക് മറികടന്ന് മുന്നോട്ടു പോയതിനെ തുടര്‍ന്നാണ് ഇവര്‍ ഉപയോഗിക്കുന്ന കിണറ്റില്‍ മണ്ണെണ്ണ കലര്‍ത്തിയത്.
https://www.facebook.com/Malayalivartha

























