പാകിസ്ഥാനിലേയ്‌ക്ക് പോകേണ്ടിവന്നാലും മോദിയെ എതിര്‍ക്കും; ഒമര്‍ അബ്‌ദുള്ള

ഇന്ത്യ വിട്ട് പാകിസ്ഥാനിലേയ്‌ക്ക് പോകേണ്ടി വന്നാലും മോഡിയെ എതിര്‍ക്കുന്നത് തുടരുമെന്ന് ജമ്മുകാശ്‌മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്‌ദുള്ള. മോഡിയെ എതിര്‍ക്കുന്നവര്‍ പാകിസ്ഥാനിലേയ്‌ക്ക് പോകണമെന്ന ബി.ജെ.പി നേതാവ് ഗിരിരാജ് സിംഗിന്റെ പ്രസ്‌താവനയോട് പ്രതികരിക്കുകയായിരുന്നു ഒമര്‍ അബ്‌ദുള്ള.
ബീഹാറിലെ നവാഡയില്‍ നിന്നുള്ള ബി.ജെ.പിയുടെ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയാണ് ഗിരിരാജ് സിംഗ്. മോഡിയെ എതിര്‍ത്തതുകൊണ്ട് ഒരിക്കലും ഇന്ത്യക്കാരനാകാതിരിക്കില്ലെന്നും ഒമര്‍ പറഞ്ഞു. അനന്തനാഗ് ജില്ലയിലെ തിരഞ്ഞെടുപ്പു റാലിയിലാണ് ഒമറിന്റെ പ്രസ്‌താവനയുണ്ടായത്.
കടുത്ത ഭാഷയിലാണ് കഴിഞ്ഞ ദിവസം ഗിരിരാജ് മോദി വിരുദ്ധര്‍ക്കെതിരെ പ്രസംഗിച്ചത്. മോഡിവിരുദ്ധര്‍ ഉടന്‍ തന്നെ ഇന്ത്യ വിടേണ്ടിവരും. അവര്‍ക്ക് ഇന്ത്യയില്‍ സ്ഥാനമുണ്ടാകില്ല.പാകിസ്ഥാനിലാകും അവരുടെ സ്ഥാനമെന്നാണ് ഗിരിരാജ് പറഞ്ഞത്. ഇന്റര്‍നെറ്റിലും സോഷ്യല്‍ മീഡിയകളിലും ഗിരിരാജിന്റെ പ്രസ്‌താവനയെ എതിര്‍ത്തും അനുകൂലിച്ചും ആയിരക്കണക്കിന് പേരാണ് രംഗത്തെത്തിയത്.
ഗിരിരാജിന്റെ പ്രസ്‌താവനയെ തുടര്‍ന്ന് അദ്ദേഹത്തിനെതിരെ ബീഹാര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. പക്ഷേ ഗിരിരാജ് തന്റെ പ്രസ്‌താവനയെ ഇതുവരെയും തള്ളിപ്പറഞ്ഞിട്ടില്ല. ബി.ജെ.പി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ്, വക്താവ് നിര്‍മ്മല സീതാരാമന്‍ എന്നിവര്‍ ഗിരിരാജിന്റെ പ്രസ്‌താവനയെ തള്ളിപ്പറയുകയും നിഷേധിക്കുകയും ചെയ്‌തിട്ടുണ്ട്. ഗിരിരാജ് സിംഗിന്റെയും പ്രവീണ്‍ തൊഗാഡിയുടെയും മതസ്‌പര്‍ദ്ധ വളര്‍ത്തുന്ന പ്രസ്‌താവനകളെ മോഡി നിഷേധിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























