Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

ബാഹുബലി താരങ്ങളുടെ പ്രതിഫലം ഇങ്ങനെ.

02 MAY 2017 07:55 PM IST
മലയാളി വാര്‍ത്ത

ബാഹുബലി ഒന്നിന്റെ ബോക്സ്ഓഫീസ് കലക്ഷൻ 650 കോടിയാണ്. ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റായി മാറുകയാണ് ബാഹുബലി 2. കലക്ഷൻ ആയിരം കോടി പിന്നിടാൻ ഒരുങ്ങുകയാണ്. 450 കോടി മുതൽമുടക്കിലാണ് ബാഹുബലി രണ്ടുഭാഗങ്ങളും രാജമൗലിയും കൂട്ടരും അണിയിച്ചൊരുക്കിയത്. 1750 കോടി രൂപയാണ് നിർമ്മാതാക്കളുടെ കണക്കുകൂട്ടൽ.

സംവിധായകൻ രാജമൗലി ഉൾപ്പടെ പലതാരങ്ങളും വർഷങ്ങളോളം കഷ്ടപ്പെട്ടതിന്റെ ഫലം കൂടിയാണ് ഈ വിജയം. നായകൻ പ്രഭാസ് കരിയറിന്റെ അഞ്ചുവർഷം ഈ ചിത്രത്തിനായി മാറ്റിവച്ചു. സിനിമയ്ക്കായി താരങ്ങൾ വാങ്ങിച്ച പ്രതിഫലം എത്ര?

ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയവരുടെ പ്രതിഫലം ഒരു തെലുങ്ക് വെബ്സൈറ്റ് പുറത്തുവിട്ടു. കട്ടപ്പയായ സത്യരാജിനു നല്‍കിയതു രണ്ടു കോടി മാത്രം. രണ്ടു വര്‍ഷമാണു സത്യരാജ് ഈ ചിത്രത്തിനായി നീക്കിവെച്ചത്.

ശിവകാമിയായ രമ്യാ കൃഷ്ണനു നല്‍കിയതു രണ്ടര കോടി രൂപ. ഒന്നാം ഭാഗത്തു പ്രധാന വേഷത്തിലെത്തിയ തമന്നയ്ക്കു അഞ്ചു കോടിയായിരുന്നു പ്രതിഫലം. രണ്ടാം ഭാഗത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്ന അനുഷ്‌ക ഷെട്ടിക്കും അഞ്ചു കോടി തന്നെയാണു പ്രതിഫലം.

ഭല്ലാല ദേവ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച റാണാ ദഗ്ഗുപതിയ്ക്കാകട്ടെ 15 കോടിയായിരുന്നു പ്രതിഫലം. ഒരു സിനിമയ്ക്കു വേണ്ടി മാത്രം അഞ്ചു വര്‍ഷം മാറ്റി വച്ച പ്രഭാസിന് 25 കോടി രൂപയും പ്രതിഫലമായി ലഭിച്ചു.

25 കോടി പ്രതിഫലമായി പ്രഭാസിന് കിട്ടിയിരുന്നെങ്കിലും സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയത്ത് പലപ്പോഴും കൈയില്‍ ചില്ലി കാശു പോലുമില്ലാതെ താരം കഷ്ടപ്പെടുകയായിരുന്നു എന്ന് രാജമൗലി ഈയിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. വീടിന് മുന്നിൽ നിർമാതാക്കൾ നിരയായി നിന്നെങ്കിലും ഈ അഞ്ചുവർഷത്തിനിടെ ബാഹുബലിയല്ലാതെ ഒരു ചിത്രത്തിൽ പോലും കരാർ ഒപ്പിട്ടില്ലെന്നും രാജമൗലി പറയുന്നു.

മറ്റു നിര്‍മാതാക്കളില്‍ നിന്നും ഒരിക്കലും കാശ് വാങ്ങരുതെന്ന് പ്രഭാസ് തന്റെ മാനേജരോട് പറ‍ഞ്ഞിരുന്നു. കൈയില്‍ പൈസയില്ലാതെ നില്‍ക്കുന്ന സമയത്തും കിട്ടിയ വലിയ ഓഫറുകളെല്ലാം ബാഹുബലിക്കായി പ്രഭാസ് വേണ്ടെന്നു വെക്കുകയായിരുന്നു. പത്തുകോടിയുടെ ഓഫറുമായി എത്തിയ ഒരു പരസ്യവും പ്രഭാസ് നിരസിച്ചു.

എന്നാൽ എല്ലാവരും ഉറ്റുനോക്കുന്നത് സംവിധായകൻ രാജമൗലിയുടെ പ്രതിഫലമാണ്. നേരത്തെ തീരുമാനിച്ച ഒരു കരാ‍ർ പ്രകാരമാണ് രാജമൗലിയും നിർമാതാക്കളും ബാഹുബലി നിർമിച്ചതെന്ന് അറിയാൻ കഴിയുന്നു. ആ കരാർ പ്രകാരം ലാഭത്തിന്റെ മൂന്നിലൊന്ന് ആണ് രാജമൗലിയുടെ പ്രതിഫലം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷൻ തൂഫാന്റെ' രണ്ടാംഘട്ടം... ലഹരി മാഫിയയെ പൂർണ്ണമായും അകറ്റാൻ പൊതുസമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (3 minutes ago)

നവരാത്രി തിരക്ക് നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിനുകളും അധിക കോച്ചുകളും അനുവദിച്ച് റെയിൽവ...  (23 minutes ago)

ബ്രസ്സൽസിൽ ബെൽജിയത്തെ 1-0 ന് തോൽപ്പിച്ച് ഫ്രാൻസ് നേഷൻസ് ലീഗിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി  (31 minutes ago)

ഇരു മുന്നണികൾക്കും അതീവ നിർണായകം.... 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് ...  (46 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (1 hour ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (1 hour ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (1 hour ago)

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (1 hour ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (8 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (8 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (10 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (10 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (10 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (10 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (10 hours ago)

Malayali Vartha Recommends