നിര്‍ഭയ ഫണ്ടില്‍ സ്ത്രീസുരക്ഷ ഒരുക്കി ഡി ടി സി

സ്ത്രീ സുരക്ഷയ്ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ട് ദില്ലി സര്‍ക്കാര്‍ പൊതുഗതാഗത സംവിധാനം പരിഷ്‌കരിക്കുന്നു. ഡിടിസി ബസുകളിലും ക്ലസ്റ്റര്‍ ബസുകളിലും സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി സിസിടിവി ക്യാമറകളും പാനിക് ബട്ടനുകളും സ്ഥാപിച്ചുകൊണ്ടുള്ളതാണ് സര്‍ക്കാര്‍ നീക്കം. മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ അധ്യക്ഷതയില്‍ നടന്ന ക്യാബിനറ്റ് യോഗത്തിലാണ് ഗതാഗത വകുപ്പിന്റെ പ്രമേയം പാസാക്കിയത്.
കരാര്‍ ഒപ്പുവയ്ക്കുന്നതോടെ ദില്ലിയിലെ 6,350 ഡിടിസി, ക്ലസ്റ്റര്‍ ബസുകളില്‍ സിസിടിവി ക്യാമകളും പാനിക് ബട്ടണുകളും സ്ഥാപിക്കും. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച നിര്‍ഭയ ഫണ്ട് ചെലവഴിച്ചായിരിക്കും പദ്ധതി ഫലപ്രദമായി പൂര്‍ത്തിയാക്കുക. 140 കോടി രൂപയാണ് പദ്ധതിയ്ക്കായി വകയിരുത്തുന്നത്. ബസുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്ന നിര്‍ദേശം മുന്നോട്ടുവച്ചത് ആം ആദ്മി സര്‍ക്കാരാണ്.
201516ലെ ധനകാര്യ ബജറ്റ് അവതരണത്തിനിടെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇത് സംബന്ധിച്ച് ഒരു പ്രമേയവും സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. പൊതുതസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുന്നതിനുള്ള ദില്ലി സര്‍ക്കാരിന്റെ നീക്കത്തിന്റെ ഭാഗമാണിത്. മന്ത്രിമാരുടെ കൗണ്‍സിലാണ് ദില്ലി ട്രാന്‍സ്‌പോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് വഴി പദ്ധതി നടപ്പിലാക്കാനുള്ള നിര്‍ദേശം മുന്നോട്ടുവച്ചത്.
https://www.facebook.com/Malayalivartha


























