Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

സൈനികരെ കൊന്നതും മൃതദേഹം വികൃതമാക്കിയതും പാകിസ്താന്റെ 'ബാറ്റ്' ; കൊല്ലപ്പെട്ടത് ബിഎസ്എഫ് കോണ്‍സ്റ്റബിളും നായ്ക്ക് സുബേദാറും, സംഭവത്തില്‍ പാക് സൈന്യം ഇന്ത്യന്‍ സൈനികരെ മനപ്പൂര്‍വ്വം കെണിയില്‍ വീഴ്ത്തുകയായിരുന്നു എന്ന് റിപ്പോര്‍ട്ട്

02 MAY 2017 09:00 AM IST
മലയാളി വാര്‍ത്ത

പെട്രോളിംഗിന് പോയ ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ പാകിസ്താന്റെ പ്രത്യേകസേന വികൃതമാക്കിയ സംഭവത്തില്‍ പാക് സൈന്യം ഇന്ത്യന്‍ സൈനികരെ മനപ്പൂര്‍വ്വം കെണിയില്‍ വീഴ്ത്തുകയായിരുന്നു എന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സൈനികര്‍ പാകിസ്താന്‍ സേന നേരത്തേ തയ്യാറാക്കിയ കെണിയില്‍ വീഴുകയായിരുന്നു. ഇതിനായി പാക് സൈനികര്‍ ഇന്ത്യന്‍ മേഖലയില്‍ കടന്നുകയറുകയും ചെയ്തു.

ബിഎസ്എഫ് ന്റെ 200 ബറ്റാലിയന്‍ ഹെഡ് കോണ്‍സ്റ്റബിള്‍ പ്രേം സാഗറും 22 സിഖ് റജിമെന്റിലെ നായ്ബ് സുബേദാര്‍ പരംജീത് സിംഗ് എന്നിവരെയാണ് പാക് സൈന്യം കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കിയത്. ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലെ കൃഷ്ണാ ഘാട്ടി മേഖലയില്‍ പാകിസ്താന്‍ സൈന്യം മൈനുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടില്‍ അന്വേഷണം നടത്താന്‍ പോയ ബിഎസ്എഫ് ജവാന്മാരാണ് അപകടത്തില്‍ പെട്ടത്. മൈന്‍ നോക്കി പോകുന്നതിനിടയില്‍ പാകിസ്താന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീം (ബാറ്റ്) ഈ സൈനികര്‍ക്കായി ഒളിച്ചിരിക്കുകയായിരുന്നു. ഇന്ത്യന്‍ സൈനികര്‍ അടുത്തെത്തിയതും ഇവര്‍ വെടിവെയ്ക്കുകയായിരുന്നു. രണ്ടു പേരും തല്‍ക്ഷണം മരണമടഞ്ഞു.

ഉടന്‍ തന്നെ ബാറ്റ് സൈനികര്‍ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം വികൃതമാക്കി. ഈ മേഖലയില്‍ മൈനുകള്‍ സ്ഥാപിച്ചിട്ടുണ്ടോയെന്ന ഇപ്പോഴും വ്യക്തമല്ല. പാകിസ്താന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീം ഇന്ത്യന്‍ ഭാഗത്ത് 250 മീറ്റര്‍ അകത്ത് കടന്നു കയറി ഇന്ത്യന്‍ സൈനികരെ ലക്ഷ്യമിടുകയായിരുന്നെന്ന് ഒരു ഉന്നത സൈനികനും വ്യക്തമാക്കി. ഏഴോ എട്ടോ സൈനികരെ വധിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നതെന്നും ഉന്നതോദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു

പാകിസ്താന്‍ നിയന്ത്രണരേഖയുടെ ചുമതല ഏല്‍പ്പിച്ചിരിക്കുന്ന വിഭാഗമാണ് ബാറ്റ്. പാകിസ്താന്റെ സ്‌പെഷ്യന്‍ സെര്‍വീസ് ഗ്രൂപ്പിന് കീഴിലാണ് ഇത് രൂപീകരിച്ചിട്ടുള്ളത്. നിയന്ത്രണരേഖയില്‍ സ്ഥിരം പ്രകോപനം സൃഷ്ടിക്കുന്ന ഇവര്‍ മുമ്പും ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ വികൃതമാക്കുന്ന സംഭവങ്ങള്‍ ചെയ്തിട്ടുണ്ട്. 2016 ഒക്‌ടോബറില്‍ ഒരു ഇന്ത്യന്‍ സൈനികന്റെ ശരീരം തലയില്ലാത്ത നിലയില്‍ നിയന്ത്രണ രേഖയില്‍ കണ്ടെത്തിയിരുന്നു. അതിന് മുമ്പ് 2013 ജനുവരിയില്‍ ലാന്‍സ് നായക്മാരായ ഹേംരാജിന്റെയും സുധാകര്‍ സിംഗിന്റെയും ഭൗതീകശരീരവും ഈ നിലയില്‍ കണ്ടെത്തിയിരുന്നു. ഈ ആക്രമണത്തില്‍ കോണ്‍സ്റ്റബിള്‍ രജീന്ദര്‍ സിംഗിനും പരിക്കേറ്റിരുന്നു.

2008 ജൂണില്‍ 2/8 ഗോര്‍ഖാ റൈഫിള്‍സിലെ ഒരു സൈനികനെ കേല്‍ സെക്ടറില്‍ വെച്ച് ബാറ്റ് പിടിച്ചിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തലയില്ലാത്ത നിലയില്‍ ശരീരം കണ്ടെത്തി. 1999 ല്‍ കാര്‍ഗില്‍ യുദ്ധത്തില്‍ ക്യപ്റ്റന്‍ സൗരഭ് കാലിയയെ പാകിസ്താന്‍ സേന പിടിച്ച് ക്രൂരമായ പീഡനത്തിന് വിധേയമാക്കുകയും പിന്നീട് വികൃതമാക്കിയ ശരീരം ഇന്ത്യന്‍ സൈന്യത്തിന് നല്‍കുകയും ചെയ്തു. 2000 ഫെബ്രുവരി ഭീകരന്‍ ഇല്യാസ് കശ്മീരിയെ തപ്പിയുളള റെയ്ഡ് ഏഴ് സൈനികരുടെ ജീവനാണ് അപകടത്തിലാക്കിയത്‌ 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇരു മുന്നണികൾക്കും അതീവ നിർണായകം.... 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് ...  (13 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (30 minutes ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (53 minutes ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (1 hour ago)

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (1 hour ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (8 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (8 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (9 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (9 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (9 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (9 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (9 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (10 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (10 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (10 hours ago)

Malayali Vartha Recommends