തേജ്‌പാലിന്റെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഗോവ സര്‍ക്കാരിന് നോട്ടീസയച്ചു

ലൈംഗിക പീഡനകേസില്‍ തെഹല്‍ക്ക മുന്‍ പത്രാധിപര്‍ തരുണ്‍ തേജാപാലിന്റെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഗോവ സര്‍ക്കിരിന് നോട്ടീസയച്ചു. നാലാഴ്‌ച്ചക്കകം മറുപടി നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു.
ഇതേസമയം 152 സാക്ഷികള്‍ ഉളളതിനാല്‍ വിചാരണ വൈകുമെന്നും അതുകൊണ്ട് ജാമ്യം അനുവദിക്കണമെന്നും തേജ്‌പാലിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. 2013 നവംബറില്‍ നടന്ന തെഹല്‍ക തിങ്ക് ഫെസ്റ്റിനിടെ തരുണ്‍ തേജ്‌പാല്‍ പഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തളളിയതിനെ തിടര്‍ന്ന് നവംബര്‍ 30 നായിരുന്നു ഗോവ ക്രൈംബ്രാഞ്ച് പോലീസ് തേജ്‌പാലിനെ അറസ്റ്റ് ചെയ്‌തത്.
നിലവില്‍ സദാ സബ്‌ജയിലില്‍ കഴിയുകയാണ് തേജ്‌പാല്‍, ബലാത്സംഗത്തിന് പുറമെ ലൈംഗിക പീഡനം, സ്‌ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് തേജ്‌പാലിനെതിരെ ചുമത്തിയിട്ടുളളത്.
https://www.facebook.com/Malayalivartha























